Vidhyadharan

ആറാട്ടുപുഴയിൽ ജനിച്ച വിദ്യാധരൻ മുത്തച്ഛനിൽ നിന്നു സംഗീതം അഭ്യസിച്ചതിനു ശേഷം എട്ടാം ക്ലാസ് വിദ്യഭ്യാസവും കഴിഞ്ഞ് ഗായകനാ‍വാൻ മദ്രാസിലേക്ക് ചേക്കേറി.1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ മെഹ്ബൂബിനൊപ്പം "ഓ റിക്ഷാവാല" എന്ന ഗാനം പാടിക്കൊണ്ട് തുടക്കം.ഇപ്പോൾ സംഗീത സംവിധായകൻ ആയിട്ടാണു വിദ്യാധരൻ മാഷ് അറിയപ്പെടുന്നതെങ്കിലും ഇടക്കൊക്കെ പിന്നണി ഗായകന്റെ വേഷവും അദ്ദേഹം അണിഞ്ഞിട്ടുണ്ട്.വാസ്തവം,അടയാളങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.ഭൂതക്കണ്ണാടിയിൽ പാടുക മാത്രമല്ല അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Submitted 12 years 2 months ago by Kiranz.