Ashiakrish
എന്റെ പ്രിയഗാനങ്ങൾ
-
പ്രേമോദാരനായ്
പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്) -
പുലരിത്തൂമഞ്ഞ് തുള്ളിയിൽ
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം..
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു..
വീണുടഞ്ഞു...മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ...
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു..
വർണ്ണചിത്രങ്ങൾ മാഞ്ഞൂ...(പുലരി)
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ...
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും..
പുലരി പിറക്കുന്നൂ വീണ്ടും...(പുലരി)
.
-
അനുവാദമില്ലാതെ അകത്തുവന്നു
അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
അടച്ചിട്ട മണിവാതിൽ നീ തുറന്നു....
കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....അനുരാഗശാലിനീ നീ വന്ന നേരത്തിൽ
ആരാധന വിധികൾ ഞാൻ മറന്നു...
ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻമേൽ
കള്ള ഉറക്കം നടിച്ചു നീ കിടന്നു...
ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു....
-
ചന്ദ്രബിംബം നെഞ്ചിലേറ്റും
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് (ചന്ദ്ര)
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെങ്ങിനാണ്
ആ...ആ....ആ..മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
(ചന്ദ്ര)കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
(ചന്ദ്ര) -
കല്പാന്തകാലത്തോളം
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ...കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ...
കതിർമയി ദമയന്തി നീ
. -
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ
നഷ്ടസ്വര്‍ഗ്ഗങ്ങളേ....മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പനാ
മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍
അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ....കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്നഷ്ടസ്വര്ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ -
ദൂരെ ദൂരെ സാഗരം തേടി - F
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളംമഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ
നറുനെയ് വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലെ
സാമഗാനങ്ങളെ പോലെ
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളംആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം -
വെണ്ണിലാവോ ചന്ദനമോ
മാനത്തെ ചിറകുള്ള കരിങ്കുഴലീ
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
കുന്നിമണിമുത്തു വീണു കര കവിഞ്ഞു
കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂവെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
മൊഴിയോ - കിന്നാരക്കിലുങ്ങലോ
ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ(വെണ്ണിലാവോ)
കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
തെന്നലായെൻ - കുഞ്ഞു മോഹം
സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
പുലരിയായെൻ - സൂര്യജന്മം
എന്റെ നെഞ്ചിലൂറും ആനന്ദമായ് വസന്തം
നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
ഇതു നിന്റെ സാമ്രാജ്യം(വെണ്ണിലാവോ)
കണ്ടുനിൽക്കെ - പിന്നിൽ നിന്നും
കനകതാരം - മുന്നിൽ വന്നോ
ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
എന്നുമെന്നും - കാത്തു നിൽക്കെ
കൈവളർന്നോ - മെയ്‌വളർന്നോ
ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു മായാറായ്
ഇനിയാണു പൂക്കാലം(വെണ്ണിലാവോ)
-
പാടുവാൻ മറന്നുപോയ്
പാടുവാൻ മറന്നുപോയ്...
സ്വരങ്ങളാമെൻ കൂട്ടുകാർ...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...അപസ്വരമുതിരും ഈ മണിവീണ തൻ
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാർക്കു കേൾക്കാൻ..(പാടുവാൻ മറന്നുപോയ് )
എങ്കിലും വെറുതെ പാടുന്നു ഞാൻ
കരളിൽ വിതുമ്പുമെൻ
മൗന നൊമ്പരം ശ്രുതിയായ്....(പാടുവാൻ മറന്നു പോയ് )
.
-
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പ്രിയമുള്ളവളേ.....
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാത്രം
പ്രിയമുള്ളവളേ....ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
ശതാവരി മലർ പോലെ(ശാരദ)
വിശുദ്ധയായ് വിടർന്നു നീയെന്റെ
വികാര രജാങ്കണതിൽ(വിശുദ്ധയായ് )
വികാര രജാങ്കണത്തിൽ
(പ്രിയമുള്ളവളേ)പാലൊളി ചന്ദ്രനും പാതിര കാറ്റും
പതുങ്ങി നിൽപൂ ചാരെ(പാലൊളി )
ഹൃദയവും ഹൃദയവും തമ്മിൽ
പറയും കഥകൾ കേൾക്കാൻ
പറയും കഥകൾ കേൾക്കാൻ
(പ്രിയമുള്ളവളേ)
Entries
| Post datesort ascending | ||
|---|---|---|
| Lyric | ആളും തീ* | Sat, 04/06/2022 - 22:16 |
| Lyric | നീയറിഞ്ഞോ രാക്കിളി* | Sun, 08/05/2022 - 17:47 |
| Artists | നിഫ ജഹാൻ | Sun, 08/05/2022 - 17:46 |
| Lyric | ആണ്ടാണ്ടെ പെണ്ണൊരുത്തി* | Sun, 08/05/2022 - 17:39 |
| Artists | ഉഷ മേനോൻ മേലെപറമ്പോട്ടിൽ | വ്യാഴം, 05/05/2022 - 10:13 |
| Lyric | കനൽക്കാറ്റിലിന്ന് ** | വെള്ളി, 29/04/2022 - 14:16 |
| Lyric | കാണാതെ കണ്ണിനുള്ളിൽ * | വെള്ളി, 29/04/2022 - 14:11 |
| Lyric | വരുമൊരു സുഖ നിമിഷം* | വെള്ളി, 29/04/2022 - 14:06 |
| Artists | ഡോ സുകേഷ് ആർ എസ് | വെള്ളി, 29/04/2022 - 14:05 |
| Lyric | മൗനത്തിൻ പൂങ്കവിളിൽ | വെള്ളി, 29/04/2022 - 13:59 |
| Lyric | മേഘജാലകം തുറന്നു | വെള്ളി, 04/03/2022 - 12:27 |
| Lyric | അന്നൊരുനാള് | വ്യാഴം, 03/03/2022 - 17:45 |
| Lyric | പൗർണ്ണമി | Sun, 20/02/2022 - 10:22 |
| Film/Album | കിളി വന്നു വിളിച്ചപ്പോൾ | വെള്ളി, 18/02/2022 - 11:07 |
| Artists | അനുനന്ദ | വെള്ളി, 18/02/2022 - 11:04 |
| Artists | മോനു കൃഷ്ണ | വെള്ളി, 18/02/2022 - 11:00 |
| Artists | മാസ്റ്റർ അൻമയ് | ബുധൻ, 16/02/2022 - 12:31 |
| Film/Album | മകൾ | ചൊവ്വ, 15/02/2022 - 16:33 |
| Lyric | ഈറൻ നിലാ | ചൊവ്വ, 15/02/2022 - 13:13 |
| Lyric | കാറ്റത്തൊരു മൺകൂട് | ചൊവ്വ, 15/02/2022 - 13:11 |
| Lyric | പ്രണയമെന്നൊരു വാക്ക് | ചൊവ്വ, 15/02/2022 - 13:08 |
| Lyric | ഒന്നാം കണ്ടം കേറി* | ചൊവ്വ, 15/02/2022 - 12:41 |
| Lyric | കല്യാണമാണേ | ചൊവ്വ, 15/02/2022 - 11:50 |
| Film/Album | നെയ്മർ | വ്യാഴം, 10/02/2022 - 18:25 |
| Film/Album | കൂടാരം | Mon, 07/02/2022 - 12:24 |
| Artists | ലത്തീഫ് മാറഞ്ചേരി | Mon, 07/02/2022 - 11:58 |
| Artists | നിത്യ ചെന്നൈ | Mon, 07/02/2022 - 11:56 |
| Artists | വർഗീസ് ചിറയിൽ പാഞ്ഞാൾ | Mon, 07/02/2022 - 11:54 |
| Artists | മിൽട്ടൺ | Mon, 07/02/2022 - 11:50 |
| Artists | പ്രദീപ് ബാബു | Mon, 07/02/2022 - 11:47 |
| Artists | ജാസ്മിൻ സലീം | Mon, 07/02/2022 - 11:43 |
| Artists | സൂര്യചന്ദ്രൻ | Mon, 07/02/2022 - 11:36 |
| Artists | അഭിജിത്ത് പ്രാൺ | Sun, 06/02/2022 - 22:49 |
| Artists | പ്രശസ്ത് | Sun, 06/02/2022 - 22:47 |
| Artists | അനു ചന്ദ്രശേഖർ | Sun, 06/02/2022 - 22:46 |
| Artists | ജീവൻ ശിവദാസ് | Sun, 06/02/2022 - 22:41 |
| Artists | എബിൻ മേരി | Sun, 06/02/2022 - 22:39 |
| Artists | സ്വീറ്റി ബെർണാർഡ് | Sun, 06/02/2022 - 22:36 |
| Artists | ഗീത ജിത്തു | Sun, 06/02/2022 - 22:34 |
| Artists | കലേഷ് പരമേശ്വർ | Sun, 06/02/2022 - 22:31 |
| Artists | ഇഷിക എമിൽ | Sun, 06/02/2022 - 22:29 |
| Artists | അമ്മു നായർ | Sun, 06/02/2022 - 22:27 |
| Artists | പ്രതീഷ് ജേക്കബ് | Sun, 06/02/2022 - 22:26 |
| Lyric | ദൂരെ ദൂരെ ദൂരെ* | Sun, 30/01/2022 - 18:46 |
| Lyric | നിറമിഴിയോടെ* | Sun, 30/01/2022 - 18:38 |
| Film/Album | അന്താക്ഷരി | വെള്ളി, 28/01/2022 - 17:43 |
| Artists | ആദിത്യ സോണി | വെള്ളി, 28/01/2022 - 16:54 |
| Artists | ആകാശ് രാജ് | ബുധൻ, 19/01/2022 - 07:57 |
| Artists | കെ മധുബാലൻ | Sun, 09/01/2022 - 16:22 |
| Lyric | കാതോരം * | Sun, 09/01/2022 - 16:19 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| താരാപഥം ചേതോഹരം | ബുധൻ, 01/11/2023 - 23:17 | Comments opened |
| കിളിപ്പെണ്ണേ നിലാവിന്‍ | ബുധൻ, 01/11/2023 - 22:59 | |
| പാടം പൂത്ത കാലം | വെള്ളി, 11/11/2022 - 21:12 | |
| ഇന്ദുലേഖ കൺ തുറന്നു | വെള്ളി, 11/11/2022 - 21:09 | |
| എഴുതാക്കഥ പോൽ | വെള്ളി, 11/11/2022 - 21:05 | |
| കസ്തൂരീ തിലകം | വ്യാഴം, 25/08/2022 - 16:31 | Minor edits. Added video. |
| നീലാഞ്ജനപൂവിൻ | വ്യാഴം, 25/08/2022 - 00:08 | Comments opened |
| വാൽക്കണ്ണെഴുതിയ (M) | വ്യാഴം, 25/08/2022 - 00:06 | Comments opened |
| തുമ്പപ്പൂവിൽ ഉണർന്നു വാസരം | ബുധൻ, 24/08/2022 - 21:43 | Minor edits. Added video |
| അർജുൻ മുരളീധരൻ | ബുധൻ, 27/07/2022 - 12:59 | Profile updated. |
| സ്വർഗ്ഗം താണിറങ്ങി | Mon, 13/06/2022 - 11:08 | Minor edits. |
| ആളും തീ* | Sat, 04/06/2022 - 22:16 | Newly added. |
| ആളും തീ* | Sat, 04/06/2022 - 22:16 | Newly added. |
| നീയറിഞ്ഞോ രാക്കിളി* | Sun, 08/05/2022 - 17:47 | Newly added |
| നീയറിഞ്ഞോ രാക്കിളി* | Sun, 08/05/2022 - 17:47 | Newly added |
| നിഫ ജഹാൻ | Sun, 08/05/2022 - 17:46 | Newly added. |
| ആണ്ടാണ്ടെ പെണ്ണൊരുത്തി* | Sun, 08/05/2022 - 17:39 | പുതുതായി ചേർത്തു |
| ആണ്ടാണ്ടെ പെണ്ണൊരുത്തി* | Sun, 08/05/2022 - 17:39 | പുതുതായി ചേർത്തു |
| അവൾ | Sun, 08/05/2022 - 17:35 | |
| മുഹാദ് വെമ്പായം | Sun, 08/05/2022 - 17:31 | |
| സുകന്യ കൃഷ്ണ | വെള്ളി, 06/05/2022 - 18:41 | Added Photo |
| സ്ഥലം | വ്യാഴം, 05/05/2022 - 15:20 | Comments opened |
| ഭഗവാൻ ദാസന്റെ രാമരാജ്യം | വ്യാഴം, 05/05/2022 - 10:15 | |
| ഉഷ മേനോൻ മേലെപറമ്പോട്ടിൽ | വ്യാഴം, 05/05/2022 - 10:13 | പുതുതായി ചേർത്തു. |
| കനൽക്കാറ്റിലിന്ന് ** | വെള്ളി, 29/04/2022 - 14:16 | പുതുതായി ചേർത്തു. |
| കനൽക്കാറ്റിലിന്ന് ** | വെള്ളി, 29/04/2022 - 14:16 | പുതുതായി ചേർത്തു. |
| കാണാതെ കണ്ണിനുള്ളിൽ * | വെള്ളി, 29/04/2022 - 14:11 | പുതുതായി ചേർത്തു. |
| കാണാതെ കണ്ണിനുള്ളിൽ * | വെള്ളി, 29/04/2022 - 14:11 | പുതുതായി ചേർത്തു. |
| വരുമൊരു സുഖ നിമിഷം* | വെള്ളി, 29/04/2022 - 14:06 | പുതുതായി ചേർത്തു. |
| വരുമൊരു സുഖ നിമിഷം* | വെള്ളി, 29/04/2022 - 14:06 | പുതുതായി ചേർത്തു. |
| ഡോ സുകേഷ് ആർ എസ് | വെള്ളി, 29/04/2022 - 14:05 | |
| മൗനത്തിൻ * | വെള്ളി, 29/04/2022 - 13:59 | Newly added. |
| മൗനത്തിൻ * | വെള്ളി, 29/04/2022 - 13:59 | Newly added. |
| ടി എസ് സുരേഷ് ബാബു | Sat, 12/03/2022 - 08:12 | ഫോട്ടോ |
| ലളിതം സുന്ദരം | വെള്ളി, 04/03/2022 - 12:27 | |
| മേഘജാലകം തുറന്നു | വെള്ളി, 04/03/2022 - 12:27 | Newly added. |
| മേഘജാലകം തുറന്നു | വെള്ളി, 04/03/2022 - 12:27 | Newly added. |
| അന്നൊരുനാള് | വ്യാഴം, 03/03/2022 - 17:45 | പുതുതായി ചേർത്തു |
| അന്നൊരുനാള് | വ്യാഴം, 03/03/2022 - 17:45 | പുതുതായി ചേർത്തു |
| പ്രണയമെന്നൊരു വാക്ക് | വ്യാഴം, 03/03/2022 - 17:13 | വരികൾ ചേർത്തു. |
| ഈറൻ നിലാ | വ്യാഴം, 03/03/2022 - 17:01 | വരികൾ ചേർത്തു |
| മേരീ ആവാസ് സുനോ | വ്യാഴം, 03/03/2022 - 16:53 | |
| കാറ്റത്തൊരു മൺകൂട് | വ്യാഴം, 03/03/2022 - 16:51 | വരികൾ ചേർത്തു |
| നിരഞ്ജന | Sun, 20/02/2022 - 10:37 | |
| പൗർണ്ണമി | Sun, 20/02/2022 - 10:36 | |
| നിരഞ്ജന രമ | Sun, 20/02/2022 - 10:26 | |
| പൗർണ്ണമി | Sun, 20/02/2022 - 10:22 | |
| ഒണക്ക മുന്തിരി | Sat, 19/02/2022 - 02:36 | |
| ഹൃദയം | Sat, 19/02/2022 - 01:58 | കൂടുതൽ അഭിനേതാക്കളെയും കഥാപാത്രങ്ങളെയും ചേർത്തു |
| വൈറൽ സെബി | വെള്ളി, 18/02/2022 - 18:40 |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.
നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും
| സിനിമ | സംഭാവന |
|---|---|
| ഷിജു ഇടിയത്തേരിൽ | Audio profile |
| ശ്യാം മേനോൻ | Added audio profile |
| ദുൽഖർ സൽമാൻ | Audio profile |
| രാഹുൽ രാജ് | Audio profile |
| അനൂപ് ശങ്കർ | Audio Profile |