വിഷ്ണു ഉണ്ണികൃഷ്ണൻ
മലയാള ചലച്ചിത്ര നടൻ, തിരക്കഥാകൃത്ത്. 1987 മാർച്ച് 11- ന് എറണാകുളത്ത് ഉണ്ണികൃഷ്ണന്റെയും ലീലയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വിഷ്ണുവിന്‍റെ ബിരുദപഠനം. ബാലനടനായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്റെ വീട് അപ്പൂന്റേം ആയിരുന്നു വിഷ്ണുവിന്റെ ആദ്യ സിനിമ. തുടർന്ന് അമൃതം, പളുങ്ക്, മായാവി തുടങ്ങി ഇരുപതോളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
സുഹൃത്ത് ബിബിൻ ജോർജ്ജുമായി ചേർന്നു വിഷ്ണു ഉണ്ണിക്കൃഷ്ണൻ 2015- ലാണ് തിരക്കഥാരചന തുടങ്ങുന്നത്. 2015- ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി ആണ് വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച ആദ്യ ചിത്രം. തുടർന്ന് 2016- ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷാ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇവരുടേതായിരുന്നു. ആ സിനിമയിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെ നായകനായി അഭിനയിച്ചു. രണ്ടു ചിത്രങ്ങളും വലിയ വിജയമായത് വിഷ്ണു ഉണ്ണിക്കൃഷ്ണൻ തിരക്കഥാകൃത്ത് എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധിയ്ക്കപ്പെടുന്നതിന് കാരണമായി. വിഷ്ണൂവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച് ബിബിൻ ജോർജ്ജ് നായകനായ ഒരു യമണ്ടൻ പ്രേമകഥ- യും വിജയമായി. വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ സിനിമകളിലും വിഷ്ണു നായകനായിട്ടുണ്ട്. അഭിനേതാവായും തിരക്കഥാകൃത്തായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിയ്ക്കുന്നു.
2020 ഫെബ്രുവരി 2- ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി. ഭാര്യയുടെ പേര് ഐശ്വര്യ.
വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇന്റസ്റ്റഗ്രാം പ്രൊഫൈലിവിടെ
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 | |
| അമൃതം | സിബി മലയിൽ | 2004 | |
| കണ്ണിനും കണ്ണാടിക്കും | സുന്ദർദാസ് | 2004 | |
| രാപ്പകൽ | കമൽ | 2005 | |
| പളുങ്ക് | ബ്ലെസ്സി | 2006 | |
| കഥ പറയുമ്പോൾ | ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി | എം മോഹനൻ | 2007 |
| മായാവി | ഷാഫി | 2007 | |
| അസുരവിത്ത് | എ കെ സാജന്‍ | 2012 | |
| ബാച്ച്‌ലർ പാർട്ടി | അമൽ നീരദ് | 2012 | |
| മാറ്റിനി | അനീഷ് ഉപാസന | 2012 | |
| ഭൂമിയുടെ അവകാശികൾ | ടി വി ചന്ദ്രൻ | 2014 | |
| പറങ്കിമല | സെന്നൻ പള്ളാശ്ശേരി | 2014 | |
| ഇയ്യോബിന്റെ പുസ്തകം | ഇയ്യോബിന്റെ ചെറുപ്പം | അമൽ നീരദ് | 2014 |
| പൊന്നരയൻ | ജിബിൻ എടവനക്കാട് | 2014 | |
| അമർ അക്ബർ അന്തോണി | ഗുണ്ട | നാദിർഷാ | 2015 |
| വന്യം | സോഹൻ സീനുലാൽ | 2016 | |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | കൃഷ്ണൻ നായർ, കിച്ചു | നാദിർഷാ | 2016 |
| ഔട്ട് ഓഫ് റേഞ്ച് | സുബ്രു | ജോൺസൺ വി ദേവസി | 2016 |
| നിത്യഹരിത നായകൻ | സജിമോൻ | എ ആർ ബിനുരാജ് | 2018 |
| മിഠായിത്തെരുവ് | രതീഷ് രഘുനന്ദൻ | 2018 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
| ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
| വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
| ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
| അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വെടിക്കെട്ട് | ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | 2023 |
| ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പാരിജാതപ്പൂ | നിത്യഹരിത നായകൻ | ഹസീന എസ് കാനം | രഞ്ജിൻ രാജ് വർമ്മ | 2018 | |
| ഇന്ദീവരം പോലഴകുള്ളോള് | വെടിക്കെട്ട് | ഷിബു പുലർകാഴ്ച, ബിബിൻ ജോർജ് | ഷിബു പുലർകാഴ്ച | 2023 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മാർഗ്ഗംകളി | ശ്രീജിത്ത് വിജയൻ | 2019 |
| ഒരു പഴയ ബോംബ് കഥ | ഷാഫി | 2018 |