സമദ് സുലൈമാൻ

Samad Sulaiman
സമദ്
ആലപിച്ച ഗാനങ്ങൾ: 6

നടനും മിമിക്രി ആർട്ടിസ്റ്റും, ഗായകനും സംവിധായകനുമായ നാദിർഷയുടെ സഹോദരനാണ് സമദ് സുലൈമാൻ. രാജൻ ശങ്കരാടി സംവിധാനം ചെയ്ത മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ നായകനായ ദിലീപിന്‍റെ സുഹൃത്തായിട്ടെത്തുന്ന കഥാപാത്രമായിട്ടായിരുന്നു സമദ് തുടക്കം കുറിച്ചത്. അതിനുശേഷം ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ, ബൈ ദി പീപ്പിൾ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. വർക്കി എന്ന ചിത്രത്തിൽ നായകനായി.

ഗായകൻ കൂടിയായ സമദ് ആറ് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണി, വെൽക്കം ടു സെൻട്രൽ ജെയിൽ എന്നിവ സമദ് പിന്നണി പാടിയ സിനിമകളിൽ ഉൾപ്പെട്ടവയാണ്..

സമദ് സുലൈമാൻ ‌‌- Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മീനത്തിൽ താലികെട്ട് ഓമനക്കുട്ടന്റെ സുഹൃത്ത് രാജൻ ശങ്കരാടി 1998
ഫോർ ദി പീപ്പിൾ പുതിയ 4 സംഘം ജയരാജ് 2004
ബൈ ദി പീപ്പിൾ ബൈ ദ പീപ്പിൾ 2 ജയരാജ് 2005
ദൈവമേ കൈതൊഴാം കെ കുമാറാകണം സലീം കുമാർ 2018
വർക്കി വർക്കി ആദർശ് വേണുഗോപാൽ 2020
ഈശോ അലക്സ് നാദിർഷാ 2022
വെടിക്കെട്ട് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ 2023
സ്പാ എബ്രിഡ് ഷൈൻ 2026

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
വാടാ മച്ചാ ക്വട്ടേഷൻ ബ്രജേഷ് രാമചന്ദ്രൻ സബീഷ് ജോർജ്ജ് 2004
പോരാട്ടം ഇതു തേരോട്ടം കബഡി കബഡി ചിറ്റൂർ ഗോപി നാദിർഷാ 2008
ജിഗ്‌ജിങ്ക ജിഗ്‌ജിങ്ക നോട്ടി പ്രൊഫസർ ബാബുരാജ് ജാസി ഗിഫ്റ്റ് 2012
മഞ്ഞാടും മാമല അമർ അക്ബർ അന്തോണി സന്തോഷ് വർമ്മ നാദിർഷാ 2015
ബൈ ബൈ ബൈ വെൽക്കം ടു സെൻട്രൽ ജെയിൽ സന്തോഷ് വർമ്മ നാദിർഷാ 2016
കഥയിനി നീളുന്നേ വർക്കി ജ്യോതിഷ് ടി കാശി സുമേഷ് സോമസുന്ദർ 2020

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മേരാ നാം ഷാജി നാദിർഷാ 2019
അമർ അക്ബർ അന്തോണി നാദിർഷാ 2015