ഷാൻ റഹ്മാൻ

Shaan Rahman
Date of Birth:
ചൊവ്വ, 30 December, 1980
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 224
ആലപിച്ച ഗാനങ്ങൾ: 65

സംഗീതസംവിധായകൻ-ഗായകൻ. തലശ്ശേരി സ്വദേശിയായ അബ്ദുൾ റഹ്മാന്റെയും ലൈല റഹ്മാന്റെയും മകനായി 1980 ഡിസംബർ മുപ്പതിനു ജനിച്ചു. മാതാപിതാക്കളോടൊപ്പം യു എ ഇയിലെ റാസൽഖൈമയിലായിരുന്ന ഷാൻ അവിടെത്തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം സ്വദേശമായ തലശ്ശേരിയിലേക്ക് മടങ്ങിയെത്തി കോളേജ് വിദ്യാഭ്യാസവും ഓഡിയോ വിഷ്വൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പൂർത്തിയാക്കി. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചിരുന്ന ഷാൻ പരസ്യ ജിംഗിളുകളിലൂടെയാണ് പ്രൊഫഷണൽ സംഗീത രംഗത്തേക്കെത്തുന്നത്. സുഹൃത്തുക്കളായ സിജു, ദീപു എന്നിവരൊപ്പം "ദേശി നോയിസ്" എന്നൊരു സംഗീത ബാൻഡ് രൂപം കൊടുത്തിരുന്നു. ഒരു യാത്രയിൽ വളരെ അപ്രതീക്ഷിതമായി വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നതോടെയാണ് കൂടുതൽ മികച്ച അവസരങ്ങൾ തേടിയെത്തുന്നത്.

കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് തുടങ്ങിയ സുഹൃദ് ബന്ധം പിന്നീട് കേരളത്തിലെ ക്യാമ്പസുകളിൽ ഏറെ ഹിറ്റായ ആൽബം "കോഫി @ എംജി റോഡ്" നിർമ്മിക്കാൻ കാരണമായി. സംഗീതസംവിധായകനായി രംഗത്തെത്തിയ ഷാന് കോഫി@എംജി റോഡിലെ "പലവട്ടം കാത്തു നിന്നു ഞാൻ" , "നമ്മുടെ കോളേജ്" എന്നീ ഗാനങ്ങൾ കൂടുതൽ അവസരങ്ങളെത്തിച്ചു കൊടുത്തു. തുടർന്ന് സിനിമാസംവിധായകൻ ജോണി ആന്റണിയുടെ "പട്ടണത്തിൽ ഭൂതത്തിൽ" എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു . വീണ്ടൂം വിനീത് ശ്രീനിവാസനുമൊത്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ "മലർവാടീ ആർട്സ് ക്ലബ്ബ്"നു ഗാനങ്ങളൊരുക്കി കൂടുതൽ ശ്രദ്ധേയനായി. ബിപിൻ പ്രഭാകറിന്റെ മെട്രോ ആയിരുന്നു അടുത്ത ചിത്രം. വിനീത്-ഷാൻ വീണ്ടുമൊത്ത് ചേർന്ന "തട്ടത്തിൻ മറയത്തിലെ " മികച്ച ഗാനങ്ങളൊരുക്കി.

സംഗീത സംവിധാനത്തിനു പുറമേ പ്രിഥ്വീരാജ് ചിത്രങ്ങളായ "ഉറുമി , തേജാ ഭായ്, ശ്രീനിവാസന്റെ "പദ്മശ്രീ ഡോ.സരോജ് കുമാർ" എന്നീ ചിത്രങ്ങളിൽ ഗായകനായും ഷാൻ കഴിവ് തെളിയിച്ചിരുന്നു. കുടുംബം :- ഭാര്യ "സൈറ സലീം", മകൻ "റയാൻ."

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സാറാസ് ഷാൻ റഹ്മാൻ എന്ന സംഗീതസംവിധായകനായിത്തന്നെ ജൂഡ് ആന്തണി ജോസഫ് 2021
വർഷങ്ങൾക്കു ശേഷം കാംരാജ് വിനീത് ശ്രീനിവാസൻ 2024
അതിരടി അരുൺ അനിരുദ്ധൻ 2026

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
കാത്തു കാത്തു വെച്ചൊരു മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
ലവൻ കശ്മലൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
വടക്ക് വടക്ക് (ഫ്രണ്ട്ഷിപ്പ് മിക്സ്) ഉറുമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദീപക് ദേവ് 2011
നേരില്ലാ ലോകത്തെ ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ 2011
പ്രണയനിലാ (M) തേജാഭായ് & ഫാമിലി കൈതപ്രം ദീപക് ദേവ് 2011
പ്രണയനിലാ(D) തേജാഭായ് & ഫാമിലി കൈതപ്രം ദീപക് ദേവ് 2011
ഇനിയൊരു ചലനം ചലനം പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ സന്തോഷ് വർമ്മ ദീപക് ദേവ് 2012
ചിക് ചിക് ചിറകിൽ ഫെയ്സ് 2 ഫെയ്സ് സന്തോഷ് വർമ്മ നന്ദു കർത്ത 2012
കരളിലൊഴുകുമൊരോളമായി കുട്ടീം കോലും വിനായക് ശശികുമാർ ഷാൻ റഹ്മാൻ 2013
നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല ഓം ശാന്തി ഓശാന ഷാൻ റഹ്മാൻ 2014
മന്ദാരമേ ചെല്ലച്ചെന്താമരേ ഓം ശാന്തി ഓശാന മനു മൻജിത്ത് ഷാൻ റഹ്മാൻ 2014
അബ് ക്യാ ഹുവാ ഹൈ പ്രെയ്സ് ദി ലോർഡ്‌ ശൈലേന്ദ്ര സിങ്ങ് സോധി ഷാൻ റഹ്മാൻ 2014
ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽ പ്രെയ്സ് ദി ലോർഡ്‌ ഷെൽട്ടൺ പിൻഹിറൊ ഷാൻ റഹ്മാൻ 2014
ആരോമലേ ആനന്ദമേ ഓർമ്മയുണ്ടോ ഈ മുഖം വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2014
ചായുന്നുവോ ആലോലമാം ഓർമ്മയുണ്ടോ ഈ മുഖം മനു മൻജിത്ത് ഷാൻ റഹ്മാൻ 2014
മണ്‍പാത നീട്ടുന്ന മിലി ബി കെ ഹരിനാരായണൻ ഷാൻ റഹ്മാൻ 2015
കൊടികയറണ പൂരമായ് ആട് മനു മൻജിത്ത് ഷാൻ റഹ്മാൻ 2015
മുത്താണീ പാപ്പൻ ആട് മനു മൻജിത്ത് ഷാൻ റഹ്മാൻ 2015
അബു ഭീകരൻ ആട് മനു മൻജിത്ത് ഷാൻ റഹ്മാൻ 2015

ഗാനരചന

ഷാൻ റഹ്മാൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കഥ പറയണ് സാറാസ് ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ 2021

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മാമരങ്ങളെ ഒരു മഞ്ഞുകൂടു മേഞ്ഞു താ ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി വിജയ് യേശുദാസ് 2009
ആരോ നിലാവായ് തലോടി ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ 2009
അടിപൊളി ഭൂതം* ഈ പട്ടണത്തിൽ ഭൂതം ഗിരീഷ് പുത്തഞ്ചേരി ദിവ്യ എസ് മേനോൻ , പ്രദീപ് പള്ളുരുത്തി 2009
നേരിൻ വഴിതൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ സച്ചിൻ വാര്യർ, വിനീത് ശ്രീനിവാസൻ, ദിവ്യ എസ് മേനോൻ , ഷാൻ റഹ്മാൻ 2010
ചങ്ങായീ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2010
ഇന്നൊരീ മഴയിൽ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ, രാഹുൽ നമ്പ്യാർ 2010
കാത്തു കാത്തു വെച്ചൊരു മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ 2010
ലവൻ കശ്മലൻ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ 2010
സ്നേഹമേ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ രാജേഷ് മേനോൻ 2010
മാന്യമഹാജനങ്ങളെ മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ, സച്ചിൻ വാര്യർ, രാജേഷ് മേനോൻ 2010
ഡേയ് ഈ ചക്കടവണ്ടി ദി മെട്രോ രാജീവ് ആലുങ്കൽ പ്രദീപ് പള്ളുരുത്തി, യാസിൻ നിസാർ, സച്ചിൻ വാര്യർ, അനൂപ് എസ് നായർ 2011
നേരില്ലാ ലോകത്തെ ദി മെട്രോ രാജീവ് ആലുങ്കൽ ഷാൻ റഹ്മാൻ 2011
മാന്മിഴിപ്പൂ മൈനെ ദി മെട്രോ രാജീവ് ആലുങ്കൽ ഹാരിബ് ഹുസൈൻ, ചിത്ര അയ്യർ 2011
മാൻമിഴി (റീമിക്സ് ) ദി മെട്രോ രാജീവ് ആലുങ്കൽ ഹാരിബ് ഹുസൈൻ, ചിത്ര അയ്യർ 2011
തട്ടത്തിൻ മറയത്തെ പെണ്ണെ തട്ടത്തിൻ മറയത്ത് അനു എലിസബത്ത് ജോസ് സച്ചിൻ വാര്യർ 2012
മുത്തുച്ചിപ്പി പോലൊരു തട്ടത്തിൻ മറയത്ത് അനു എലിസബത്ത് ജോസ് രമ്യ നമ്പീശൻ, സച്ചിൻ വാര്യർ 2012
ശ്വേതാംബരധരേ ദേവി തട്ടത്തിൻ മറയത്ത് ട്രഡീഷണൽ അരുൺ എളാട്ട് 2012
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ ദിവ്യ എസ് മേനോൻ 2012
പ്രാണന്റെ നാളങ്ങൾ തട്ടത്തിൻ മറയത്ത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ യാസിൻ നിസാർ 2012
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ -M തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ രാഹുൽ സുബ്രഹ്മണ്യൻ 2012

Music Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ഹോട്ടൽ കാലിഫോർണിയ അജി ജോൺ 2013

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
പ്രണയ വിലാസം നിഖിൽ മുരളി 2023
പ്രകാശൻ പറക്കട്ടെ ഷഹദ് നിലമ്പൂർ 2022
ഉല്ലാസം ജീവൻ ജോജോ 2022
ആനന്ദം പരമാനന്ദം ഷാഫി 2022
ജോൺ ലൂഥർ അഭിജിത് ജോസഫ് 2022
ഒരു താത്വിക അവലോകനം അഖിൽ മാരാർ 2021
കുഞ്ഞെൽദോ ആർ ജെ മാത്തുക്കുട്ടി 2021
സാറാസ് ജൂഡ് ആന്തണി ജോസഫ് 2021
കിംഗ് ഫിഷ് അനൂപ് മേനോൻ 2020
പ്രണയമീനുകളുടെ കടൽ കമൽ 2019
ലൗ ആക്ഷൻ ഡ്രാമ ധ്യാൻ ശ്രീനിവാസൻ 2019
ഹെലൻ മാത്തുക്കുട്ടി സേവ്യർ 2019
അരവിന്ദന്റെ അതിഥികൾ എം മോഹനൻ 2018
ജോണി ജോണി യെസ് അപ്പാ ജി മാർത്താണ്ഡൻ 2018
ഞാൻ പ്രകാശൻ സത്യൻ അന്തിക്കാട് 2018
ഒരു മുത്തശ്ശി ഗദ ജൂഡ് ആന്തണി ജോസഫ് 2016
വേട്ട രാജേഷ് പിള്ള 2016
ജേക്കബിന്റെ സ്വർഗ്ഗരാജ്യം വിനീത് ശ്രീനിവാസൻ 2016
ഒരു വടക്കൻ സെൽഫി ജി പ്രജിത് 2015
അടി കപ്യാരേ കൂട്ടമണി ജോൺ വർഗ്ഗീസ് 2015

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
റിഥം പ്രോഗ്രാമിംഗ് തടുത്താലും വന്തു നിപ്പേന്റാ നെയ്മർ 2023
റിഥം പ്രോഗ്രാമിംഗ് ഇളമൈ ഇളമൈ കാതൽ നെയ്മർ 2023
റിഥം പ്രോഗ്രാമിംഗ് പട നൂറ് പല ഊരു നെയ്മർ 2023
റിഥം പ്രോഗ്രാമിംഗ് സെന്തമിഴിൻ നാടാണെ നെയ്മർ 2023

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രകാശൻ പറക്കട്ടെ ഷഹദ് നിലമ്പൂർ 2022

Music Arranger

സിനിമ സംവിധാനം വര്‍ഷം
പുത്തൻപണം രഞ്ജിത്ത് ബാലകൃഷ്ണൻ 2017