ഡോ. റോണി ഡേവിഡ്
മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം എം ജി കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞ റോണി സേലം വിനായക കോളേജിൽ നിന്നും എം ബി ബി എസ് കഴിഞ്ഞു. പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ തത്പരനായിരുന്നു. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത് ജി ശങ്കരപ്പിള്ളയുടെ ഉമ്മാക്കി എന്ന നാടകത്തിൽ ഉമ്മാക്കി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കേരള സർവ്വകലാശാലയിലെ രണ്ടാമത്തെ മികച്ച നടനായി റോണി ഡേവിഡ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം ബി ബി എസ് കഴിഞ്ഞ് കുറച്ചുകാലം ചെന്നൈയിലും സൗദി അറേബ്യയിലും റോണി ജോലി ചെയ്തിട്ടുണ്ട്
റോണി ഡേവിഡ് ആദ്യമായി അഭിനയിയ്ക്കുന്നത് കമൽ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലായിരുന്നു. തുടർന്ന് ചോക്ക്ലേറ്റ് എന്ന സിനിമയിലും ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. 2008-ൽ മേജർ രവി - മോഹൻലാൽ ചിത്രമായ കുരുക്ഷേത്രയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് റോണി ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഡാഡികൂൾ, ആഗതൻ, ചട്ടമ്പിനാട്, ട്രാഫിക്.. എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2016-ൽ ഇറങ്ങിയ ആനന്ദം ആണ് റോണി ഡേവിഡിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. തുടർന്ന് തൃശ്ശിവപ്പേരൂർ ക്ളിപ്തം, ടെയ്ക്കോഫ്, ഗ്രേറ്റ് ഫാദർ,ഉണ്ട.. എന്നീ സിനിമകളിലും റോണി ഡേവിഡ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
റോണി ഡേവിഡിന്റെ ഭാര്യ അഞ്ജു ഡെന്റിസ്റ്റാണ്. രണ്ടു മക്കൾ ജൊവാൻ,നോഹ
.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പച്ചക്കുതിര | കമ്പ്യൂട്ടർ വിദഗ്ദ്ധൻ | കമൽ | 2006 |
| ഛോട്ടാ മുംബൈ | നടേശൻ്റെ സംഘാംഗം | അൻവർ റഷീദ് | 2007 |
| കുരുക്ഷേത്ര | മേജർ രവി | 2008 | |
| ഡാഡി കൂൾ | ഈശ്വർ | ആഷിക് അബു | 2009 |
| ചട്ടമ്പിനാട് | ഷാഫി | 2009 | |
| ഡ്യൂപ്ലിക്കേറ്റ് | ഷിബു പ്രഭാകർ | 2009 | |
| ഭഗവാൻ | പ്രശാന്ത് മാമ്പുള്ളി | 2009 | |
| ബോഡി ഗാർഡ് | സിദ്ദിഖ് | 2010 | |
| ബെസ്റ്റ് ആക്റ്റർ | ജയകാന്തൻ പുല്ലേപ്പള്ളി | മാർട്ടിൻ പ്രക്കാട്ട് | 2010 |
| ആഗതൻ | ജേർണലിസ്റ്റ് അക്ബർ അലി | കമൽ | 2010 |
| ട്രാഫിക്ക് | രാജേഷ് പിള്ള | 2011 | |
| അസുരവിത്ത് | എ കെ സാജന്‍ | 2012 | |
| അയാളും ഞാനും തമ്മിൽ | അസ്സി കമ്മീഷണർ ടോണി വർഗീസ് | ലാൽ ജോസ് | 2012 |
| കർമ്മയോദ്ധാ | പോലീസ് കമ്മീഷണർ, മുംബൈ | മേജർ രവി | 2012 |
| പോളി ടെക്നിക്ക് | ഉദയൻ | എം പത്മകുമാർ | 2014 |
| സംസാരം ആരോഗ്യത്തിന് ഹാനികരം | വഴക്കാളി ഭർത്താവ് | ബാലാജി മോഹൻ | 2014 |
| നിർണായകം | പോലീസ് കമ്മീഷണർ | വി കെ പ്രകാശ് | 2015 |
| യൂ ടൂ ബ്രൂട്ടസ് | മ്യൂസിക് ഡയറക്ടർ | രൂപേഷ് പീതാംബരൻ | 2015 |
| കോലുമിട്ടായി | അരുൺ വിശ്വം | 2016 | |
| സ്റ്റൈൽ | സ്റ്റീഫൻ | ബിനു സദാനന്ദൻ | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| അയ്യപ്പനും കോശിയും | സച്ചി | 2020 |