മഞ്ജരി

Manjari
Date of Birth:
Thursday, 17 April, 1986
ആലപിച്ച ഗാനങ്ങൾ: 136

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാൽ വെച്ചു കയറി.വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരം - ഒരു ചിരി കണ്ടാൽ

അനന്തഭ്രദ്രം-പിണക്കമാണോ

രസതന്ത്രം- ആറ്റിൻ കരയോരത്തെ

മിന്നാമിന്നിക്കൂട്ടം-കടലോളം വാത്സല്ല്യം

തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ശബ്ദം നല്കി.

2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഈ അനുഗൃഹീത ഗായികക്കാണു.പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ചെല്ലച്ചെറു കാറ്റു പോലെ ഞാൻ ആൽബം സോങ്‌സ്
റംസാൻ നിലാവിന്റെ വൃന്ദാവനം ഗിരീഷ് പുത്തഞ്ചേരി ഡോക്ടർ സി വി രഞ്ജിത്ത്
താനേ എന്‍ തമ്പുരു വാമനപുരം ബസ് റൂട്ട് ഗിരീഷ് പുത്തഞ്ചേരി സോനു ശിശുപാൽ 2004
മുകിലിൻ മകളേ* മകൾക്ക് കൈതപ്രം രമേഷ് നാരായൺ 2005
പല്ലാക്ക് മൂക്കുത്തിയും (D) ശംഭു കൈതപ്രം ജാസി ഗിഫ്റ്റ് 2005
താമരക്കുരുവിക്ക് തട്ടമിട് അച്ചുവിന്റെ അമ്മ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ കീരവാണി 2005
ശ്വാസത്തിൻ താളം തെന്നലറിയുമോ അച്ചുവിന്റെ അമ്മ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
പിണക്കമാണോ അനന്തഭദ്രം ഗിരീഷ് പുത്തഞ്ചേരി എം ജി രാധാകൃഷ്ണൻ ശങ്കരാഭരണം 2005
ഏഴാം ബഹറിന്‍റെ ദൈവനാമത്തിൽ കൈതപ്രം കൈതപ്രം വിശ്വനാഥ് 2005
കിനാവിൻ കിളികളേ കൊച്ചിരാജാവ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2005
ഒരു ചിരികണ്ടാൽ കണി കണ്ടാൽ പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മായാമാളവഗൗള 2005
ഒരു ചിരി കണ്ടാൽ പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
മാൻ‌കുട്ടി മൈനക്കുട്ടി പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
വഴിമാറ്‌ വഴിമാറ് പൊന്മുടിപ്പുഴയോരത്ത് ഗിരീഷ് പുത്തഞ്ചേരി ഇളയരാജ 2005
നിറയൗവ്വനത്തിന്റെ(D) ശീലാബതി പ്രഭാവർമ്മ രമേഷ് നാരായൺ 2005
വിരഹതംബുരു വെക്കേഷൻ സോഹൻ റോയ് 2005
ചില്ലുജാലക വാതിലിൻ‍ ക്ലാസ്‌മേറ്റ്സ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ ധർമ്മവതി 2006
മഴയില്‍ രാത്രിമഴയില്‍ കറുത്ത പക്ഷികൾ വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര വൃന്ദാവനസാരംഗ 2006
നിലാവിൻറെ തൂവൽ മൂന്നാമതൊരാൾ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2006
ഇനിയും മൗനമോ നോട്ട്ബുക്ക് വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് 2006