ദിവായാനം

വേനൽ പൂക്കൾ വാരിത്തൂകി
ഓഹോഹോ താരത്തൂവൽ മാറിൽ ചൂടി (2)

കാർക്കാലം സാരംഗി മീട്ടി
ഹേമാഭ ചൂടി ഹൃദയാങ്കണങ്ങൾ...
ഒരരിയ ശലഭമായ്...
ഈ മധുര തരളനിമികൾ തൻ
തേൻ നുകരുവാൻ പോരൂ... സൗഹാർദമേ

ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി
നിശാവാനം താരത്തൂവൽ മാറിൽ ചൂടി (2)

തൂനിലാവല തഴുകും രാത്രിമായവേ..
തുലാവെയിൽ വിരൽ തൊടും തലോടലായ്...

ഇതിനിയ സൗഭാഗ്യ സുഖവിഴ
ഇതനഘ സായൂജ്യ മധുമഴ...

കാവ്യമാർന്ന ലോകം കണ്ടറിയാൻ സഞ്ചാരം

ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി
നിശാവാനം താരത്തൂവൽ മാറിൽ ചൂടി
കാർക്കാലം സാരംഗി മീട്ടി
ഹേമാഭ ചൂടി ഹൃദയാങ്കണങ്ങൾ...
ഒരരിയ ശലഭമായ്...
ഈ മധുര തരളനിമികൾ തൻ
തേൻ നുകരുവാൻ പോരൂ... സൗഹാർദമേ

ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി
നിശാവാനം താരത്തൂവൽ മാറിൽ ചൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
DIvayanam

Additional Info

അനുബന്ധവർത്തമാനം