മധുപാൽ

Madhupal
Date of Birth:
Saturday, 13 July, 1963
സംവിധാനം: 4
സംഭാഷണം: 2
തിരക്കഥ: 2

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1963-ൽ സിനിമാ തിയ്യേറ്റർ ഉടമയായിരുന്ന ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മിണിഅമ്മയുടെയും മൂത്ത മകനായി ജനിച്ചു. സാമ്പത്തികശാസ്ത്രത്തിലും ജേർണലിസത്തിലും ബിരുദം നേടിയിട്ടുണ്ട്. കുട്ടിക്കാലത്തുതന്നെ ബാല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി കഥകൾ എഴുതിയിരുന്നു. പിന്നീട് മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം എന്നീ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ചെറുകഥകളും അദ്ധേഹം എഴുതിയിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി ബട്ടർഫ്ലൈസ് എന്ന സിനിമയിലൂടെയായിരുന്നു മധുപാലിന്റെ സിനിമാപ്രവേശനം. 1994-ൽ രാജീവ് അഞ്ചലിന്റെതന്നെ സിനിമയായ കാശ്മീരം- ത്തിൽ സംവിധാന സഹായിയായതോടൊപ്പം ആ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് നൂറിലധികം സിനിമകളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ അഭിനയിച്ചു. 1997-ൽ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. കൈരളി ചാനലിനുവേണ്ടി "ആകാശത്തിലെ പറവകൾ" എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മധുപാൽ സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി 2008-ൽ മധുപാൽ തലപ്പാവ് എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ചലച്ചിത്ര പുരസ്ക്കാരം തലപ്പാവ് മധുപാലിന് നേടിക്കൊടുത്തു. തുടർന്ന് ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ.. എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (KSFDC), കേരള ചലച്ചിത്ര അക്കാദമി (IFFK - കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സംഘാടകര്‍), കേരള ഫോക്ക്ലോര്‍ അക്കാദമി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയിലെല്ലാം സജീവ സാന്നിധ്യമാണ്.

മധുപാൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ജീവിതം ജീവിച്ചു തീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, ജൈനിമേട്ടിലെ പശുക്കൾ, പ്രണയിനികളുടെ ഉദ്ധ്യാനവും കുംബസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, മധുപാലിന്റെ കഥകൾ, ഫെയ്സ്ബുക്ക്(നോവൽ), വാക്കുകൾ കേഴ്ക്കാൻ ഒരു കാലം വരും(ഓർമ്മകൾ), അവൻ(മാർ) ജാരപുത്രൻ ചെറുകഥാകലക്ഷൻസ്, കഥ.

മധുപാലിന്റെ ഭാര്യ രേഖ, രണ്ടു പെണ്മക്കളാണ് അവർക്കുള്ളത്. മാധവി മധുപാൽ, മീനാക്ഷി മധുപാൽ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാശ്മീരം രാജീവ് അഞ്ചൽ 1994
വാർദ്ധക്യപുരാണം വൈശാഖൻ രാജസേനൻ 1994
സാദരം ജോസ് തോമസ് 1995
തച്ചോളി വർഗ്ഗീസ് ചേകവർ വേണു ടി കെ രാജീവ് കുമാർ 1995
അറേബ്യ സലിം ജയരാജ് 1995
ഒരു അഭിഭാഷകന്റെ കേസ് ഡയറി കെ മധു 1995
ഏഴരക്കൂട്ടം ബാലു കരീം 1995
മിന്നാമിനുങ്ങിനും മിന്നുകെട്ട് തുളസീദാസ് 1995
മാന്ത്രികം വില്ലി തമ്പി കണ്ണന്താനം 1995
തക്ഷശില മാർട്ടിൻ കെ ശ്രീക്കുട്ടൻ 1995
ശ്രീരാഗം ജോർജ്ജ് കിത്തു 1995
സ്വപ്നലോകത്തെ ബാലഭാസ്കരൻ ജോണി രാജസേനൻ 1996
കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി 1996
എക്സ്ക്യൂസ് മീ ഏതു കോളേജിലാ മഹേന്ദ്രൻ മോഹൻ രൂപ് 1996
കിണ്ണം കട്ട കള്ളൻ കെ കെ ഹരിദാസ് 1996
കാഞ്ചനം സിദ്ദു ടി എൻ വസന്തകുമാർ 1996
അമ്മുവിന്റെ ആങ്ങളമാർ ശശി ശങ്കർ 1996
മയൂരനൃത്തം വിജയകൃഷ്ണൻ 1996
പള്ളിവാതുക്കൽ തൊമ്മിച്ചൻ പള്ളിവാതുക്കൽ സണ്ണി സന്ധ്യാ മോഹൻ 1996
മിസ്റ്റർ ക്ലീൻ ഹരികൃഷ്ണൻ വിനയൻ 1996

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വാക്ക് സുജിത് എസ് നായർ 2019
ഭാരതീയം സുരേഷ് കൃഷ്ണൻ 1997

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വാക്ക് സുജിത് എസ് നായർ 2019
ഭാരതീയം സുരേഷ് കൃഷ്ണൻ 1997

പി.ആർ.ഒ.

പി ആർ ഒ

തലക്കെട്ട് സംവിധാനം വര്‍ഷം
വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ 1989

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കാശ്മീരം രാജീവ് അഞ്ചൽ 1994
ബട്ടർ‌ഫ്ലൈസ് രാജീവ് അഞ്ചൽ 1993

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു കുപ്രസിദ്ധ പയ്യന്‍ മധുപാൽ 2018

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഇന്ദ്രിയം ജോർജ്ജ് കിത്തു 2000
ആകാശഗംഗ വിനയൻ 1999 റിയാസ്