ഒടുവിലാ മംഗളാ ദർശനയായ്

ഒടുവലാ മംഗളാ ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായി
നിരുപമ പിംഗല കേശിനിയായ്
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും ..(2)

പരിതാപമില്ലാതവളോടൊപ്പം
പരലോകയാത്രക്കിറങ്ങും മുന്‍പേ ..(2)
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നു പോകേ
ഒരുനാളും നോക്കാതെ മാറ്റി വെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും
(ഒടുവലാ മംഗളാ ദര്‍ശനയായ്..)

പരകോടിയെത്തിയെന്‍ യക്ഷജന്മം
പര്‍മാണു ഭേദിക്കുമാനിമിഷം ..(2)
ഉദിതാന്തരബാഷ്പപൌര്‍ണ്ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം
ക്ഷണികേ ജഗല്‍‌സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും
(ഒടുവലാ മംഗളാ ദര്‍ശനയായ്..) ..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Oduvila mangala

Additional Info

Year:
2002

അനുബന്ധവർത്തമാനം