ജാസി ഗിഫ്റ്റ്

Jassie Gift
Date of Birth:
Thursday, 27 November, 1975
ജാസ്സി ഗിഫ്റ്റ്
Jaazy gift
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 85
ആലപിച്ച ഗാനങ്ങൾ: 132

ഒരു തരം പരുക്കൻ അലസ ശബ്ദത്തിൽ സദസ്സിനെ കൈയ്യിലെടുക്കുന്ന കൗശല വിദ്യ ജാസി ഗിഫ്റ്റിനു മാത്രം സ്വന്തമാണ്. ലജ്ജാവതിയേ എന്ന ഒറ്റ പാട്ടിലൂടെ ഒരു തരംഗമുയർത്തിയ ജാസി തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. കേരള സർവകലാശാലയിൽ അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകനാണ്‌ ജാസി. പിതാവിന്റെ പിതാവ് എൻ എ ഐസ്സക്ക് പാസ്റ്ററും സംഗീത സംവിധായകനും ആയിരുന്നു.അതു കൊണ്ട് തന്നെ നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. വിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങൾ നേടിയിരുന്നു.

പിൽക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന്‌ പ്രവർത്തിച്ചുതുടങ്ങി. ഹോട്ടൽ സൗത്ത്‌ പാർക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. സൂര്യാ ടി.വി സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആൽബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.അത് പകുതി ഹിന്ദിയും പകുതി മലയാളവും ആയിരുന്നു.സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ് ആ പാട്ട് കേട്ട് ജാസി ഗിഫ്റ്റിനെ പറ്റി ജയരാജിനോട് പറഞ്ഞു.അങ്ങനെ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയാണു ഫോർ ദ പീപ്പിൾ ഇറങ്ങിയത്. സംഗീത സംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ ആ സിനിമ ഒരു വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ... എന്ന ഗാനം വൻ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.കാസറ്റ് വില്പനയിൽ ഇൻഡ്യയിലെ സർവകാല റെക്കോഡായിരുന്നു ലജ്ജാവതിയുടേത് .കന്നഡയിൽ ലജ്ജാവതിയേ ഹിറ്റ് ആയപ്പോൾ തുടർച്ചയായി 3 ഹിറ്റുകൾ ഉണ്ടായി. കസെറ്റുകൾ നന്നായി വിറ്റഴിഞ്ഞ് പോയി. സാമ്പത്തികമായി നല്ല നേട്ടം ഉണ്ടാക്കിയത് കന്നഡ ആണെന്ന് ജാസി പറയുന്നു. മലയാളത്തിനു പുറമേ ജാസിയുടെ പാട്ടുകളും സംഗീതവും തമിഴിലും തെലുങ്കിലുമൊക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചതും കന്നഡ സിനിമ തന്നെയാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
റെയിൻ റെയിൻ കം എഗെയ്ൻ ജയരാജ് 2004
മോഹൻ കുമാർ ഫാൻസ് ജാസി ഗിഫ്റ്റ് ജിസ് ജോയ് 2021

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നിന്റെ മിഴിമുന കൊണ്ടെന്റെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് 2004
ഫോർ ദ പീപ്പിൾ - പാടുന്ന വീണ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് 2004
അന്നക്കിളി നീയെന്നിലെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ഷണ്മുഖപ്രിയ 2004
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ആഭേരി 2004
പാവകളി പകിടകളി മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
പാവകളി പകിടകളി മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
നിറമാനം പൂത്ത പോൽ ഡിസംബർ കൈതപ്രം ജാസി ഗിഫ്റ്റ് 2005
കടുംതുടി ഡിസംബർ കൈതപ്രം ജാസി ഗിഫ്റ്റ് 2005
ബൊമ്മ ശംഭു കൈതപ്രം ജാസി ഗിഫ്റ്റ് 2005
പൊന്നമ്പിളിയെ കണ്ടോ ശംഭു കൈതപ്രം ജാസി ഗിഫ്റ്റ് 2005
പട പേടിച്ച് എന്നിട്ടും കൈതപ്രം ജാസി ഗിഫ്റ്റ് 2006
കുന്നിന്റെ മീതെ അച്ഛനുറങ്ങാത്ത വീട് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
അഴകാലില മഞ്ഞച്ചരടില് അശ്വാരൂഡൻ ഇഞ്ചക്കാട്‌ ബാലചന്ദ്രൻ ജാസി ഗിഫ്റ്റ് 2006
അന്തിവരും നേരം അശ്വാരൂഡൻ വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2006
നേരത്തെ കാലത്തെത്തി ഫാസ്റ്റ് ട്രാക്ക് ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
പൊട്ട് തൊട്ട സുന്ദരി പളുങ്ക് വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര 2006
നീ പാടും പാട്ടിന്റെ സുഭദ്രം യൂസഫലി കേച്ചേരി രഘു കുമാർ 2007
ചെമ്പൻ കാളേ അണ്ണൻ തമ്പി ബിച്ചു തിരുമല രാഹുൽ രാജ് 2008
വഴിയോരത്തൊരു അന്തിപ്പൊൻ വെട്ടം ഡോ എസ് പി രമേശ് എം ജയചന്ദ്രൻ 2008
ഹേ ഹേ ആനന്ദം ദേ ഇങ്ങോട്ടു നോക്കിയേ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2008

ഗാനരചന

ജാസി ഗിഫ്റ്റ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കൊക്ക ബോങ്ക ഇവിടെ ഈ നഗരത്തിൽ ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ് 2019

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തൂവെള്ള തൂവുന്നുഷസ്സിൽ സഫലം തങ്കൻ തിരുവട്ടാർ രാജേഷ് വിജയ് 2003
അന്നക്കിളി നീയെന്നിലെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ഷണ്മുഖപ്രിയ 2004
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ആഭേരി 2004
ഫോർ ദ പീപ്പിൾ - പാടുന്ന വീണ ഫോർ ദി പീപ്പിൾ കൈതപ്രം ഫഹദ്, ജാസി ഗിഫ്റ്റ് 2004
ലോകാ സമസ്താ സുഖിനോ ഭവന്തു ഫോർ ദി പീപ്പിൾ കൈതപ്രം ദീപാങ്കുരൻ ശുദ്ധധന്യാസി 2004
നിന്റെ മിഴിമുന കൊണ്ടെന്റെ ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ്, ജ്യോത്സ്ന രാധാകൃഷ്ണൻ 2004
അന്നക്കിളി നീയെന്നിലെ ഫോർ ദി പീപ്പിൾ കൈതപ്രം ദേവാനന്ദ് 2004
നിറമാനം പൂത്ത പോൽ ഡിസംബർ കൈതപ്രം ജാസി ഗിഫ്റ്റ് 2005
ഒരു സ്വപ്നം ഡിസംബർ കൈതപ്രം രമേഷ് നാരായൺ, ചിത്ര അയ്യർ 2005
കടുംതുടി ഡിസംബർ കൈതപ്രം ജാസി ഗിഫ്റ്റ്, ചിത്ര അയ്യർ 2005
അലകടലിൻ ഡിസംബർ കൈതപ്രം ഇഷാൻ ദേവ്, ജ്യോത്സ്ന രാധാകൃഷ്ണൻ ഹംസധ്വനി 2005
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ ഡിസംബർ കൈതപ്രം കെ ജെ യേശുദാസ് 2005
അലകടലിൻ (M) ഡിസംബർ കൈതപ്രം ഇഷാൻ ദേവ് 2005
ഇരുളിൻ കയങ്ങളിൽ ഡിസംബർ കൈതപ്രം കെ ജെ യേശുദാസ് 2005
ഇരുളിൻ കയങ്ങളിൽ (F) ഡിസംബർ കൈതപ്രം കാർത്തിക 2005
ഓടും കുതിരക്കുട്ടി ശംഭു കൈതപ്രം എം ജി ശ്രീകുമാർ 2005
പല്ലാക്ക് മൂക്കുത്തിയും ശംഭു കൈതപ്രം കാർത്തിക് 2005
ബൊമ്മ ശംഭു കൈതപ്രം ഇഷാൻ ദേവ്, ജാസി ഗിഫ്റ്റ് 2005
പല്ലാക്ക് മൂക്കുത്തിയും (D) ശംഭു കൈതപ്രം മഞ്ജരി, കാർത്തിക് 2005
സന്ധ്യേ എന്നോടിനിയും (D) ശംഭു കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 2005
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
Profile Name