ശശാങ്കൻ മയ്യനാട്

Sasankan Mayyanad
Date of Birth:
ചൊവ്വ, 23 May, 1893
ശശാങ്കൻ
കഥ: 1
തിരക്കഥ: 1

ശശിധരന്റെയും ശാരദയുടെയും മകനായി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു. സംഗീത് ശശിധരൻ എന്നതാണ് ശശാങ്കന്റെ യഥാർത്ഥ നാമം. വീട്ടിൽ വിളിക്കുന്ന ശശാങ്കൻ എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെട്ടത്. ശശാങ്കന്റെ കുടുംബം ഒരു കലാകുടുംബമാണ്. അച്ഛൻ ശശിധരൻ ക്‌ളാസിക്കൽ ഡാൻസറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും.

പത്താംക്ലാസ് കഴിഞ്ഞതോടെ പഠിത്തം നിർത്തിയ ശശാങ്കൻ കൂലിപ്പണിയ്ക്ക് പോകാൻ തുടങ്ങി.കൂടുതലും പെയ്ന്റിംഗ്, ആർട്ട് ഡിസൈൻ വർക്കുകൾ, അലങ്കാര ശിൽപ്പങ്ങൾ ഉണ്ടാക്കുക എന്നിവയായിരുന്നു. മിമിക്രി സ്വയം പഠിച്ചെടുത്ത ശശാങ്കൻ പിന്നീട് പ്രൊഫഷണൽ ട്രൂപ്പുകളിൽ അംഗമായി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വഴിയാണ് മിനി സ്ക്രീനിലെത്തുന്നത്. കോമഡിസ്റ്റാർസിൽ അവതരിപ്പിച്ച ആദ്യരാത്രി എന്ന സ്കിറ്റാണ് /ശശാങ്കനെ പ്രശസ്തനാക്കിയത്.

2010 ൽ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയിലൂടെയാണ് ശശാങ്കൻ സിനിമാഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് പ്രേമസൂത്രം, റോൾ മോഡൽസ്, ഡാകിനി, മൈ സാന്റ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. മാർഗ്ഗംകളി എന്ന സിനിമയുടെ കഥ,തിരക്കഥ ശശാങ്കന്റേതായിരുന്നു.

ശശാങ്കൻ മയ്യനാട് - Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബെസ്റ്റ് ഓഫ് ലക്ക് എം എ നിഷാദ് 2010
ബാങ്കിൾസ് കോൺസ്റ്റബിൾ വർഗ്ഗീസ് ഡോ സുവിദ് വിൽസണ്‍ 2013
മണി രത്നം സന്തോഷ് നായർ 2014
ജിലേബി അരുണ്‍ ശേഖർ 2015
പ്ലസ് ഓർ മൈനസ് പി പി ജനാർദ്ദനൻ 2015
ഉറുമ്പുകൾ ഉറങ്ങാറില്ല അവസാനത്തെ സീനിലെ ശിഷ്യൻ ജിജു അശോകൻ 2015
റോൾ മോഡൽസ് റാഫി 2017
പ്രേമസൂത്രം പല്ലൻ സുനി ജിജു അശോകൻ 2018
ഡാകിനി മുത്തു രാഹുൽ റിജി നായർ 2018
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി റോണി ഗ്യാങ്ങ് 1 ഹരിശ്രീ അശോകൻ 2019
മൈ സാന്റ സുഗീത് 2019
ഓട്ടം സാം തോമസ് 2019
അണ്ടർ വേൾഡ്‌ പപ്പു അരുൺ കുമാർ അരവിന്ദ് 2019
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി സുജൻ ആരോമൽ 2019
മാഹി സുരേഷ് കുറ്റ്യാടി 2022
മേ ഹൂം മൂസ മൊട്ട ജിബു ജേക്കബ് 2022

കഥ

ചിത്രം സംവിധാനം വര്‍ഷം
മാർഗ്ഗംകളി ശ്രീജിത്ത് വിജയൻ 2019

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മാർഗ്ഗംകളി ശ്രീജിത്ത് വിജയൻ 2019
Submitted 11 years 1 month ago by Neeli.