ജോ പോൾ

Joe Paul
എഴുതിയ ഗാനങ്ങൾ: 72

എറണാകുളം സ്വദേശി. പി പി പോളിന്റെയും ബേബി പോളിന്റെയും മകനായി ജനിച്ചത് തൃശൂരിലെ കുന്നംകുളത്ത്. ജോ പോളിന്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. കാരിക്കാമുറി സെന്റ് ജോസെഫ്‌സ് യു. പി. സ്‌കൂൾ, പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂൾ, എറണാകുളം സെന്റ് ആൽബെർട്സ്‌ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വെള്ളാനിക്കര കോളജ് ഓഫ് ഹോർട്ടികൾച്ചറിൽ നിന്ന് കാർഷിക പഠനത്തിൽ ബിരുദവും, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയിൽ നിന്ന് ഹോർട്ടികൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദവും ജോ പോൾ നേടിയിട്ടുണ്ട്.

ചെറുപ്പം മുതൽക്കേ സംഗീതത്തിൽ താല്പര്യം കാണിച്ചിരുന്ന ജോ പോൾ സ്‌കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഹൈസ്‌കൂൾ മുതലാണ് കവിതകൾ എഴുതിത്തുടങ്ങിയത്. 2000-ൽ 'ക്രൂശിതരൂപം' എന്ന ക്രിസ്തീയ ഭക്തിഗാനമെഴുതി സംഗീതം ചെയ്തതാണ് പ്രഫഷണൽ രംഗത്തെ കാൽവെപ്പ്. തുടർന്ന് ചില ഭക്തിഗാന ആൽബങ്ങൾക്ക് ഗാനങ്ങളെഴുതി, സംഗീതം നൽകി, ആലപിച്ചിട്ടുണ്ട്. 2015- ൽ റാസ്പ്പുടിൻ, യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകൾക്ക് ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ജോ പോൾ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെക്കുന്നത്. 2018 ൽ ക്വീൻ എന്ന സിനിമയിൽ എഴുതിയ ഗാനങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് പത്തോളം സിനിമകൾക്ക് ഗാനരചന നടത്തി.

ജോ പോളിന്റെ ഭാര്യ ധന്യ ജോൺ. രണ്ട് മക്കൾ - സാമുവേൽ, ഐസേയ.

ജോയുടെ ഇമെയിൽ വിലാസമിവിടെയുണ്ട് | വെബ് ‌പേജിവിടെയുണ്ട് | ഫേസ്ബുക്ക് പ്രൊഫൈലിതാണ് | ഇൻസ്റ്റഗ്രാം പേജ്

ഗാനരചന

ജോ പോൾ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
രാവുകളിൽ നീയെൻ യൂ ടൂ ബ്രൂട്ടസ് റോബി എബ്രഹാം മഡോണ സെബാസ്റ്റ്യൻ 2015
മഴമേഘത്തേരിലേറാം റാസ്പ്പുടിൻ റോബി എബ്രഹാം റോബി എബ്രഹാം, അജയ് സത്യന്‍ 2015
പൊന്നും കസവിട്ട് ക്വീൻ ജേക്സ് ബിജോയ് നേഹ എസ് നായർ 2018
ആരാണ്ടാ ക്വീൻ ജേക്സ് ബിജോയ് അജയ് ശ്രാവൺ, കേശവ് വിനോദ്, ജേക്സ് ബിജോയ് 2018
മായില്ല ഞാൻ ക്വീൻ ജേക്സ് ബിജോയ് ശ്രുതി ശശിധരൻ 2018
ലാൽ ആന്തം ക്വീൻ ജേക്സ് ബിജോയ് ജേക്സ് ബിജോയ്, ഡിജോ ജോസ് ആന്റണി 2018
സാറേ ഞങ്ങളിങ്ങനാ ക്വീൻ ജേക്സ് ബിജോയ് ജേക്സ് ബിജോയ്, ബെന്നി ദയാൽ, സിയാ ഉൾ ഹഖ്, കവിത ഗോപി, സോണോബിയ 2018
പൊടിപാറണ ക്വീൻ ജേക്സ് ബിജോയ് അജയ് ശ്രാവൺ, കേശവ് വിനോദ്, സുനിൽ കുമാർ പി കെ 2018
ഇനി രാവേ രണം ജേക്സ് ബിജോയ് വിധു പ്രതാപ് 2018
ആയുധമെടെടാ രണം ജേക്സ് ബിജോയ് ഫ്യുറ, ജേക്സ് ബിജോയ്, ഫെജോ 2018
കാതങ്ങൾ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജേക്സ് ബിജോയ് വി ശ്രീകുമാർ 2018
പറയുവാൻ ഇതാദ്യമായ് വരികൾ മായേ ഇഷ്‌ക് ജേക്സ് ബിജോയ് നേഹ എസ് നായർ, സിദ് ശ്രീറാം 2019
*റെഡ് ബ്ലൂ ബ്ലാക്ക് കൽക്കി ജേക്സ് ബിജോയ് ജേക്സ് ബിജോയ്, നിരഞ്ജ്‌ സുരേഷ്, കേശവ് വിനോദ്, അജയ് ശ്രാവൺ 2019
*പ്രാണാന്തം കൽക്കി ജേക്സ് ബിജോയ് ജേക്സ് ബിജോയ്, സെബാ ടോമി, വരുൺ ഉണ്ണി, കേശവ് വിനോദ്, ജിതിൻ 2019
ജിമ്മി ഈ വീടിന്റെ ഐശ്വര്യം - പ്രൊമോ ഗാനം ജിമ്മി ഈ വീടിന്റെ ഐശ്വര്യം അരുൺ ഡാൻ മിഥുൻ രമേഷ്, ദിവ്യ പിള്ള, ദിവ്യവലി സന്തോഷ് 2019
* താളം കൊട്ടെടോ ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജസ്റ്റിൻ പ്രഭാകരൻ ശരത് സന്തോഷ് 2019
*കോളേജ് കാന്റീനാ ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജസ്റ്റിൻ പ്രഭാകരൻ ജേക്സ് ബിജോയ് 2019
തിരി തിരി ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജസ്റ്റിൻ പ്രഭാകരൻ രമ്യ നമ്പീശൻ, നകുൽ അഭയങ്കർ 2019
മധുപോലെ പെയ്ത മഴയേ ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജസ്റ്റിൻ പ്രഭാകരൻ സിദ് ശ്രീറാം, ഐശ്വര്യ രവിചന്ദ്രൻ 2019
മഴമേഘം ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജസ്റ്റിൻ പ്രഭാകരൻ സൂരജ് സന്തോഷ് 2019
Submitted 12 years 6 months ago by Neeli.