മമ്മൂട്ടി

Mammootty
Date of Birth:
Friday, 7 September, 1951
ആലപിച്ച ഗാനങ്ങൾ: 7

വൈക്കത്തിനടുത്ത് ചെമ്പിൽ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന പേരിൽ 1951 സെപ്റ്റംബർ-7നു ജനിച്ചു. 1960ൽ കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ മുഹമ്മദ്കുട്ടി സെന്റ് ആൽബർട്ട്സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ നിന്നും പ്രീ-യൂണിവേർസിറ്റി പഠിച്ചിറങ്ങിയ മുഹമ്മദ്കുട്ടി എറണാകുളം ഗവ. ലോ കോളേജിൽ നിന്നും എൽ.എൽ.ബി പഠനവും പൂർത്തിയാക്കി. കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെയാണു മുഹമ്മദ്കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ വളരെ അപ്രധാനമായ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പിന്നീട് 1973ൽ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിൽ സംഭാഷണമുള്ളരൊരു വേഷം ചെയ്തു. ഈ സിനിമയിൽ 'സജിൻ' എന്ന പേരിലാണ് മുഹമ്മദ്കുട്ടി അഭിനയിച്ചത്. പിന്നീട് 1979ൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ 'ദേവലോകം' എന്ന ചിത്രത്തിൽ നായകവേഷം ചെയ്തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.

1980ൽ എം ടി വാസുദേവൻ നായർ എഴുതി ശ്രീ. ആസാദ് സംവിധാനം നിർവഹിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കവേയാണു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടി എന്ന പേരു നിർദ്ദേശിച്ചത്. 1980ൽ തന്നെ പുറത്തിറങ്ങിയ 'മേള' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ ഒരു വഴിത്തിരിവാകുകയായിരുന്നു.

മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡും ആറ് തവണ സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയർ അവാർഡുകളും നേടി. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ 2010ൽ കേരള യൂണിവേർസിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നൽകി.

നിയമപഠനത്തിനു ശേഷം 2 വർഷം മഞ്ചേരിയിൽ വക്കീലായി ജോലിചെയ്ത മമ്മൂട്ടി 1980ൽ സുൽഫത്തിനെ വിവാഹം കഴിച്ചു. മക്കൾ: സുറുമി, മലയാളത്തിലെ പുത്തൻ താരോദയങ്ങളിലൊരാളായ ദുൽഖർ സൽമാൻ

ഫേസ്ബുക്ക് പേജ്

[フレーム]

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുഭവങ്ങൾ പാളിച്ചകൾ സഖാവ് കെ എസ് കെ എസ് സേതുമാധവൻ 1971
കാലചക്രം കടത്തുകാരൻ കെ നാരായണൻ 1973
ദേവലോകം പാപ്പച്ചൻ എം ടി വാസുദേവൻ നായർ 1979
വിൽക്കാനുണ്ട് സ്വപ്നങ്ങൾ മാധവൻ കുട്ടി എം ആസാദ് 1980
മേള വിജയൻ കെ ജി ജോർജ്ജ് 1980
ഊതിക്കാച്ചിയ പൊന്ന് തോമസ് കുട്ടി പി കെ ജോസഫ് 1981
അഹിംസ വാസു ഐ വി ശശി 1981
സ്ഫോടനം തങ്കപ്പൻ പി ജി വിശ്വംഭരൻ 1981
തൃഷ്ണ കൃഷ്ണദാസ് ഐ വി ശശി 1981
മുന്നേറ്റം രാജപ്പൻ ശ്രീകുമാരൻ തമ്പി 1981
പടയോട്ടം കമ്മാരൻ ജിജോ പുന്നൂസ് 1982
വിധിച്ചതും കൊതിച്ചതും മന്ത്രി രാജശേഖര മേനോൻ ടി എസ് മോഹൻ 1982
സിന്ദൂരസന്ധ്യയ്ക്ക് മൗനം ദീപ്തിയുടെ അച്ഛൻ ഐ വി ശശി 1982
എന്തിനോ പൂക്കുന്ന പൂക്കൾ ശിവരാമൻ ഗോപിനാഥ് ബാബു 1982
പൊന്നും പൂവും സലിം എ വിൻസന്റ് 1982
തടാകം ജബ്ബാർ ഐ വി ശശി 1982
ബലൂൺ മുത്തുക്കോയ തങ്ങൾ രവി ഗുപ്തൻ 1982
കെണി ബാബു ജെ ശശികുമാർ 1982
ഇന്നല്ലെങ്കിൽ നാളെ റഹിം ഐ വി ശശി 1982
ചിരിയോ ചിരി മമ്മൂട്ടി ബാലചന്ദ്ര മേനോൻ 1982

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ജവാൻ ഓഫ് വെള്ളിമല അനൂപ് കണ്ണൻ 2012

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ലേഡീസ് കോളേജിൽ മഴയെത്തും മുൻ‌പേ ബിച്ചു തിരുമല ആനന്ദ് രാജ് 1995
പൊലിയോ പൊലി പൂക്കില പല്ലാവൂർ ദേവനാരായണൻ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1999
ചങ്ങഴിമുത്തുമായ് ലൗഡ് സ്പീക്കർ അനിൽ പനച്ചൂരാൻ ബിജിബാൽ 2009
മഞ്ഞിന്റെ മാറാല നീങ്ങുന്നു ലൗഡ് സ്പീക്കർ അനിൽ പനച്ചൂരാൻ ബിജിബാൽ 2009
ആരാണ്ടും കൂരി കൂട്ടി കുട്ടിസ്രാങ്ക് ട്രഡീഷണൽ ഐസക് തോമസ് കൊട്ടുകാപ്പള്ളി 2010
ഒന്നാം കുന്നുമ്മ ജവാൻ ഓഫ് വെള്ളിമല അനിൽ പനച്ചൂരാൻ ബിജിബാൽ 2012
എന്താ ജോൺസാ അങ്കിൾ ട്രഡീഷണൽ ബിജിബാൽ 2018

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസ് അദ്വൈത് നായർ 2026
പ്രിയൻ ഓട്ടത്തിലാണ് ആന്റണി സോണി സെബാസ്റ്റ്യൻ 2022
ബെസ്റ്റ് ഓഫ് ലക്ക് എം എ നിഷാദ് 2010
വൺ‌വേ ടിക്കറ്റ് ബിപിൻ പ്രഭാകർ 2008
പ്രേം പൂജാരി ടി ഹരിഹരൻ 1999
പാളയം ടി എസ് സുരേഷ് ബാബു 1994
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986
ചിരിയോ ചിരി ബാലചന്ദ്ര മേനോൻ 1982

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച നടൻ 2010 പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച നടൻ 2010 പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
മാതൃഭൂമി അവാർഡ് മികച്ച നടൻ 2010 പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 2009 കുട്ടിസ്രാങ്ക്
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച നടൻ 2007 കറുത്ത പക്ഷികൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 2004 കാഴ്ച
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച നടൻ 2000 അരയന്നങ്ങളുടെ വീട്
ഫിലിം ഫെയർ അവാർഡ് മികച്ച നടൻ 2000 അരയന്നങ്ങളുടെ വീട്
ഫിലിം ഫെയർ അവാർഡ് മികച്ച നടൻ 1997 ഭൂതക്കണ്ണാടി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1994 പൊന്തൻ‌മാ‍ട
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1993 പൊന്തൻ‌മാ‍ട
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1993 വിധേയൻ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച നടൻ 1993 സൂര്യമാനസം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1993 വിധേയൻ
ഫിലിം ഫെയർ അവാർഡ് മികച്ച നടൻ 1991 അമരം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1990 മതിലുകൾ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1989 ഒരു വടക്കൻ വീരഗാഥ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1989 ഒരു വടക്കൻ വീരഗാഥ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച നടൻ 1987 തനിയാവർത്തനം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1984 അടിയൊഴുക്കുകൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ നടൻ 1981 അഹിംസ