എടപ്പാൾ വിശ്വം

Viswanath
എടപ്പാൾ വിശ്വനാഥ്, വിശ്വനാഥൻ
ആലപിച്ച ഗാനങ്ങൾ: 19

മലപ്പുറം എടപ്പാളിൽ അറിയപ്പെടുന്ന തെയ്യം കലാകാരനായ വിശ്വനാഥന്റെയും വിലാസിനിയുടെയും മകനായാണ് വിശ്വം ജനിച്ചത്. താൻ ജനിച്ച നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് കൊണ്ട് സംഗീത ലോകത്ത് അറിയപ്പെടുന്ന ഇദ്ദേഹം വളരെ ചെറുപ്പം മുതലേ നാടൻ കലകളോടും പാട്ടുകളോടും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

1998 ൽ ആറാം ജാലകം എന്ന ചലച്ചിത്രത്തിൽ ഗാനം ആലപിച്ചു ചലച്ചിത്ര ഗാനലോകത്ത് എത്തിയ ഇദ്ദേഹം 2023 ൽ ഇറങ്ങിയ ജാൻവി എന്ന ചിത്രത്തിലെ ഗാനങ്ങൾ അടക്കം 15 ഓളം ചലച്ചിത്രങ്ങളിൽ 20 ലേറെ ഗാനങ്ങൾ ആലപിച്ചു. കൃത്രിമത്വമല്ലാത്ത ശബ്ദത്തിന്റെ ഉടമയായ ഇദ്ദേഹം ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ ഭക്തിഗാനങ്ങളും പ്രണയ ഗാനങ്ങളും നാടൻപാട്ടുകളുമെല്ലാം ആലപിക്കാറുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പിണങ്ങാനൊരു നിമിഷം ആറാം ജാലകം കൈതപ്രം കൈതപ്രം മോഹനം 1998
പിണങ്ങാനൊരു നിമിഷം - M ആറാം ജാലകം കൈതപ്രം കൈതപ്രം മോഹനം 1998
സ്വർണ്ണ പക്ഷീ മീനാക്ഷി കല്യാണം എസ് രമേശൻ നായർ നാദിർഷാ 1998
മഞ്ചാടിക്കുന്നിലെ പ്രാവേ [D] മീനാക്ഷി കല്യാണം എസ് രമേശൻ നായർ നാദിർഷാ 1998
മായാദേവകിയ്ക്ക് ചന്ദ്രനുദിക്കുന്ന ദിക്കിൽ എസ് രമേശൻ നായർ വിദ്യാസാഗർ 1999
കുങ്കുമസന്ധ്യതൻ ചിതയിൽ പ്രണയനിലാവ് എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 1999
രാഗചന്ദ്രൻ പ്രേമമോടെ മിഴിയറിയാതെ കൈതപ്രം രവീന്ദ്രൻ 1999
പ്രണയിക്കുകയായിരുന്നു നാം - M മനസ്സിൽ ഒരു മഞ്ഞുതുള്ളി സുരേഷ് രാമന്തളി ബോംബെ രവി 2000
പോകാതെ പോകാതെ സുമംഗലീ ഭവ യൂസഫലി കേച്ചേരി നടേഷ് ശങ്കർ 2000
ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ സൂത്രധാരൻ എസ് രമേശൻ നായർ രവീന്ദ്രൻ 2001
ഹരിഓം ശ്യാമഹരേ സൂത്രധാരൻ എസ് രമേശൻ നായർ രവീന്ദ്രൻ 2001
ഒടുവിലാ മംഗളാ ദർശനയായ് എന്നെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് മനോജ്‌ ജോർജ് 2002
ദൂരെ സൂര്യവസന്തം അച്ഛന്റെ പൊന്നുമക്കൾ ജോഫി തരകൻ 2006
ഇന്ദ്രനീലരാവിൽ ഈറൻ നിലാവിൽ അച്ഛന്റെ പൊന്നുമക്കൾ ജോഫി തരകൻ 2006
ചിങ്കാരിക്കിളിയേ അച്ഛന്റെ പൊന്നുമക്കൾ ജോഫി തരകൻ 2006
ഹിമശലഭമേ ഒരു മൂന്നാം നാൾ ബി കെ ഹരിനാരായണൻ നിഖിൽ പ്രഭ 2015
സന്ധ്യകൾ തൂവൽ കസ്തൂർബ സിദ്ദിക്ക് പരവൂർ ഷെമീര്‍ഖാൻ 2015
കണ്ടപ്പോൾ ഖലീഫ റഫീക്ക് അഹമ്മദ് ദേവ് കൃഷ്ണ 2018
*കണ്ണീരെ നിറയെ ജാൻവി വയലാർ ശരത്ചന്ദ്രവർമ്മ റാം സുരേന്ദർ 2023