കാനേഷ് പൂനൂർ

Kanesh Punur
എഴുതിയ ഗാനങ്ങൾ: 13

ഗാനരചയിതാവ്

കേരള വർമ്മ പഴശ്ശിരാജ, മധുചന്ദ്രലേഖ, പതിനാ‍ാലാം രാവ് മുതലായ ചിത്രങ്ങൾക്ക് മാത്രമല്ലാതെ പല റ്റി വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട് കാനേഷ് പൂനൂര്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തിരക്കഥയെഴുതിയ രാഗാർദ്രം (ദൂരദർശൻ) മമ്മുട്ടി നിർമ്മിച്ച മനവാട്ടി, പി. എ. മുഹമ്മദ്കോയയുടെ സുൽത്താൻ വീട് (കൈരളി), നളിനി ബേക്കലിന്റെ അമ്മദൈവങ്ങൾ, എം. എൻ. കാരശ്ശേരിയുടെ മാമുക്കോയയുടെ സൊറ, ശിവജി രാഘവിന്റെ മോഹക്കൊലുസ്സുകൾ ഇവയൊക്കെയാണ് പ്രധാന സീരിയലുകൾ. സ്നേഹനിമിഷങ്ങൾ, ഈദുൽ അസ് ഹ, പെരുനാൾ പൂച്ചെണ്ട്, കുഞ്ഞിമൂസയുടെ തിരുവോണം എന്നീ ടെലിഫിലുമുകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയുടെ തിരക്കഥാരചനയും കാനേഷിന്റേതാണ്.

യേശുദാസിന്റെ തരംഗിണിയിറക്കിയ സ്വർഗ്ഗപ്പൂവ്, കെ. രാഘവന്റെ വളകിലുക്കിയ സുന്ദരി, കെ. വി. അബൂട്ടിയുടെ പതിറ്റടിപ്പൂക്കൾ, തേജ്, നവരംഗ് ഫാറൂഖ് എന്നിവർ ഇറക്കിയ നിലാവ്, നാസർ കോടൂരിന്റെ മലർക്കിനാവ് എന്നീ ഓഡിയോ ആൽബങ്ങൾക്കും മുജീബ് താമരശ്ശേരിയുടേയും നാസർ കോടൂരിന്റേയും വീഡിയോ ആൽബങ്ങൾക്കും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.

മധുചന്ദ്രലേഖയിലെ " മനസ്സിൽ വിരിയുന്ന മലരാണു സ്നേഹം" ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

ഗാനരചന

കാനേഷ് പൂനൂർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
മഞ്ചാടിക്കുന്നിൽ കണ്ണ് കെ വി അബൂട്ടി
പനിനീര് പെയ്യുന്നു പതിനാലാം രാവ് കെ രാഘവൻ പി ജയചന്ദ്രൻ 1978
പനിനീര് പെയ്യുന്നു - pathos പതിനാലാം രാവ് കെ രാഘവൻ പി ജയചന്ദ്രൻ സിന്ധുഭൈരവി 1978
മനസ്സിൽ വിരിയുന്ന മലരാണു മധുചന്ദ്രലേഖ എം ജയചന്ദ്രൻ കെ ജെ യേശുദാസ് 2006
സുഖമാണോ സുഖമാണോ മധുചന്ദ്രലേഖ എം ജയചന്ദ്രൻ അഫ്സൽ, സിസിലി 2006
മനസ്സിൽ വിരിയുന്ന മധുചന്ദ്രലേഖ എം ജയചന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ 2006
തുള്ളിതുള്ളി നടക്കുമ്പം മധുചന്ദ്രലേഖ എം ജയചന്ദ്രൻ വിജയ് യേശുദാസ്, സന്തോഷ് കേശവ് സിന്ധുഭൈരവി 2006
എന്തൊരിഷ്ടമാണെനിക്കു പരുന്ത് അലക്സ് പോൾ ഷഹബാസ് അമൻ, ദുർഗ 2008
ആലമണങ്കലമയ്ത്തവനല്ലേ കേരളവർമ്മ പഴശ്ശിരാജ ഇളയരാജ എടവണ്ണ ഗഫൂർ, എം ജി ശ്രീകുമാർ, വിധു പ്രതാപ് 2009
മുത്തുതിരും ഊമക്കുയിൽ പാടുമ്പോൾ റിസൻ എം ആർ ഗായത്രി 2011
തടവറക്കുള്ളിൽ ഊമക്കുയിൽ പാടുമ്പോൾ റിസൻ എം ആർ ബിജീഷ് കൃഷ്ണ 2011
പാഴ്ശ്രുതി ആകുമോ ഊമക്കുയിൽ പാടുമ്പോൾ റിസൻ എം ആർ ബിജീഷ് കൃഷ്ണ 2011
മുത്തുതിരും ഊമക്കുയിൽ പാടുമ്പോൾ റിസൻ എം ആർ വിധു പ്രതാപ് 2011
Submitted 16 years 8 months ago by കതിരവൻ.