ആസിഫ് അലി

Asif Ali
Date of Birth:
ചൊവ്വ, 4 February, 1986
ആലപിച്ച ഗാനങ്ങൾ: 2

മുൻ തൊടുപുഴ മുനിസിപ്പൽ ചെയർമാനായിരുന്ന എം പി ഷൗക്കത്തലിയുടേയും മോളിയുടേയും മകനായി റാന്നിയിൽ ജനനം.

കോളേജ് വിദ്യാഭ്യാസകാലത്ത് പരസ്യങ്ങൾക്ക് മോഡലായി ജോലി ചെയ്തിരുന്ന ആസിഫ് അലിയ്ക്ക് സിനിമയിലേയ്ക്ക് വഴി തുറന്നത് "ഹിമമഴയിൽ" എന്ന ആൽബത്തിലൂടെയാണ്. ആ ആൽബത്തിലെ ആദ്യമായ് എന്ന ഗാനത്തിലെ ആസിഫ് അലിയുടെ പ്രകടനം, 2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത "ഋതു" എന്ന സിനിമയിലെ രണ്ട് നായകരിൽ ഒരാളായി അവസരം നേടിക്കൊടുത്തു. തുടർന്ന്,സത്യൻ അന്തിക്കാടിന്റെ "കഥ തുടരുന്നു", സിബി മലയിലിന്റെ "അപൂർവരാഗം" എന്നിങ്ങനെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. അപൂർവരാഗത്തിലെ നെഗറ്റീവ് വേഷം ശ്രദ്ധിയ്ക്കപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെ അവസരങ്ങൾ ആസിഫിനെ തേടിയെത്തി. ഈ വേഷത്തിന് മികച്ച വില്ലൻ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്(2010),വനിത ഫിലിം അവാർഡ്(2010),കൈരളി ഫിലിം അവാർഡ്(2010), ജയ്ഹിന്ദ് ടിവി അവാർഡ്(2011),കന്യക മിന്നലേ അവാർഡ്(2011) എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങളും നേടി. മലയാളത്തിലെ യുവനായകനിരയിൽ ശ്രദ്ധേയനായ ഒരു നടനാണ് ആസിഫ് അലി ഇന്ന്.

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ,തൃപ്പൂണിത്തുറ പുത്തങ്കുരിശു രാജർഷി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും പൂർത്തിയാക്കി. കണ്ണൂർ സ്വദേശിനിയായാ സമയാണ് ഭാര്യ. ഇളയ സഹോദരൻ അസ്കർ അലി.
ഫേസ്ബുക്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഋതു സണ്ണി ഇമ്മട്ടി ശ്യാമപ്രസാദ് 2009
അപൂർവരാഗം ടോമി സിബി മലയിൽ 2010
കഥ തുടരുന്നു സത്യൻ അന്തിക്കാട് 2010
ബെസ്റ്റ് ഓഫ് ലക്ക് മനു എം എ നിഷാദ് 2010
വയലിൻ എബി സിബി മലയിൽ 2011
സെവൻസ് സൂരജ് ജോഷി 2011
സോൾട്ട് & പെപ്പർ മനു രാഘവ് ആഷിക് അബു 2011
ട്രാഫിക്ക് രാജീവ് രാജേഷ് പിള്ള 2011
ഇതു നമ്മുടെ കഥ വിനോദ് രാജേഷ് കണ്ണങ്കര 2011
916 (നയൻ വൺ സിക്സ്) പി പി പ്രശാന്ത് കുമാർ എം മോഹനൻ 2012
ബാച്ച്‌ലർ പാർട്ടി ടോണി അമൽ നീരദ് 2012
ഇഡിയറ്റ്സ് മെസ്സി കെ എസ് ബാവ 2012
ഒഴിമുറി ശരത് ചന്ദ്രൻ മധുപാൽ 2012
സീൻ 1 നമ്മുടെ വീട് സിനിമാ താരം ആസിഫ് അലി ഷൈജു അന്തിക്കാട് 2012
അസുരവിത്ത് ഡോൺ ബോസ്കോ എ കെ സാജന്‍ 2012
ഹസ്ബന്റ്സ് ഇൻ ഗോവ അർജുൻ സജി സുരേന്ദ്രൻ 2012
ഐ ലൌ മി പ്രേം ബി ഉണ്ണികൃഷ്ണൻ 2012
ഓർഡിനറി ഭദ്രൻ സുഗീത് 2012
ജവാൻ ഓഫ് വെള്ളിമല കോശി ഉമ്മൻ അനൂപ് കണ്ണൻ 2012
ഉന്നം അലോഷി സിബി മലയിൽ 2012
Submitted 15 years 8 months ago by Swapnatakan.