ജിസ് ജോയ്

Jis Joy
ജിസ്മോൻ
ജിസ്മോൻ ജോയ്
എഴുതിയ ഗാനങ്ങൾ: 21
സംവിധാനം: 6
സംഭാഷണം: 5
തിരക്കഥ: 4

മലയാള ചലച്ചിത്ര സംവിധായാകൻ. എറണാംകുളം ജില്ലയിലെ വാഴക്കാലയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ജിസ് ജോയിയുടെ കരിയർ ആരംഭിയ്ക്കുന്നത്. സീരിയലുകളിലാണ് അദ്ദേഹം ആദ്യമായി ഡബ്ബ് ചെയ്തത്. സുഹൃത്തായ ജയസൂര്യ വഴിയാണ് ജിസ് ജോയിക്ക് ടെലിവിഷൻ സീരിയലുകളിൽ ഡബ്ബ് ചെയ്യുവാനുള്ള അവസരം ലഭിയ്ക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെ ആദ്യമായി സിനിമയ്ക്ക് ഡബ്ബ് ചെയ്തു. തുടർന്ന് അല്ലു അർജ്ജുൻ സിനിമകൾ മലയളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തിയപ്പോൾ അല്ലു അർജ്ജുനു വേണ്ടി ശബ്ദം പകർന്നു.

പിന്നീട് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങി. അത് സിനിമയിലേയ്ക്ക് വഴിതെളിച്ചു. ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബൈസിക്കിൾ തീവ്സ് ആണ്. ആസിഫലി നായകനായ ബൈസിക്കിൾ തീവ്സിന്റെ തിരക്കഥയും ജിസ്ജോയ് ആയിരുന്നു എഴുതിയത്. 2013 ലായിരുന്നു ചിത്രം റിലീസായത്. അതിനുശേഷം 2017 ൽ ആസിഫലിയെ നായകനാക്കി സൺഡേ ഹോളിഡെ സംവിധാനം ചെയ്തു. വലിയ വിജയമായ ആ സിനിമയ്ക്കുശേഷം അടുത്ത ചിത്രം വിജയ് സൂപ്പറും പൌർണ്ണമിയും ആയിരുന്നു. അതും സാമ്പത്തിക വിജയം നേടി. ഈ സിനിമകളുടെയെല്ലാം തിരക്കഥയും ജിസ് ജോയ് ആയിരുന്നു.

ഗാനരചയിതാവുകൂടിയാണ് ജിസ് ജോയ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലും ബ്രദേഴ്സ് ഡെ എന്ന സിനിമയിലും ഗാനങ്ങൾ രചിച്ചു. വട്ടമേശ സമ്മേളനം എന്ന സിനിമയിലൂടെ ജിസ് ജോയ് അഭിനേതാവുമായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പച്ചക്കുതിര കമൽ 2006
നസ്രാണി ജോഷി 2007
അതീതം ദേവൻ നായർ 2007
മായാവി ഷാഫി 2007
ടാ തടിയാ ആഷിക് അബു 2012
പഞ്ചവർണ്ണതത്ത രമേഷ് പിഷാരടി 2018
വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019
കൊച്ചാൾ ഡോകടർ മാമ്മൻ കെ രാജൻ ശ്യാം മോഹൻ 2022

ഗാനരചന

ജിസ് ജോയ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
മേലേ വാനിലെ കിളികളായി ബൈസിക്കിൾ തീവ്സ് ദീപക് ദേവ് രമ്യ നമ്പീശൻ, നവീൻ മാധവ് 2013
മഴ പാടും സൺഡേ ഹോളിഡേ ദീപക് ദേവ് അരവിന്ദ് വേണുഗോപാൽ, അപർണ്ണ ബാലമുരളി ആഭേരി 2017
ഒരു നോക്ക് സൺഡേ ഹോളിഡേ ദീപക് ദേവ് കാർത്തിക് 2017
കണ്ടോ നിന്റെ കണ്ണില്‍ സൺഡേ ഹോളിഡേ ദീപക് ദേവ് അൻവർ സാദത്ത് 2017
ആരോ കൂടെ സൺഡേ ഹോളിഡേ ദീപക് ദേവ് പ്രകാശ് ബാബു, ജ്യോത്സ്ന രാധാകൃഷ്ണൻ 2017
ഒരു തൂവൽ കാറ്റേതോ ബ്രദേഴ്സ്ഡേ 4 മ്യൂസിക് കാർത്തിക്, കോറസ് 2019
എന്താണീ മൗനം വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് കാർത്തിക്, ഷാരോൺ ജോസഫ് 2019
പണിയാകെ പാളി വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് നിരഞ്ജ്‌ സുരേഷ് 2019
പൗർണമി സൂപ്പറല്ലേ വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് 2019
പകലായ് ചാഞ്ഞുപോയ് വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് വിജയ് യേശുദാസ് 2019
ഏതോ മഴയിൽ വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് വിജയ് യേശുദാസ്, ശ്വേത മോഹൻ 2019
ആരാരോ വിജയ് സൂപ്പറും പൗർണ്ണമിയും പ്രിൻസ് ജോർജ് പ്രിൻസ് ജോർജ്, ഷാരോൺ ജോസഫ് 2019
തക തക തക മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് വിനീത് ശ്രീനിവാസൻ 2021
ഒരു തീരാനോവുണരുന്നു മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് കെ എസ് ചിത്ര, അഭിജിത്ത്‌ കൊല്ലം ദർബാരികാനഡ 2021
മേലെ മിഴി നോക്കി മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് വിജയ് യേശുദാസ് 2021
* മാരിവില്ലായ് മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് പ്രിൻസ് ജോർജ് 2021
നീലമിഴി മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് വിജയ് യേശുദാസ്, ശ്വേത മോഹൻ മോഹനം 2021
* കണ്ണും ചിമ്മി കടന്നുപോയിടും മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് വിനീത് ശ്രീനിവാസൻ 2021
ചിങ്കാരപൂങ്കൊടി മോഹൻ കുമാർ ഫാൻസ് പ്രിൻസ് ജോർജ് ബെന്നി ദയാൽ, റിമി ടോമി 2021
പറയുവാൻ അവിയൽ ശങ്കർ ശർമ്മ സനൂപ് കളരിക്കൽ 2022

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് ത്രിവിക്രം ശ്രീനിവാസ് 2020 അല്ലു അർജുൻ
ഡ്രൈവിംഗ് ലൈസൻസ് ലാൽ ജൂനിയർ 2019
കളിമണ്ണ് ബ്ലെസ്സി 2013
22 ഫീമെയ്‌ൽ കോട്ടയം ആഷിക് അബു 2012
പേരിനൊരു മകൻ വിനു ആനന്ദ് 2012
വാദ്ധ്യാർ നിധീഷ് ശക്തി 2012
സോൾട്ട് & പെപ്പർ ആഷിക് അബു 2011
ആഗസ്റ്റ് 15 ഷാജി കൈലാസ് 2011
ഫോർ ഫ്രണ്ട്സ് സജി സുരേന്ദ്രൻ 2010
സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
കളേഴ്‌സ് രാജ്ബാബു 2009
ഉത്തരാസ്വയംവരം രമാകാന്ത് സർജു 2009
മലയാളി സി എസ് സുധീഷ് 2009
ചട്ടമ്പിനാട് ഷാഫി 2009 ഡോ. റോണി ഡേവിഡ്
പാസഞ്ചർ രഞ്ജിത്ത് ശങ്കർ 2009
ആണ്ടവൻ അക്കു അക്ബർ 2008
വൺ‌വേ ടിക്കറ്റ് ബിപിൻ പ്രഭാകർ 2008
പരുന്ത് എം പത്മകുമാർ 2008
പാർത്ഥൻ കണ്ട പരലോകം പി അനിൽ 2008
സൈക്കിൾ ജോണി ആന്റണി 2008