സിദ് ശ്രീറാം

Sid Sriram
Date of Birth:
Saturday, 19 May, 1990
സിഡ് ശ്രീറാം
ആലപിച്ച ഗാനങ്ങൾ: 13

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ സംഗീതജ്ഞനനും ഗായകനും സംഗീതരചയിതാവുമായ സിദ് ശ്രീറാം. ശ്രീറാമിന്റെയും ലതാ ശ്രീറാമിന്റെയും മകനായി ചെന്നൈയിലാണ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ താമസമാക്കിയ സിദ് പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ചെറിയകുട്ടിയായിരികുമ്പോൾ തന്നെ സംഗീത പഠനം തുടങ്ങിയ സിദ് ശ്രീറാം Berklee College of Music -ൽ നിന്നും മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് എഞ്ചിനിയറിംഗിൽ ബിരുദം നേടി. ബിരുദ പഠനം പൂർത്തിയാക്കിയതിനുശേഷം സിദ് ഇടക്കിടെ ഇന്ത്യയിൽ വന്ന സംഗീത കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങി.

മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന തമിഴ് ചിത്രത്തിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ ഗാനമാലപിച്ചുകൊണ്ടായിരുന്നു സിദ് ശ്രീറാം സിനിമയിൽ തുടക്കമിടുന്നത്. പിന്നീട് ശങ്കറിന്റെ 'ഐ' എന്ന ചിത്രത്തിലെ 'എന്നോട് നീ ഇരുന്താൽ..' എന്ന ഗാനത്തിലൂടെ ചലച്ചിത്രലോകത്തിൽ സജീവമായി. 2018 -ൽ ഗീത ഗോവിന്ദം (ഡബ്ബിംഗ്) എന്ന ഡബ്ബിംഗ് ചിത്രത്തിലെ 'തഞ്ചും കൊഞ്ചും' ഗാനം ആലപിച്ചുകൊണ്ടാണ് സിദ് ശ്രീറാം മലയാളത്തിലെത്തുന്നത്. 2019 -ൽ ഇറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലെ 'പറയുവാൻ ഇതാദ്യമായ് വരികൾ മായേ..' എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളത്തിൽ സജീവമായി.. തുടർന്ന് പത്തോളം മലയാള ചിത്രങ്ങളിൽ സിദ് ശ്രീറാം ഗാനങ്ങൾ ആലപിച്ചു. തമിഴ്, തെലുഗു സിനിമകളിലായി നിരവധി ഗാനങ്ങൾ സിദ് ശ്രീറാം ആലപിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, കന്നഡ, മറാത്തി ഭാഷകളിലും പാടിയിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തഞ്ചും കൊഞ്ചും ഗീത ഗോവിന്ദം (ഡബ്ബിംഗ്) ഗോപി സുന്ദർ 2018
പറയുവാൻ ഇതാദ്യമായ് വരികൾ മായേ ഇഷ്‌ക് ജോ പോൾ ജേക്സ് ബിജോയ് 2019
അകലെ കനവിൽ തെളിയും വഴിയേ മനോഹരം ജോ പോൾ സഞ്ജീവ് തോമസ് 2019
മധുപോലെ പെയ്ത മഴയേ ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ജോ പോൾ ജസ്റ്റിൻ പ്രഭാകരൻ 2019
ഉയിരേ ഗൗതമന്റെ രഥം വിനായക് ശശികുമാർ അങ്കിത് മേനോൻ 2020
ഓള് മണിയറയിലെ അശോകൻ ഷംസു സൈബ ശ്രീഹരി കെ നായർ 2020
* പൂങ്കൊടിയേ തല വിനായക് ശശികുമാർ അങ്കിത് മേനോൻ 2021
കരളോ വെറുതേ ഓ മേരി ലൈല ശബരീഷ് വർമ്മ അങ്കിത് മേനോൻ 2022
മാരൻ മറുകിൽ ചോരും കുടുക്ക് 2025 റ്റിറ്റോ പി തങ്കച്ചൻ ഭൂമീ 2022
ഇവനെന്റെ നെഞ്ചിൽ കുടുക്ക് 2025 ടിറ്റോ പി തങ്കച്ചൻ ഭൂമീ 2022
സുന്ദരിപ്പെണ്ണേ ലാൽ ജോസ് ജോ പോൾ ബിനേഷ് മണി 2022
നീ മൈക്ക് കൈതപ്രം ഹിഷാം അബ്ദുൾ വഹാബ് 2022
മിന്നൽവള നരിവേട്ട കൈതപ്രം ജേക്സ് ബിജോയ് 2025