രാജീവ് ഗോവിന്ദ്

Rajeev Govind
രാജീവ് നായർ
Rajeev Nair
എഴുതിയ ഗാനങ്ങൾ: 42

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി. എഞ്ചിനീയറിംഗ് ബിരുദധാരിയായ രാജീവ്, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈഡ്രോടെക്ക് എന്ന കമ്പനിയുടെ ഉടമയാണ്. മ്യൂസിക് വീഡിയോകൾ ചെയ്തു കൊണ്ടാണ് സംഗീതരംഗത്തേക്ക് കടക്കുന്നത്. പ്രണയവും ഭക്തിയുമൊക്കെ വിഷയമാക്കി ഇറക്കിയ വീഡിയോകളിലൊന്നിന് സംവിധായകനായി വന്നത് സുഗീതായിരുന്നു. അങ്ങനെയാണ് സുഗീത് സംവിധാനം ചെയ്ത ഓർഡിനറി എന്ന ഹിറ്റ് ചിത്രത്തിന് സഹനിർമ്മാതാവായി രാജീവ് എത്തുന്നത്. സാങ്കേതികപ്രശ്നം കാരണം പിന്നീട് "ഓർഡിനറിയുടെ" നിർമ്മാണം പൂർണ്ണമായി രാജീവിന് ഏറ്റെടുക്കേണ്ടതായി വന്നു. തുടക്കക്കാരുടെ പ്രതിസന്ധികളിലകപ്പെട്ടിരുന്നുവെങ്കിലും ചിത്രം മെഗാഹിറ്റായി മാറിയത് സാമ്പത്തികവിജയം കൈവരിക്കാൻ സഹായകമായി.

2010ൽ പുറത്തിറങ്ങിയ "റേസ്" എന്ന ചലച്ചിത്രത്തിന് ഗാനമെഴുതിക്കൊണ്ടാണ് സിനിമയിൽ ഗാനരചയിതാവായി തുടക്കമിടുന്നത്. "ഓർഡിനറി"യിൽ രാജീവ് എഴുതി വിദ്യാസാഗർ സംഗീതം ചെയ്ത ഗാനങ്ങളൊക്കെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. തുടർന്ന് ടിവാൻഡ്രം ലോഡ്ജ്, ചേട്ടായീസ്, ത്രീ ഡോട്സ്, പോളി ടെക്നിക്ക്, പെരുച്ചാഴി, വെള്ളിമൂങ്ങ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി.

മദ്രാസിൽ സംഗീത സംവിധായകൻ രഘുകുമാറിനൊപ്പമുണ്ടായിരുന്ന ദിനങ്ങളാണ് രാജീവിന് സംഗീതരംഗത്തേക്കുള്ള വാതിലുകൾ തുറന്ന് കിട്ടാൻ കാരണമായത്. തിരക്കഥാകൃത്തായിരുന്ന സച്ചി സംവിധാനം ചെയ്ത ചിത്രമായ അനാർക്കലിയുടെ നിർമ്മാതാവ് രാജീവ് നായരാണ്

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അനാർക്കലി സച്ചി 2015
കാളിയൻ എസ് മഹേഷ് 2018

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
കൊട്ടക്കുളം പയ്യൻസ് സുധി കടലുണ്ടി 2022

ഗാനരചന

രാജീവ് ഗോവിന്ദ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പിസ്സാ പിസ്സാ 916 (നയൻ വൺ സിക്സ്) എം ജയചന്ദ്രൻ ബെന്നി ദയാൽ, സുചിത്ര 2012
എന്തിനീ മിഴി രണ്ടും ഓർഡിനറി വിദ്യാസാഗർ ശ്രേയ ഘോഷൽ, കാർത്തിക് 2012
സുൻ സുൻ സുന്ദരിത്തുമ്പീ ഓർഡിനറി വിദ്യാസാഗർ മധു ബാലകൃഷ്ണൻ, കാർത്തിക് 2012
കാഞ്ഞുപോയെന്റെയീ ഓർഡിനറി വിദ്യാസാഗർ വിദ്യാധരൻ 2012
തെച്ചിപ്പൂ മന്ദാരം ഓർഡിനറി വിദ്യാസാഗർ ബിജു നാരായണൻ, സുജാത മോഹൻ, സന്നിധാനന്ദൻ, ടിപ്പു 2012
കറുത്തമുന്തിരി ഓർഡിനറി വിദ്യാസാഗർ വിദ്യാധരൻ 2012
ചെന്താരമരക്കല്ലിൽ ഓർഡിനറി വിദ്യാസാഗർ ജോർജ്ജ് 2012
സൂര്യശലഭം ഓർഡിനറി വിദ്യാസാഗർ കെ ജെ യേശുദാസ് 2012
ഏറുനോട്ടമിതെന്തിന് വെറുതെ ചേട്ടായീസ് ദീപക് ദേവ് ലാൽ, ബിജു മേനോൻ 2012
തെയ്യാരം തൂമണിക്കാറ്റേ വാ ട്രിവാൻഡ്രം ലോഡ്ജ് എം ജയചന്ദ്രൻ എം ജയചന്ദ്രൻ, സുചിത്ര, ഹരിചരൺ ശേഷാദ്രി 2012
കണ്ണിന്നുള്ളിൽ നീ ട്രിവാൻഡ്രം ലോഡ്ജ് എം ജയചന്ദ്രൻ നജിം അർഷാദ് 2012
കണ്ടെങ്കിലും വാദ്ധ്യാർ മനോജ് ജോർജ്ജ് സുജാത മോഹൻ 2012
വാ വാ വാദിയാരെ വാ വാദ്ധ്യാർ റിനിൽ ഗൗതം, ഗംഗൈ അമരൻ അനൂപ് ശങ്കർ 2012
വട്ടോലപ്പൂപ്പട്ടം വാദ്ധ്യാർ റിനിൽ ഗൗതം റെജു ജോസഫ് 2012
കിളി കിളി വാദ്ധ്യാർ മനോജ് ജോർജ്ജ് ഫ്രാങ്കോ 2012
ഒത്തു പിടിച്ചാൽ മല പോരും 3 ഡോട്ട്സ് വിദ്യാസാഗർ ഫ്രാങ്കോ 2013
കണ്ണിൽ കണ്ണിൽ മിന്നും 3 ഡോട്ട്സ് വിദ്യാസാഗർ മധു ബാലകൃഷ്ണൻ, സുജാത മോഹൻ, കാർത്തിക് 2013
മേലെ മായും മായതിങ്കൽ 3 ഡോട്ട്സ് വിദ്യാസാഗർ മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു, മാസ്റ്റർ കെ ബാലസുബ്രമണ്യം 2013
കുന്നിറങ്ങി പാഞ്ഞുവരും 3 ഡോട്ട്സ് വിദ്യാസാഗർ നിവാസ് രഘുനാഥൻ 2013
അടിച്ചു പൊളിക്കാം പെരുച്ചാഴി അറോറ കാർത്തിക്, കോറസ് 2014