ഇസ്മയിൽ ഹസ്സൻ

Ismail Hassan
ഇസ്മായിൽ ഹസ്സൻ
അസ്സി.ക്യാമറ
സംവിധാനം: 2
സംഭാഷണം: 1
തിരക്കഥ: 1

ഹാജി റ്റി എം ഹസ്സൻ റാവുത്തറുടെയും ഹാജി റ്റി എം മറിയം ബീവിയുടെയും മകനായി കോട്ടയം ജില്ലയിലെ എരുമേലിയിൽ ജനിച്ചു. 1988- ൽ ജി വിജയന്റെ അസ്സോസിയേറ്റ് ക്യാമറാമാനായിട്ടായിരുന്നു ഇസ്മയിൽ ഹസ്സന്റെ സിനിമയിലെ തുടക്കം. പിന്നെ പ്രശസ്ത ഛായാഗ്രാഹകൻ യു രാജഗോപാലിന്റെ അസ്സിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചു. 90- ൽ സാലുജോർജ്ജിനൊപ്പം അസിസ്റ്റന്റ്.ക്യാമറമാനായി. സാലു ജോർജ്ജിന്റെ പത്തിലധികം പടങ്ങളുടെ സെക്കന്റ് യൂണിറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു.

നാല് വർഷമായി Cinematographers union of malayalam സിനിമയുടെ ജനറൽ സെക്രട്ടറിയാണ് ഇസ്മയിൽ ഹസ്സൻ. കൂടാതെ ഫെഫ്ക്കയുടെ ജോയിന്റെ സെക്രട്ടറികൂടിയാണ് അദ്ദേഹം. 1997- ൽ സയാമീസ് ഇരട്ടകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഇസ്മയിൽ ഹസ്സൻ സംവിധായകനായി. അതിനുശേഷം 2004-ൽ വിരൽത്തുമ്പിലാരോ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു.

ഇസ്മയിൽ ഹസ്സന്റെ ഭാര്യ. റീന ഇസ്മയിൽ, മകൻ. സൽമാൻ ഇസ്മയിൽ ഹസ്സൻ.

സംവിധാനം ചെയ്ത സിനിമകൾ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിരൽതുമ്പിലാരോ ഇസ്മയിൽ ഹസ്സൻ 2004

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിരൽതുമ്പിലാരോ ഇസ്മയിൽ ഹസ്സൻ 2004

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
മാന്ത്രികക്കുതിര വിജി തമ്പി 1996
സ്വർണ്ണകിരീടം വി എം വിനു 1996
മംഗല്യസൂത്രം സാജൻ 1995
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു 1995
കുസൃതിക്കാറ്റ് സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
മാന്ത്രികം തമ്പി കണ്ണന്താനം 1995
കാശ്മീരം രാജീവ് അഞ്ചൽ 1994
കമ്പോളം ബൈജു കൊട്ടാരക്കര 1994
ചെപ്പു കിലുക്കണ ചങ്ങാതി കലാധരൻ അടൂർ 1991