അനുരാധ ശ്രീറാം

Anuradha Sriram
Date of Birth:
Thursday, 9 July, 1970
ആലപിച്ച ഗാനങ്ങൾ: 28

പ്രശസ്ത ഗായിക രേണുകാ ദേവിയുടെയും മീനാക്ഷി സുന്ദരം മോഹൻ്റെയും മകളായി 1970 ജൂലൈ 9നു ചെന്നൈയിൽ ജനനം. പദ്മ ശേഷാദ്രി ബാലഭവനിൽ സ്കൂൾ പഠനം പൂർത്തിയാക്കി. ആറു വയസ്സു മുതൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ അനുരാധ, കർണ്ണാടക സംഗീതത്തിലെ പ്രമുഖരായ തഞ്ചാവൂർ എസ് കല്യാണരാമൻ, സംഗീത കലാനിധി ഡോ. ടി. ബൃന്ദ, ഡോ. ടി. വിശ്വനാഥന്‍ എന്നിവര്‍ക്ക് കീഴില്‍ സംഗീതം അഭ്യസിച്ചു. പണ്ഡിറ്റ് മണിക്ബുവ താക്കൂര്‍ ദാസിന്റെ കീഴില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ച അനുരാധ, ചെന്നൈ ക്യൂൻസ് മേരി കോളേജിൽ നിന്നും സംഗീതത്തിൽ ബി.എയും എം.എയും കരസ്ഥമാക്കി. പിന്നീട് അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എത്നോ-മ്യൂസിക്കോളജിയിൽ എം.എ കരസ്ഥമായി. പിന്നീട പാശ്ചാത്യ ഒപേറ, ജാസ് സംഗീത ശാഖകളിലും പ്രാവീണ്യം നേടി.

1980 ൽ കാലി എന്ന തമിഴ് ചിത്രത്തിലെ ഗാനമാലപിച്ചു കൊണ്ട് ബാലതാരമായാണു സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് 1995ൽ ബോംബെ എന്ന ചിത്രത്തിലെ മലരോട് മലരിങ്ങ് എന്ന ഗാനമാലപിച്ചു കൊണ്ട് ഗായികയായി അരങ്ങേറ്റം കുറിച്ചു. എ ആർ റഹ്മാൻ്റെ തന്നെ ഇന്ദിരയിലെ അച്ചം അച്ചം ഇല്ലൈ ആയിരുന്നു ആദ്യത്തെ സോളോ ഗാനം. 1997ൽ പുറത്തിറങ്ങിയ 'ചെന്നൈ ഗേൾ' എന്ന ആൽബം വലിയ ഹിറ്റായിരുന്നു. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിനായി ഭർത്താവ് ശ്രീറാമിനൊപ്പം സംഗീതവും നൽകിയിട്ടുണ്ട് അനുരാധ. ആറു ഭാഷകളിലായി 3000ലധികം ഗാനങ്ങൾ ഇതുവരെ പാടിക്കഴിഞ്ഞു. അറേബ്യ എന്ന ജയരാജ് ചിത്രത്തിലെ ഹമ്മ ഹേയ് എന്ന ഗാനം മനോക്കൊപ്പം പാടിയാണു അനുരാധാ ശ്രീറാം ആദ്യമായി മലയാളത്തിൽ എത്തിയത്.

പന്ത്രണ്ടാം വയസ്സു മുതൽ സംഗീത വേദികളിൽ സജീവമായിരിക്കുന്ന അനുരാധ, നിരവധി റേഡിയോ/ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികർത്താവായും അനുരാധ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് കര്‍ണാടക, ബംഗാള്‍ സംസ്ഥാന അവാര്‍ഡുകളും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ഉള്‍പ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തി. 2012-ൽ സത്യഭാമ യൂണിവേഴ്‌സിറ്റി, സംഗീത രംഗത്തെ സംഭാവനകൾക്കായി അവർക്ക് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഭര്‍ത്താവ് ശ്രീറാം പരശുറാം അറിയപ്പെടുന്ന സംഗീതജ്ഞന്‍.

അവലംബം: അനുരാധാ ശ്രീറാമിൻ്റെ ഓഫീഷ്യൽ വെബ്‌സൈറ്റ്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഹമ്മ ഹേയ് അറേബ്യ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1995
ചിനക് ചിനക് ചിന്‍ അറേബ്യ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1995
ഒരു പൊന്‍കിനാവിന്റെ ശിപായി ലഹള ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
കടലറിയില്ല മദാമ്മ എസ് രമേശൻ നായർ ഔസേപ്പച്ചൻ 1996
എങ്ങാണോ സ്നേഹാരാമം കണ്ണാടിക്കടവത്ത് കൈതപ്രം ബാലഭാസ്ക്കർ 2000
കോളേജ് ഉള്ളതോ മോനിഷ എന്റെ മോണാലിസ പൂവച്ചൽ ഖാദർ ടി രാജേന്ദർ 2000
കളഭക്കുറിയിട്ട ആകാശത്തിലെ പറവകൾ എസ് രമേശൻ നായർ എസ് ബാലകൃഷ്ണൻ 2001
മാമരക്കാവിൽ താമരപ്പൂവിൽ മഴമേഘപ്രാവുകൾ ഗിരീഷ് പുത്തഞ്ചേരി കെ എൽ ശ്രീറാം 2001
മാമരക്കാവിൽ താമരപ്പൂവിൽ (യുഗ്മഗാനം) മഴമേഘപ്രാവുകൾ ഗിരീഷ് പുത്തഞ്ചേരി കെ എൽ ശ്രീറാം 2001
പാതിരാ താരങ്ങൾ കാവലായ് റെഡ് ഇൻഡ്യൻസ് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 2001
മാംഗല്യക്കാലം മഞ്ഞോലും കാലം വക്കാലത്തു നാരായണൻ കുട്ടി ഗിരീഷ് പുത്തഞ്ചേരി മോഹൻ സിത്താര 2001
മേഘം മഴയായി പ്രേമാഗ്നി ശ്രീകൃഷ്ണദേവ് എസ് പി വെങ്കടേഷ് 2001
വാളെടുത്താലങ്കക്കലി മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
ആദ്യ ചുംബനം പ്രിയം പ്രിയങ്കരം പ്രകാശ് ഉള്ള്യേരി 2004
പുലരി പൊൻപ്രാവേ ഫ്ലാഷ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ 2008
സീതാരാമം കഥാസുസാരം സീതാ കല്യാണം ബീയാർ പ്രസാദ് ശ്രീനിവാസ് 2009
സാംബ സൽ‌സ സാംബ സൽ‌സ ഡാഡി കൂൾ സന്തോഷ് വർമ്മ ബിജിബാൽ 2009
മേലേ മേലേ മകരമഞ്ഞ് ചന്ദ്രൻ നായർ രമേഷ് നാരായൺ 2011
ഒരേ കിനാ മലരോടം സെവൻസ് സന്തോഷ് വർമ്മ ബിജിബാൽ 2011
ഇത്തിരി ചക്കര സീനിയേഴ്സ് സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് 2011