ശ്രീജിത്ത് വിജയൻ
Sreejith Vijayan
Date of Birth:
Saturday, 20 April, 1985
ശ്രീജിത്ത് വരാപ്പുഴ
ജിത്തു വരാപ്പുഴ
സംവിധാനം: 4
കഥ: 2
സംഭാഷണം: 2
തിരക്കഥ: 3
മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീജിത്ത് വിജയൻ. 2015 -ൽ ജസ്റ്റ് മാരീഡ്, ക്രാന്തി എന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.
2017 -ൽ സലിംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ എന്ന സിനിമയുടെ സംഭാഷണം എഴുതിക്കൊണ്ട് രചനാരംഗത്തും തുടക്കം കുറിച്ചു. 2018 -ൽ കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചുകൊണ്ട് ശ്രീജിത്ത് വിജയൻ സ്വതന്ത്ര സംവിധായകനായി. 2021 -ൽ ഷീറോ എന്ന സിനിമയ്ക്ക് അദ്ദേഹം തിരക്കഥ രചിച്ചു. 2023 -ൽ തിരക്കഥ, സംഭാഷണം എഴുതി ഇടിയൻ ചന്തു എന്ന ചിത്രം സംവിധാനം ചെയ്തു.
സീരിയൽ താരം റബേക്ക സന്തോഷാണ് ശ്രീജിത്ത് വിജയന്റെ ഭാര്യ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
| ഷീറോ | ശ്രീജിത്ത് വിജയൻ | 2021 |
| മാർഗ്ഗംകളി | ശശാങ്കൻ മയ്യനാട് | 2019 |
| കുട്ടനാടൻ മാർപ്പാപ്പ | ശ്രീജിത്ത് വിജയൻ | 2018 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| കുട്ടനാടൻ മാർപ്പാപ്പ | ശ്രീജിത്ത് വിജയൻ | 2018 |
| ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
| ഷീറോ | ശ്രീജിത്ത് വിജയൻ | 2021 |
| കുട്ടനാടൻ മാർപ്പാപ്പ | ശ്രീജിത്ത് വിജയൻ | 2018 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഇടിയൻ ചന്തു | ശ്രീജിത്ത് വിജയൻ | 2023 |
| കുട്ടനാടൻ മാർപ്പാപ്പ | ശ്രീജിത്ത് വിജയൻ | 2018 |
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| കറുത്ത ജൂതൻ | സലീം കുമാർ | 2017 |
| ജസ്റ്റ് മാരീഡ് | സാജൻ ജോണി | 2015 |
| ക്രാന്തി | ലെനിൻ ബാലകൃഷ്ണൻ | 2015 |
Submitted 11 years 3 months ago by Neeli.
Tags:
ജിത്തു വരാപ്പുഴ ശ്രീജിത്ത് വരാപ്പുഴ