രാഹുൽ രാജ്

Rahul Raj
Date of Birth:
Friday, 17 March, 1978
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 113
ആലപിച്ച ഗാനങ്ങൾ: 24

കൊച്ചി സ്വദേശിയായ രാഹുൽ രാജ് 1978 മാർച്ച് 17ന് അഡ്വക്കേറ്റ് ഇ തങ്കപ്പന്റെയും ‌എൻ എസ് കുഞ്ഞൂഞ്ഞമ്മയുടെയും മകനായി ജനിച്ചു. കൊച്ചിയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആറാമത്തെ വയസ്സ് മുതൽ ഗുരുവായ സംഗീതമന്നൻ മധുസൂദനമേനോനിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങി. കലാമണ്ഡലം കൃഷ്ണൻകുട്ടിയിൽ നിന്ന് മൃദംഗവും അഭ്യസിച്ചിരുന്നു. വായ്പാട്ടിന്റെ താളമുറപ്പിക്കാൻ സഹായകമായിരുന്നു ഈ പഠനം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഐടിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബംഗളൂരു നിന്നും കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗിൽ സർട്ടിഫിക്കേഷനുകളെമെടുത്ത രാഹുൽ രാജ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലണ്ടനിൽ താമസമാക്കി. കുട്ടിക്കാലത്ത് അച്ഛൻ വാങ്ങിക്കൊടുത്ത ഒരു റോളന്റ് പിയോനോയിൽ സംഗീതം ചെയ്ത് പരിചയിച്ചിരുന്നതും അക്കാലത്ത് എ. ആർ റഹ്മാൻ തീർത്തിരുന്ന സംഗീതവിപ്ലവവുമൊക്കെ സംഗീതസംവിധാനത്തിന്റെ വഴികളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കാരണമായി. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടയിൽ ‌എ ആർ റഹ്മാനെത്തന്നെ ഒരു മ്യൂസിക്ക് ഷോപ്പിൽ വച്ച് കാണാനിടയായതാണ് നാട്ടിലേക്ക് തിരികെ വന്ന് മുഴുവൻസമയ സംഗീതജ്ഞനായി മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രോണിക് സൗണ്ട് പ്രൊഡക്ഷനിൽ പഠനം നടത്തിയിരുന്ന രാഹുലിന് പ്രദീപ് മേനോനെന്നയാ ളുടെ ഒരു പഴയ അയ്യപ്പഭക്തിഗാന ആൽബം റീമിക്സ് ചെയ്യാൻ അവസരം ലഭിച്ചു. ഇത് സംഗീതമേഖലയിൽ അക്കാലത്ത് പേരെടുത്ത ശിവമണി, പ്രവീൺ മണി, സരോജ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം കൂടിയായിരുന്നു. എങ്കിലും സിനിമയെന്ന അദ്ദേഹത്തിന്റെ സ്വപ്നം ആദ്യകാലങ്ങളിൽ അകന്നു നിന്നു. ഇക്കാലയളവിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഏകദേശം നൂറോളം പരസ്യ ജിംഗിളുകൾ പൂർത്തിയാക്കി. കൂടാതെ ടെലിവിഷൻ ചാനലുകൾക്ക് സംഗീതമൊരുക്കുകയും ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു.

2007ൽ സുഹൃത്തായ ഡിമൽ ഡെന്നിസ് വഴി സംവിധായകനായ അൻവർ റഷീദിനെ പരിചയപ്പെടുന്നതാണ് രാഹുൽ രാജിന് മലയാള സിനിമയിൽ തുടക്കമിടാൻ ‌കാരണമാവുന്നത്. അൻവറിന്റെ തന്നെ ഛോട്ടാ മുംബൈയിലൂടെ മലയാള സിനിമാ സംഗീത സംവിധാന രംഗത്ത് തുടക്കമിട്ട രാഹുൽ രാജ് പിന്നീട് ഋതു, കോഹിനൂർ, എസ്ര, ലാൽബാഗ്, ദി പ്രീസ്റ്റ് തുടങ്ങി നാല്പതോളം സിനിമകളിലായി 100ൽപ്പരം പാട്ടുകൾക്ക് ഈണങ്ങളൊരുക്കി. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ ചരിത്രാഖ്യായികയായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും രാഹുൽ രാജ് ആണ്.

ബെർക്ക്‌ലീ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് ഓർക്കസ്ട്രൽ സ്റ്റഡീസിൽ നടത്തിയ പഠനം ലണ്ടനിലെ AIR സ്റ്റുഡിയോയിൽ 60 പീസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്നതിനു രാഹുലിനെ സഹായിച്ചിരുന്നു. നിരവധി ഗുരുക്കൻമാരുടെ കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ ഗുരു ശ്രീമാൻ കെ. എം. ഉദയൻ മാസ്റ്ററാണ്.

ജർമ്മനി സ്വദേശിയായ മിറിയമാണ് രാഹുലിന്റെ ഭാര്യ. അക്ഷൈനി ലേയ എന്ന മകളും അമ്മയുമടങ്ങുന്ന കുടുംബവുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു. രാഹുലിന്റെ സംഗീത സ്വപ്നങ്ങൾക്ക് ഏറെ സഹായവും പ്രേരകശക്തിയുമായിരുന്ന സഹോദരി രഹ്നാ രാജ് 2016ൽ കാൻസർ ബാധിതയായി മരണമടഞ്ഞു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മിഴിയിൽ മിഴിയിൽ മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ രാഹുൽ രാജ് 2008
നീർ മഴയുടെ വൺ‌വേ ടിക്കറ്റ് ഗിരീഷ് പുത്തഞ്ചേരി രാഹുൽ രാജ് 2008
വേനൽക്കാറ്റിൽ ഋതു റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2009
ട്വെന്റി ഫോർ(തീം) 24 അവേഴ്സ് സന്തോഷ് വർമ്മ രാഹുൽ രാജ് 2010
വീ ഡോണ്ട് ഗിവ് ബാച്ച്‌ലർ പാർട്ടി റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2012
ഓ ഓ കിളി പോയി കിളി പോയി റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2013
തിരയാണേ തിരയാണേ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 നിഖിൽ എസ് മറ്റത്തിൽ രാഹുൽ രാജ് 2014
ഉർവ്വശീ ഉർവ്വശീ (സൂഫി) മാന്നാർ മത്തായി സ്പീക്കിങ്ങ് 2 നികേഷ് ചെമ്പിലോട് രാഹുൽ രാജ് 2014
കാലമാം വേദിയൊന്നിൽ ഐൻ വിശാൽ ജോൺസൺ രാഹുൽ രാജ് 2015
ഇടി തീം സോങ്ങ് ഇടി മനു മൻജിത്ത്, ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി) രാഹുൽ രാജ് 2016
ജഗഡ ജഗഡ ഇടി ജോസഫ് വിജീഷ് രാഹുൽ രാജ് 2016
ഹള്ളി ശ്രീഹള്ളീ... മുദ്ദുഗൗ മനു മൻജിത്ത് രാഹുൽ രാജ് 2016
ഉലകത്തിൻ കരിങ്കുന്നം 6s വിനായക് ശശികുമാർ രാഹുൽ രാജ് 2016
ധഡക് നേ ദേ കരിങ്കുന്നം 6s വിനായക് ശശികുമാർ രാഹുൽ രാജ് 2016
ദിവായാനം വിനായക് ശശികുമാർ രാഹുൽ രാജ് 2017
ഹേയ് ഡോണ്ട് വറി ഹേയ് ജൂഡ് വിനായക് ശശികുമാർ രാഹുൽ രാജ് 2018
കിണ്ണം കട്ട കള്ളൻ കളി മനു മൻജിത്ത് രാഹുൽ രാജ് 2018
പാൽനിലാ താരമേ കുട്ടനാടൻ മാർപ്പാപ്പ വിനായക് ശശികുമാർ രാഹുൽ രാജ് 2018
ആസാദി ബിടെക് ബി കെ ഹരിനാരായണൻ രാഹുൽ രാജ് 2018
നാഴൂരി പാല് പൊറാട്ട് നാടകം ബി കെ ഹരിനാരായണൻ രാഹുൽ രാജ് 2024

ഗാനരചന

രാഹുൽ രാജ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ബഡാസ് ബിച്ച് പുഷ്പകവിമാനം രാഹുൽ രാജ് രാഹുൽ രാജ് 2024

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഒരു രാപ്പൂ ടൈം ഗിരീഷ് പുത്തഞ്ചേരി മധു ബാലകൃഷ്ണൻ, സംഗീത ശ്രീകാന്ത് 2007
വാസ്കോ ഡ ഗാമ ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ, റിമി ടോമി 2007
പൂനിലാ മഴനനയും ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ സംഗീത്, സംഗീത ശ്രീകാന്ത് 2007
ചെട്ടികുളങ്ങര ഛോട്ടാ മുംബൈ ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ 2007
അടിതടകൾ പഠിച്ചവനല്ല ഛോട്ടാ മുംബൈ വയലാർ ശരത്ചന്ദ്രവർമ്മ ശങ്കർ മഹാദേവൻ, സംഗീത്, ശ്രീരാഗ് സജി 2007
പുലര്‍മഞ്ഞു പോല്‍ നീയെന്‍ എൻ ജീവനെ - ആൽബം ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ, കാർത്തിക് 2007
ചെമ്പൻ കാളേ അണ്ണൻ തമ്പി ബിച്ചു തിരുമല ജാസി ഗിഫ്റ്റ് 2008
കണ്മണിയേ പുണ്യം അണ്ണൻ തമ്പി വയലാർ ശരത്ചന്ദ്രവർമ്മ വിനീത് ശ്രീനിവാസൻ 2008
തോംതോംതോം തിത്തിത്തോം അണ്ണൻ തമ്പി ബിച്ചു തിരുമല ജ്യോത്സ്ന രാധാകൃഷ്ണൻ , അഫ്സൽ, പ്രദീപ് പള്ളുരുത്തി, സ്മിതാ നിഷാന്ത് 2008
ഗോപാലാ ഗോകുലപാലാ ക്രേസി ഗോപാലൻ അനിൽ പനച്ചൂരാൻ ശങ്കർ മഹാദേവൻ 2008
മിഴിയിൽ മിഴിയിൽ മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ ശ്രീനിവാസ്, രാഹുൽ രാജ്, സുജാത മോഹൻ 2008
ജില്ലു ജില്ലു മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്, സിസിലി 2008
മിഴിയിൽ മിഴിയിൽ (F) മായാ ബസാർ വയലാർ ശരത്ചന്ദ്രവർമ്മ സുജാത മോഹൻ 2008
നീർ മഴയുടെ വൺ‌വേ ടിക്കറ്റ് ഗിരീഷ് പുത്തഞ്ചേരി ശ്രീനിവാസ്, രാഹുൽ രാജ് 2008
നീ മഴയുടെ മര്‍മ്മരം വൺ‌വേ ടിക്കറ്റ് ഗിരീഷ് പുത്തഞ്ചേരി ശ്രീനിവാസ് 2008
മുഹിയുദ്ദീന്‍ മാലയില്‍ വൺ‌വേ ടിക്കറ്റ് ഗിരീഷ് പുത്തഞ്ചേരി സന്തോഷ് കേശവ്, ജ്യോത്സ്ന രാധാകൃഷ്ണൻ 2008
ആറ്റം ബോംമ്പുമായി വൺ‌വേ ടിക്കറ്റ് ഗിരീഷ് പുത്തഞ്ചേരി ജാസി ഗിഫ്റ്റ്, സാം ശിവ 2008
പുലരുമോ രാവുഴിയുമോ ഋതു റഫീക്ക് അഹമ്മദ് ഗായത്രി, സുചിത് സുരേശൻ 2009
കൂ കൂ കൂ കൂ തീവണ്ടി ഋതു റഫീക്ക് അഹമ്മദ് ജീതു 2009
ഇനിയേതു ജന്മം ഋതു റഫീക്ക് അഹമ്മദ് ജ്യോത്സ്ന രാധാകൃഷ്ണൻ 2009

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
കരിങ്കുന്നം 6s ദീപു കരുണാകരൻ 2016

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
കരിങ്കുന്നം 6s ദീപു കരുണാകരൻ 2016

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
നാരായണീന്റെ മൂന്നാണ്മക്കൾ ശരൺ വേണുഗോപാൽ 2025
ചാട്ടുളി രാജ്ബാബു 2025
ആഭ്യന്തര കുറ്റവാളി സേതുനാഥ് പത്മകുമാർ 2025
മകൾ സത്യൻ അന്തിക്കാട് 2022
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ 2021
ലാൽബാഗ് പ്രശാന്ത് മുരളി പത്മനാഭൻ 2021
ദി പ്രീസ്റ്റ് ജോഫിൻ ടി ചാക്കോ 2021
കളി നജീം കോയ 2018
ഷെർലക് ടോംസ് ഷാഫി 2017
കുക്കു സുരേന്ദ്രൻ 2017
കരിങ്കുന്നം 6s ദീപു കരുണാകരൻ 2016
വൈറ്റ് ഉദയ് അനന്തൻ 2016
ഇടി സാജിദ് യഹിയ 2016
കസബ നിതിൻ രഞ്ജി പണിക്കർ 2016
സ്റ്റൈൽ ബിനു സദാനന്ദൻ 2016
കോഹിനൂർ വിനയ് ഗോവിന്ദ് 2015
ഫയർമാൻ ദീപു കരുണാകരൻ 2015
ഐൻ സിദ്ധാർത്ഥ ശിവ 2015
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 മമാസ് 2014
കിളി പോയി വിനയ് ഗോവിന്ദ് 2013

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് നീഹാരം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 2022
കീബോർഡ് പ്രോഗ്രാമർ നീഹാരം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 2022

Music Arranger

Music Conductor

തലക്കെട്ട് സംവിധാനം വര്‍ഷം
നാരായണീന്റെ മൂന്നാണ്മക്കൾ ശരൺ വേണുഗോപാൽ 2025
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
Audio profile