ദീപാങ്കുരൻ

Deepankuran
Date of Birth:
ചൊവ്വ, 14 December, 1982
സംഗീതം നല്കിയ ഗാനങ്ങൾ: 19
ആലപിച്ച ഗാനങ്ങൾ: 10

മലയാളചലച്ചിത്രരംഗത്ത് സംഗീത സംവിധായകൻ,ഗായകൻ,പശ്ചാത്തലസംഗീതകാരൻ എന്നിങ്ങനെ വിവിധങ്ങളായ മേഖലകൾ കൈകാര്യം ചെയ്യുന്ന കലാകാരനാണ് ദീപാങ്കുരൻ.

സംഗീതകാരന്മാരുടെ കുടുംബമാണ് ദീപാങ്കുരന്റേത്. മുത്തച്ഛൻ കണ്ണാടി ഭാഗവതർ എന്ന കേശവൻ നമ്പൂതിരി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. അച്ഛൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രശസ്തനായ കർണാടക സംഗീതജ്ഞനും മലയാള സിനിമയിലെ ശ്രദ്ധേയനായ ഗാനരചയിതാവും,സംഗീതസംവിധായകനും,അഭിനേതാവുമാണ്. ഇളയച്ഛൻ കൈതപ്രം വിശ്വനാഥനും മലയാള സിനിമാ സംഗീതസംവിധായകനാണ്.

1996ൽ ജയരാജിന്റെ സംവിധാനം ചെയ്ത "ദേശാടനം" എന്ന സിനിമയിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതവും നിർവഹിച്ച "നാവാമുകുന്ദ ഹരേ.." എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ദീപാങ്കുരൻ സിനിമയിലെത്തിയത്. ആദ്യമായിപശ്ചാത്തലസംഗീതം ചെയ്ത സിനിമ സുരേഷ് പാലഞ്ചേരിയുടെ "ശലഭം". കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധായകനായ "മഴവില്ലിന്നറ്റം വരെ" എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകി 2011ൽ സംഗീതസംവിധായകനുമായി.2011ൽ ഗോവയിലെ അന്താരാഷ്ട്രചലച്ചിത്രോൽസവത്തിന്റെ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിമിനു സംഗീതം നൽകിയതും ദീപാങ്കുരനായിരുന്നു.

മുംബൈയിലെ ഗന്ധർവ മഹാവിദ്യാലയ മണ്ഡലിൽ നിന്നു കർണാടകസംഗീതത്തിൽ ഡിപ്ലോമയും ലണ്ടനിലെ ലീഡ്സ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ നിന്നും മ്യൂസിക് പ്രൊഡക്ഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട് ദീപാങ്കുരൻ.കൂടാതെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയുമാണ്.

ദേവീശരണ്യയാണ് ഭാര്യ.സ്വദേശം കോഴിക്കോട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നാവാമുകുന്ദ ഹരേ ഗോപാലക ദേശാടനം കൈതപ്രം ബിഹാഗ് 1996
അമ്മേ ദേവി ആറാം ജാലകം കൈതപ്രം കൈതപ്രം 1998
ആരാധന വിദ്യാരാധന ലൈഫ് ഈസ് ബ്യൂട്ടിഫുൾ കൈതപ്രം ഔസേപ്പച്ചൻ 2000
ഈശ്വർ സത്യ് ഹേ സത്യം ശിവം സുന്ദരം പണ്ഡിറ്റ് നരേന്ദ്രശർമ്മ ലക്ഷ്മികാന്ത് പ്യാരേലാൽ 2000
ലോകാ സമസ്താ സുഖിനോ ഭവന്തു ഫോർ ദി പീപ്പിൾ കൈതപ്രം ജാസി ഗിഫ്റ്റ് ശുദ്ധധന്യാസി 2004
പയ്യന്നൂർ പവിത്രം പൊൻ വിരലിൽ കാൽച്ചിലമ്പ് കൈതപ്രം കൈതപ്രം 2008
മീരാ മീരാ ശലഭം കൈതപ്രം കൈതപ്രം 2008
ലേഖേ ചന്ദ്രലേഖേ ശലഭം കൈതപ്രം കൈതപ്രം 2008
മഴ വരണുണ്ടേ തട്ടുംപുറത്ത് അച്യുതൻ അനിൽ പനച്ചൂരാൻ ദീപാങ്കുരൻ 2018
വിടില്ല പോണ്ട കള്ളാ തട്ടുംപുറത്ത് അച്യുതൻ ബീയാർ പ്രസാദ് ദീപാങ്കുരൻ 2018

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പ്രേമമോ പ്രേമമെന്നതു ക്യാമൽ സഫാരി കൈതപ്രം അശ്വതി വിജയൻ 2013
സുറുമാ സുറുമാ പ്രണയം മയ്ക്കണ്ണെഴുതണ ക്യാമൽ സഫാരി കൈതപ്രം ശക്തിശ്രീ ഗോപാലൻ 2013
സൈയ്യാ മിഴിയഴകിൻ ക്യാമൽ സഫാരി കൈതപ്രം സിസിലി, സിനോവ് 2013
ഹൽവ ക്യാമൽ സഫാരി കൈതപ്രം അന്ന കാതറീന വാലയിൽ 2013
ഹർ ഖുശീസേ.. ക്യാമൽ സഫാരി ലിയാഖത്ത് സനീം 2013
കണ്ണും കണ്ണും കണ്ടു മുട്ടി ക്യാമൽ സഫാരി കൈതപ്രം അഞ്ജലി ജയറാം 2013
രണ്ടു പ്രണയചന്ദ്രരായ് വെള്ളിവെളിച്ചത്തിൽ കൈതപ്രം കെ എസ് ചിത്ര 2014
ബജേ ഷഹനായ് വെള്ളിവെളിച്ചത്തിൽ കൈതപ്രം ഹരിഹരൻ 2014
കണ്ടു കൊതിച്ചേ ഹലോ നമസ്തേ കൈതപ്രം വിജയ് യേശുദാസ് ശ്രീരഞ്ജിനി 2016
പലമാതിരി കടം കഥ സന്തോഷ് വർമ്മ നിരഞ്ജ്‌ സുരേഷ് 2017
തെയ്യന്താര കടം കഥ കൈതപ്രം ജാസി ഗിഫ്റ്റ് 2017
നെഞ്ചേ നെഞ്ചേ കടം കഥ മനു മൻജിത്ത് അരുൺ എളാട്ട് , ദിവ്യ എസ് മേനോൻ 2017
മംഗള കാരക തട്ടുംപുറത്ത് അച്യുതൻ ബീയാർ പ്രസാദ് മഞ്ജരി, സുദീപ് കുമാർ, ആവണി മൽഹാർ ആരഭി 2018
നെഞ്ചിനുള്ളിലാകെ തട്ടുംപുറത്ത് അച്യുതൻ അനിൽ പനച്ചൂരാൻ വിനീത് ശ്രീനിവാസൻ, രാധിക നാരായണൻ 2018
മുത്തുമണിരാധേ തട്ടുംപുറത്ത് അച്യുതൻ ബീയാർ പ്രസാദ് വിജേഷ് ഗോപാൽ സിന്ധുഭൈരവി 2018
വിടില്ല പോണ്ട കള്ളാ തട്ടുംപുറത്ത് അച്യുതൻ ബീയാർ പ്രസാദ് കെ എസ് ചിത്ര, സുജാത മോഹൻ, രാധിക നാരായണൻ , ദേവി ശരണ്യ, ദീപാങ്കുരൻ 2018
മഴ വരണുണ്ടേ തട്ടുംപുറത്ത് അച്യുതൻ അനിൽ പനച്ചൂരാൻ അനിൽ പനച്ചൂരാൻ, ദീപാങ്കുരൻ, വിജേഷ് ഗോപാൽ, കോറസ് 2018
മണ്ണിൻ്റെ മണമുള്ള ഒരു നക്ഷത്രമുള്ള ആകാശം കൈതപ്രം അരവിന്ദ് വേണുഗോപാൽ 2019
ഭൂഗോളം ആടും കൂടെ രജനി ഇരവി സത്യപ്രകാശ് , ആവണി മൽഹാർ 2023

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
കടം കഥ സെന്തിൽ രാജൻ 2017