അപർണ രാജീവ്

Aparna Rajeev
Date of Birth:
Friday, 8 February, 1985
അപർണ്ണ രാജീവ്
ആലപിച്ച ഗാനങ്ങൾ: 21

ചലച്ചിത്ര പിന്നണി ഗായിക.
ഒ എൻ വി കുറുപ്പിന്റെ മകൻ വി രാജീവന്റെ മകളാണ്‌ അപർണ. ഏഴാമത്തെ വയസ്സുമുതൽ കർണ്ണാടകസംഗീത പഠനം തുടങ്ങിയ അപർണ്ണയുടെ ആദ്യകാല ഗുരുക്കൻമാർ ഓമനക്കുട്ടി ടീച്ചർ, ആലപ്പുഴ ശ്രീകുമാർ തുടങ്ങിയവരായിരുന്നു. വർക്കല ജയറാം, ബിന്നി കൃഷ്ണകുമാർ എന്നിവരായിരുന്നു പിന്നീട് അപർണയുടെ ഗുരുക്കന്മാരായത്. കർണ്ണാടക സംഗീതത്തിനൊപ്പം, അബദ്രുധ ബാനർജിയുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതപഠനവും ആരംഭിച്ചു. പന്ത്രണ്ടാംവയസ്സിൽ കർണ്ണാട്ടിക് സംഗീതത്തിനുള്ള നാഷണൽ ടാലന്റ് സ്കോളർഷിപ്പ് അപർണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സംഗീതത്തിൽ മാത്രമല്ല നൃത്തം, ഗിറ്റാർ തുടങ്ങിയവയിലും അപർണ്ണ കഴിവു തെളിയിച്ചിട്ടുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് യുവജനോത്സ്വങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. ഏഷ്യാനെറ്റിലെ വോയ്സ് ഓഫ് ദ വീക്ക് എന്ന സംഗീത റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു.പിന്നീട് ഏഷ്യാനെറ്റ്‌ ൽ തന്നെ കുട്ടികളുടെ പരിപാടിയായ "മഗരിസ" കൈരളിയിലെ ഗന്ധർവ സംഗീതം എന്നിവയിൽ അവതാരികയായി.

"മെയ്ഡിൻ യു എസ് എ എന്ന ചിത്രത്തിനുവേണ്ടിയാണ് അപർണ ആദ്യമായി പാടുന്നത്. വിദ്യാസാഗർ സംഗീതം നൽകിയ "പുന്നെല്ലിൻ കതിരോല..എന്ന ഗാനമായിരുന്നു പാടിയത്. അതിനുശേഷം മിഴികൾ സാക്ഷി- എന്ന സിനിമയിലെ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ "മഞ്ജുതര.. എന്ന ഗാനം ആലപിച്ചു. അപർണ ശ്രദ്ധിയ്ക്കപ്പെട്ട ഗാനമായിരുന്നു "മഞ്ജുതര.. തുടർന്ന് നിരവധി സിനിമകളിൽ അപർണ്ണ പാട്ടുകൾ പാടി.

ഫിലിം ക്രിട്ടിക്സ് അവാർഡ്,
വേൾഡ് മലയാളി കൗൺസിൽ അവാർഡ്,
കലാ കേരള അവാർഡ്,
2016 ൽ മികച്ച ഗായികയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അപർണ്ണയെ തേടിയെത്തി . ധാരാളം സ്റ്റേജ് ഷോകൾ ചെയ്യാറുണ്ട് അപർണ.
കെ പി എസിയുടെ നാടകങ്ങൾക്ക് വേണ്ടിയും കാളിദാസകലാകേന്ദ്രത്തിൽ അർജ്ജുനൻ മാഷിന്റെ സംഗീതത്തിൽ അപർണയ്ക്ക് പാടുവാനുള്ള ഭാഗ്യവുമുണ്ടായി. ആർ ശരത് സംവിധാനം ചെയ്ത പുരാനിയെ ധുൻ എന്ന ഷോർട്ട് ഫിലിമിൽ ഗ്രാമി അവാർഡ് ജേതാവായ വിശ്വമോഹൻ ഭട്ട് സംഗീത സംവിധാനം നിർവഹിച്ച ഗസൽ ആലപിയ്ക്കുവാൻ അപർണയ്ക്ക് സാധിച്ചു. സംഗീതമാണ് തന്റെ വഴിയെന്നുറപ്പിച്ച അപർണ സംഗീതത്തിനായി മുഴുവൻ സമയവും സമർപ്പിച്ചിരിയ്ക്കുകയാണ്.
കഴിഞ്ഞ നാല് വർഷമായി സൂര്യ ഫെസ്റ്റിവൽസിൽ ഗസൽ അവതരിപ്പിച്ചു വരുന്നു...

അപർണയുടെ ഭർത്താവ് സിദ്ധാർഥ്.
മകൻ ഗൗതം... മകൾ. ലയ..

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഇനിയുമെൻ പാട്ടിലെ(F) പകൽ ഗിരീഷ് പുത്തഞ്ചേരി എം ജി രാധാകൃഷ്ണൻ 2006
മഞ്ജുതര.. മിഴികൾ സാക്ഷി ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി ആനന്ദഭൈരവി 2008
കരയാമ്പൽ പൂവും ഭാര്യ സ്വന്തം സുഹൃത്ത് ഒ എൻ വി കുറുപ്പ് അലക്സ് പോൾ 2009
ഉദയസൂര്യനെ തുയിലുണർത്തുവാൻ പാട്ടിന്റെ പാലാഴി ഒ എൻ വി കുറുപ്പ് ഡോ സുരേഷ് മണിമല 2010
അമ്മക്കുരുവീ കുരുവീ പാട്ടിന്റെ പാലാഴി ഒ എൻ വി കുറുപ്പ് ഡോ സുരേഷ് മണിമല 2010
അരളിപ്പൊന്മുകുളങ്ങൾ കളഭമഴ ഒ എൻ വി കുറുപ്പ് മങ്കട ദാമോദരൻ 2011
കുളിരിന്റെ കുടമൂതും കളഭമഴ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി 2011
മധുരിക്കും ഓര്‍മകളെ (ന്യൂ വേർഷൻ) കാരണവർ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ നഠഭൈരവി 2014
അന്നം ചിന്നം മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി 2015
കണ്ണില്‍ നിന്റെ കണ്ണില്‍ മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി 2015
തരുമോ താരാപഥമേ മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി 2015
ചിറകുരുമ്മി മെല്ലെ നെല്ലിക്ക പ്രകാശ് മാരാർ ബിജിബാൽ 2015
ഇന്റർനെറ്റിൽ പ്രണയം ഒരു ന്യു ജെനറേഷൻ പനി ജോർജ് തോമസ്‌ കാർത്തിക് പ്രകാശ് 2015
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍ നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ-ആൽബം ഒ എൻ വി കുറുപ്പ് രാജീവ്‌ ഒ എൻ വി 2015
എന്നോടോ നീയൊന്നും ദം വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2016
പാതിമയക്കത്തിൽ ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ഡോ ടി സുരേഷ്‌കുമാർ കാർത്തിക് പ്രകാശ് 2016
കൊഞ്ചിവാ കണ്മണീ (F) ഫുക്രി റഫീക്ക് അഹമ്മദ് ഡോ സുദീപ് ഇളയിടം 2017
അറുപതു മരം വിനായക് ശശികുമാർ , ട്രഡീഷണൽ രാഹുൽ രാജ് 2017
തിര തൊടും തീരം മേലെ തുരുത്ത് ബിജു മുരളി രാജീവ്‌ ഒ എൻ വി 2021
ഈ രാത്രി ക്രിസ്തുമസ് രാത്രി ക്രിസ്തുമസ് രാത്രി കെ ജയകുമാർ രാജീവ്‌ ഒ എൻ വി 2021
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
പ്രൊഫൈൽ