സിസിലി

Sicily
ആലപിച്ച ഗാനങ്ങൾ: 19

ക്ലാസ്മേറ്റ്സിലെ "കാറ്റാടിത്തണലും" എന്ന ഗാനത്തിലൂടെയാണ് സിസിലി ശ്രദ്ധേയയാകുന്നത്. ആലീസ് ഇൻ വണ്ടർലാന്റ്റ് ചിത്രതിലെ മെയ് മാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് കടക്കുന്നത്. വിദ്യാസാഗറായിരുന്നു സംഗീതം. വിദ്യാസാഗറിന്റെ സംവിധാനത്തിൽ അപൂർവ്വരാഗം,വൈഡൂര്യം എന്നീ ചിത്രങ്ങളിലും പാടാൻ കഴിഞ്ഞു. മുപ്പതോളം സിനിമകളിൽ പാടിക്കഴിഞ്ഞ കോട്ടയം സ്വദേശിയായ സിസിലി ഇപ്പോഴും സംഗീത രംഗത്ത് സജീവമാണ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ആലീസ് ഇൻ വണ്ടർ‌ലാൻഡ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2005
വെണ്ണിലാ പൊട്ടു തൊട്ട ബോയ് ഫ്രണ്ട് കൈതപ്രം എം ജയചന്ദ്രൻ 2005
സുഖമാണോ സുഖമാണോ മധുചന്ദ്രലേഖ കാനേഷ് പൂനൂർ എം ജയചന്ദ്രൻ 2006
കാണാപ്പൊന്നിൻ തീരം തേടി സൈക്കിൾ അനിൽ പനച്ചൂരാൻ മെജോ ജോസഫ് 2008
പൂവിൻ കുരുന്നു മെയ്യിൽ ലോലിപോപ്പ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2008
ജില്ലു ജില്ലു മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2008
വെയിലിലും മലരിടും അമ്മയ്ക്കായ് ബീയാർ പ്രസാദ് അഞ്ചൽ ഉദയകുമാർ 2008
ചിറകാർന്ന മൗനം കലണ്ടർ അനിൽ പനച്ചൂരാൻ അഫ്സൽ യൂസഫ് 2009
നൂലില്ലാപട്ടങ്ങൾ അപൂർവരാഗം സന്തോഷ് വർമ്മ വിദ്യാസാഗർ 2010
നീലക്കുയിലേ നോട്ട് ഔട്ട് അനിൽ പനച്ചൂരാൻ വിനു തോമസ് 2011
തീവേനൽ പെറ്റ പൂക്കൾ രഘുവിന്റെ സ്വന്തം റസിയ യൂസഫലി കേച്ചേരി സാജൻ മാധവ് 2011
എന്റെ മോഹങ്ങളെല്ലാം വയലിൻ സന്തോഷ് വർമ്മ ആനന്ദ് രാജ് ആനന്ദ് 2011
വാനം തന്ന ദാനമേ ഓറഞ്ച് സി ആർ മേനോൻ അഫ്സൽ യൂസഫ് 2012
ജനുവരിയിൽ .. അയാളും ഞാനും തമ്മിൽ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2012
ഓർമ്മകളുടെ തഴുകലിൽ മാന്ത്രികൻ എസ് ബാലകൃഷ്ണൻ 2012
ഓർമ്മകളുടെ (sad) മാന്ത്രികൻ എസ് ബാലകൃഷ്ണൻ 2012
വീരാളിത്തങ്കപ്പട്ടില്‍ വൈഡൂര്യം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2012
സൈയ്യാ മിഴിയഴകിൻ ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ 2013
അറിയാതെ വന്നാരോ ഒരു മുറൈ വന്ത് പാർത്തായാ കെ ആർ നാരായണൻ വിനു തോമസ് 2016