നിലാവിൻറെ തൂവൽ
നിലാവിൻറെ തൂവൽ തൊടുന്ന പോലെ
നിശാപുഷ്പം രാവിൽ വിരിഞ്ഞ പോലെ
പ്രണയാർദ്രമാം നിൻറെ മിഴി വന്നു ഹൃദയത്തിൽ
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
പകലിൻറെ പടിവാതിൽ പതിയെത്തുറന്നു-
വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോൾ
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എൻ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു
ഇളവെയിലിൽ വിരിയുന്ന മന്ദാരപുഷ്പങ്ങൾ
വെറുതെ ഇറുത്തു നീ മാലകെട്ടി
അണിയേണ്ട ആളെൻറെ അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nilaavinte thooval
Additional Info
Year:
2006
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Tags:
nilavinte, moonnaamathoraal
Submitted 9 years 10 months ago by Peringodan.