ദിവ്യ എസ് മേനോൻ

Divya S Menon
Date of Birth:
Saturday, 14 March, 1987
ദിവ്യ മേനോൻ
ആലപിച്ച ഗാനങ്ങൾ: 52

തൃശൂ­ർ സ്വ­ദേ­ശിനി.
മെക്കാനിക്കൽ എഞ്ചിനീയർ ആയ സോമൻ കുറുപ്പിന്റെയും ഭാര്യ മീനയുടെയും മകളായി 1987 മാർച്ച് 14 ന് ജനിച്ചു. കുഞ്ഞു പ്രായത്തിലെ സംഗീതം അഭ്യസിച്ചു തുടങ്ങിയ ദിവ്യയുടെ പ്രാഥമിക വിദ്യാഭ്യാസം കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കേന്ദ്രിയ വിദ്യാലയയിലും ഭാവൻസ് വിദ്യമന്ദിറിലുമൊക്കെ ആയിരുന്നു. തൃശ്ശൂർ കേരള വർമ്മ കോളേജിൽ നിന്നും ബികോം പാസായ ശേഷം സെയിന്റ് തെരെസാസ്സിൽ നിന്നും ഫാഷൻ ഡിസൈ­നിംഗിൽ പി ജി ഡിപ്ലോമയും കരസ്ഥമാക്കി. കർണ്ണാ­ടക­സംഗീ­തവും ഹിന്ദു­സ്ഥാനിസംഗീ­തവും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ദിവ്യയുടെ ഗുരുക്കന്മാർ ശകുന്തള ശേഷാദ്രി, സുനിൽ, മങ്ങാട് നടേശൻ, ഉസ്താദ് ഫിയാസ് ഖാൻ, ദിനേശ് ദേവദാസ് തുടങ്ങിയവർ ആയിരുന്നു.

തുടക്കത്തിൽ ഏഷ്യാനെറ്റ്‌, ഇന്ത്യവിഷൻ, കൈര­ളി, കൈരളി വി തുടങ്ങിയ ചാനലുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ദിവ്യ സിനിമയിൽ ആദ്യമായി പാടുന്നത് പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ ആയിരുന്നു. കൈരളി വി യിൽ പരിപാടി അവതരിപ്പിക്കുന്ന സമയത്താണ് ഷാൻ റഹ്മാൻ - വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നൊരുക്കിയ കോഫി @ എം ജി റോഡ് എന്ന ആൽബത്തിലേക്ക് പാടാൻ ക്ഷണം ലഭിക്കുന്നത്. പിന്നീട് വിവിധ ആൽബങ്ങളിൽ ദിവ്യ പാടി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2012ൽ പുറത്തുവന്ന തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ‘അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ’ എന്ന ദിവ്യ ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ പാടുവാൻ ദിവ്യക്ക് അവസരം ലഭിച്ചു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ തുടക്കം മാഗല്യം ചാർളിയിലെ പുതുമഴയായ് തുടങ്ങിയ പാട്ടുകൾ എല്ലാം ദിവ്യക്ക് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും പാടിക്കഴിഞ്ഞു ദിവ്യ.

സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും ജ്വല്ലറി മേക്കിങ്ങിലും ഒരു പോലെ മികവ് തെളിയിച്ചിട്ടുണ്ട് ദിവ്യ. തന്റെ ജ്വല്ലറി മേക്കിങ് ബ്രാൻഡ് ആയ "ജിംഗിൾസ്" ന്റെ കീഴിൽ നിരവധി എക്സിബിഷൻസും ദിവ്യ നടത്തിയിട്ടുണ്ട്. ഭർത്താവ് രഘുവിനും മകൾക്കുമൊപ്പം തൃപ്പൂണിത്തുറയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്.

ഫേസ്ബുക്ക് പ്രൊഫൈൽ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അഞ്ജനക്കണ്ണെഴുതി... ഓണം with ഈണം 2011 ജി നിശീകാന്ത് ജി നിശീകാന്ത്
അടിപൊളി ഭൂതം* ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി ഷാൻ റഹ്മാൻ 2009
ആയിരം കൈകളിൽ തൃപ്പുലിയൂരപ്പൻ ജി നിശീകാന്ത് ജി നിശീകാന്ത് 2009
ആരോ കാതിൽ പാടി ഓണം with ഈണം ജി നിശീകാന്ത് ബഹുവ്രീഹി 2009
നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
ബാലസുബ്രഹ്മണ്യസ്വാമീ പാൽ‌ക്കാവടി-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
പൂക്കൈതപ്പാടത്തെ ഓണം വിത്ത് ഈണം-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
ഉതൃട്ടാതി വള്ളംകളി ഓണം വിത്ത് ഈണം-ആൽബം ജി നിശീകാന്ത് ജി നിശീകാന്ത് 2010
ബാഹുലേയാഷ്ടക ശ്ലോകങ്ങൾ നാദം - സ്വതന്ത്രസംഗീതശാഖ ശ്രീനാരായണ ഗുരു ജി നിശീകാന്ത് 2011
മുല്ലപ്പൂവമ്പു കൊണ്ടു... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് ജി നിശീകാന്ത് 2011
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2012
എന്നോട് കൂടെ വസിക്കുന്ന ഇമ്മാനുവൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് 2013
നീല നിലാവിൻ മാളികമേലേ സലാലാ മൊബൈൽസ് ആലങ്കോട് ലീലാകൃഷ്ണൻ ഗോപി സുന്ദർ കീരവാണി 2014
പച്ചക്കിളിക്കൊരു കൂട് (മാംഗല്യം) ബാംഗ്ളൂർ ഡെയ്സ് സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
മണ്ണിൽ പതിയുമീ ഗോഡ്സ് ഓണ്‍ കണ്‍ട്രി അനു എലിസബത്ത് ജോസ് ഗോപി സുന്ദർ 2014
പട്ടുംചുറ്റി വേളിപ്പെണ്ണ് രാജാധിരാജ ബി കെ ഹരിനാരായണൻ കാർത്തിക് രാജ , ബേണി-ഇഗ്നേഷ്യസ് 2014
മുത്തോളം അഴകിൽ നമസ്തേ ബാലി ലഭ്യമായിട്ടില്ല ഗോപി സുന്ദർ 2015
ചൂളമിട്ടു ചൂളമിട്ടു ഇവൻ മര്യാദരാമൻ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2015
ഉമ്മറത്തെ ചെമ്പകത്തെ ഇവൻ മര്യാദരാമൻ ബി കെ ഹരിനാരായണൻ ഗോപി സുന്ദർ കാപി 2015
മഞ്ഞിലൂടെ വന്നു 100 ഡെയ്സ് ഓഫ് ലവ് റഫീക്ക് അഹമ്മദ്, രാജീവ് ഗോവിന്ദ്, എം ആർ വിബിൻ, സന്തോഷ് വർമ്മ ഗോവിന്ദ് വസന്ത 2015

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
ടേക്ക് ഓഫ് മഹേഷ് നാരായണൻ 2017
മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014