റാം സുരേന്ദർ

Ram Surendar
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 1

തൃശൂർ ‌ഇരിഞ്ഞാലക്കുട സ്വദേശി. വി കെ സുരേന്ദ്രനാഥും ലളിതയുമാണ് റാം സുരേന്ദറിന്റെ മാതാപിതാക്കൾ. ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ, ഇരിഞ്ഞാലക്കുടയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് സ്വകാര്യ കോളേജിൽ നിന്നു എക്കണോമിക്സിൽ ബിരുദവും നേടി.ടെക്നിക്കലായി സാനിറ്ററി ഇൻസ്പെക്റ്റർ കോഴ്സും പൂർത്തിയാക്കി. വോയിസ് ഓഫ് ട്രിച്ചൂരെന്ന തൃശൂരിലെ പ്രഗൽഭമായ സംഗീത ട്രൂപ്പിൽ പിൽക്കാലത്തെ പ്രശസ്ത സംഗീത സംവിധായകരായ ജോൺസൻമാഷിനും ഔസേപ്പച്ചനുമൊപ്പമൊക്കെ മാൻഡൊലിനും ഗിറ്റാറുമൊക്കെ വായിക്കുകയും ഓർക്കസ്ട്രേഷൻ കണ്ടക്റ്റ് ചെയ്തിരുന്നതുമായ ശ്രീമാൻ ആറ്റ്ലി ഡിക്കൂഞ്ഞയേയും വയലിനിസ്റ്റ് നന്ദൻ മാഷിനേയുമാണ് രാംസുന്ദർ സംഗീതത്തിലെ തന്റെ മാനസഗുരുക്കന്മാരായി കണക്കാക്കുന്നത്. ഏകദേശം 10 വർഷക്കാലം റാം ആറ്റ്ലി ഓർക്കസ്ട്രയിൽ കീബോർഡ് പ്ലേയറായിരുന്നു.ഗാനമേളകളിലും മറ്റും കീബോർഡ് വായിച്ചു കൊണ്ടാണ് പ്രൊഫഷണലായി തുടക്കമിടുന്നത്.

2013ൽ സുഹൃത്തായ ലിൻസൺ ആന്റണി സംവിധാനം ചെയ്ത ഹൗസ്ഫുള്ളിലെ പാട്ടുകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് റാം മലയാള സിനിമയിൽ തുടക്കമിടുന്നത്. ഒരു പാട്ട് സംഗീതം ചെയ്യാനായിരുന്നു തുടക്കത്തിലെ ധാരണയെങ്കിലും ചിത്രത്തിലെ മൂന്ന് പാട്ടുകളും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. തുടർന്ന് റൊംബ നല്ലവനെന്ന തമിഴ് സിനിമക്കും കൊ-സു ലു നി എന്ന ബർമ്മീസ് ചിത്രത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. യൂസഫ് ലെൻസ്മാൻ വഴിയാണ് സന്തോഷ് ശിവൻ ചിത്രമായ ജാക്ക് & ജില്ലിൽ ഗാനങ്ങക്ക് സംഗീതമൊരുക്കാൻ അവസരമാകുന്നത്. ബി കെ ഹരിനാരായണെഴുതി ചിത്രത്തിലെ നായികയായ മഞ്ജുവാര്യർ തന്നെ ആലപിച്ച കിം കിം കിം എന്ന ഗാനം ഹിറ്റുചാർട്ടുകളിലിടം നേടി. ഗോപി സുന്ദറും ജേക്സ് ബിജോയും കൂടി ഉൾപ്പെടുന്ന,മൂന്ന് സംഗീത സംവിധായകരുള്ള ജാക്ക് & ജില്ലെന്ന ചിത്രത്തിലെ അഞ്ച് പാട്ടുകളിൽ മൂന്ന് പാട്ടുകളും സംഗീതം നിർവ്വഹിച്ചിരിക്കുന്നത് റാം സുന്ദറാണ്.

വിലാസം : ശക്തിനഗർ, ഇരിഞ്ഞാലക്കുട, തൃശൂർ 680125

ആലപിച്ച ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മത്താപ്പ് മത്താപ്പ് കബഡി കബഡി ജോഫി തരകൻ കലാഭവൻ മണി 2008
സൂപ്പർ ആക്ടർ ഭഗവാൻ സിജു തുറവൂർ സന്നിധാനന്ദൻ 2009
മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട ഹൗസ്‌ഫുൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കോറസ്, വേരിയസ് ആർട്ടിസ്റ്റ്സ് 2013
ഉയിരിന്‍ വരമായി ഹൗസ്‌ഫുൾ വയലാർ ശരത്ചന്ദ്രവർമ്മ ചിത്ര അരുൺ 2013
അന്നതാ പൊക്കി ജാക്ക് ആൻഡ് ജിൽ ബി കെ ഹരിനാരായണൻ കാവ്യ അജിത്ത് 2022
കിം കിം കിം ജാക്ക് ആൻഡ് ജിൽ ബി കെ ഹരിനാരായണൻ മഞ്ജു വാര്യർ 2022
എങ്ങനൊക്കെ എങ്ങനൊക്കെ ജാക്ക് ആൻഡ് ജിൽ ബി കെ ഹരിനാരായണൻ, ട്രഡീഷണൽ ശ്രീനന്ദ, റാം സുരേന്ദർ 2022
*കാണാതീരത്തെ ജാൻവി ജോഫി തരകൻ വൈഷ്ണവ് ഗിരീഷ് 2023
*കണ്ണീരെ നിറയെ ജാൻവി വയലാർ ശരത്ചന്ദ്രവർമ്മ എടപ്പാൾ വിശ്വം 2023
*പീലി വകകൾ ജാൻവി ബി കെ ഹരിനാരായണൻ കെ എസ് ഹരിശങ്കർ , മൃദുല വാര്യർ 2023

സ്കോർ

പശ്ചാത്തല സംഗീതം

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് പ്രോഗ്രാമർ സ്വാതിതിരുനാളിൻ 2017
കീബോർഡ് പ്രോഗ്രാമർ ചെഞ്ചായ തോട്ടില് 2017
കീബോർഡ് പ്രോഗ്രാമർ അരളിയും മുല്ലയും 2017
കീബോർഡ് പ്രോഗ്രാമർ അരളിയും മുല്ലയും F 2017
കീബോർഡ് പ്രോഗ്രാമർ നിശാഗന്ധി 2017
കീബോർഡ് പ്രോഗ്രാമർ ഇനിയൊരു ജന്മമുണ്ടെങ്കിൽ 2017
കീബോർഡ് പ്രോഗ്രാമർ ആവണിരാവിന്റെ പൂവണിമേടയിൽ 2016