ആർ ജെ മാത്തുക്കുട്ടി

Maathukkutti
Date of Birth:
Wednesday, 27 February, 1985
മാത്തുക്കുട്ടി കീച്ചേരിയിൽ
സംവിധാനം: 1
കഥ: 1
സംഭാഷണം: 2
തിരക്കഥ: 1

മാത്തുക്കുട്ടിയുടെയും ശോശമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. അരുൺ മാത്യു എന്നതാണ് യഥാർത്ഥ നാമം. എറണാകുളം യൂണിയൻ കൃസ്ത്യൻ കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം കേരള ജേർണലിസത്തിൽ പി ജി പൂർത്തിയാക്കി. തുടർന്ന് വീക്ഷണം പത്രത്തിൽ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി. ആർ ജെ മാത്തുക്കുട്ടി എന്ന പേരിൽ അരുൺ മാത്യു ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

സൂര്യ ടിവിയിലെ സെലിബ്രിറ്റി ഇന്റർവ്യൂവറായി മാത്തുക്കുട്ടി ടെലിവിഷൻ രംഗത്ത് തുടക്കംകുറിച്ചു. പിന്നീട് ഫ്ലവേഴ്സ് ടിവിയുടെ കുട്ടിക്കലവറ പ്രോഗ്രാമിന്റെ അവതാരകനായി. അതിനുശേഷം മഴവിൽ മനോരമയുടെ ഉടൻ പണം, മിടുക്കി, സീ കേരളത്തിലെ ലറ്റ്സ് റോക്ക് ആൻഡ് റോൾ... തുടങ്ങി നിരവധി ടെലിവിഷൻ പരിപാടികളൂടെ അവതാരകനായി. 2012 -ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം... എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും, കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ... എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്.

മാത്തുക്കുട്ടി - Facebook

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കുഞ്ഞെൽദോ ആർ ജെ മാത്തുക്കുട്ടി 2021

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉസ്താദ് ഹോട്ടൽ അൻവർ റഷീദ് 2012
നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സമീർ താഹിർ 2013
ഇതിഹാസ ബിനു സദാനന്ദൻ 2014
സപ്തമ.ശ്രീ.തസ്ക്കരാഃ അനിൽ രാധാകൃഷ്ണമേനോൻ 2014
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി അനിൽ രാധാകൃഷ്ണമേനോൻ 2015
ക്യാംപസ് ഡയറി ജീവൻദാസ് 2016
കാമുകി ബിനു സദാനന്ദൻ 2018
ഹൃദയം പള്ളീലച്ചൻ വിനീത് ശ്രീനിവാസൻ 2022

കഥ

ചിത്രം സംവിധാനം വര്‍ഷം
കുഞ്ഞെൽദോ ആർ ജെ മാത്തുക്കുട്ടി 2021

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കുഞ്ഞെൽദോ ആർ ജെ മാത്തുക്കുട്ടി 2021

സംഭാഷണം എഴുതിയ സിനിമകൾ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഒരു വടക്കൻ സെൽഫി ജി പ്രജിത് 2015