മിഥുൻ രമേഷ്
മലയാള ചലച്ചിത്ര നടൻ ടെലിവിഷൻ അവതാരകൻ, റേഡിയോ ജോക്കി. ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ടാണ് മിഥുൻ രമേശ് തന്റെ കരിയറിന് തുടക്കമിടുന്നത്. 2000- ത്തിൽ ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- ലൂടെയാണ് മിഥുൻ സിനിമാഭിനയത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2004- ൽ പ്രിയദർശൻ - ദിലീപ് സിനിമയായ വെട്ടം- ത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഇരുപത്തിയഞ്ചോളം സിനിമകളിൽ മിഥുൻ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു. അതിനിടയിൽ ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എ ഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി. 2020- ൽ ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു.
നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി മേനോനാണ് മിഥുൻ രമേശിന്റെ ഭാര്യ. മിഥുൻ - ലക്ഷ്മി ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് തൻവി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ലൈഫ് ഈസ് ബ്യൂട്ടിഫുൾ | രാജൻ പണിക്കർ | ഫാസിൽ | 2000 |
| നമ്മൾ | കമൽ | 2002 | |
| സ്വപ്നം കൊണ്ടു തുലാഭാരം | രാജസേനൻ | 2003 | |
| റൺവേ | ജോഷി | 2004 | |
| വിരൽതുമ്പിലാരോ | ഇസ്മയിൽ ഹസ്സൻ | 2004 | |
| വെട്ടം | ഫെലിക്സ് | പ്രിയദർശൻ | 2004 |
| കഥ | ഗിരിധരൻ / ഗിരി | സുന്ദർദാസ് | 2004 |
| സെവൻസ് | ഗൗരിയുടെ സഹോദരൻ | ജോഷി | 2011 |
| ഡയമണ്ട് നെക്‌ലേയ്സ് | ലാൽ ജോസ് | 2012 | |
| പേരിനൊരു മകൻ | ഭദ്രൻ | വിനു ആനന്ദ് | 2012 |
| 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | രാകേഷ് ഗോപൻ | 2014 | |
| അവതാരം | കരിമ്പൻ ജോബി | ജോഷി | 2014 |
| മധുരനാരങ്ങ | അഷറഫ് | സുഗീത് | 2015 |
| പത്തേമാരി | നജീബ് | സലിം അഹമ്മദ് | 2015 |
| വേട്ട | എമിൽ കുര്യൻ | രാജേഷ് പിള്ള | 2016 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ | സുഗുണൻ | സിദ്ധാർത്ഥ ശിവ | 2016 |
| കിണർ | എം എ നിഷാദ് | 2018 | |
| കുട്ടൻപിള്ളയുടെ ശിവരാത്രി | സച്ചിൻ വൈകുണ്ഡം | ജീൻ മാർക്കോസ് | 2018 |
| പടയോട്ടം | റഫീക്ക് ഇബ്രാഹിം | 2018 | |
| ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് | അനിൽ രാധാകൃഷ്ണമേനോൻ | 2018 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ജിമ്മി ഈ വീടിന്റെ ഐശ്വര്യം - പ്രൊമോ ഗാനം | ജിമ്മി ഈ വീടിന്റെ ഐശ്വര്യം | ജോ പോൾ | അരുൺ ഡാൻ | 2019 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 | |
| മല്ലൂസിംഗ് | വൈശാഖ് | 2012 | ഉണ്ണി മുകുന്ദൻ |
| വാണ്ടഡ് | മുരളി നാഗവള്ളി | 2004 | |
| ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 | |
| ചക്രം | എ കെ ലോഹിതദാസ് | 2003 | |
| വസന്തമാളിക | കെ സുരേഷ് കൃഷ്ണൻ | 2002 | |
| നമ്മൾ | കമൽ | 2002 | ജിഷ്ണു രാഘവൻ |
| നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | രാജസേനൻ | 2002 |