ജി അരവിന്ദൻ

G Aravindan
Date of Birth:
തിങ്കൾ, 21 January, 1935
Date of Death:
Friday, 15 March, 1991
ജി അരവിന്ദന്‍
സംഗീതം നല്കിയ ഗാനങ്ങൾ: 5
സംവിധാനം: 11
കഥ: 2
സംഭാഷണം: 8
തിരക്കഥ: 9

തിരക്കഥാകൃത്ത്, സംവിധായകൻ

1935 മാർച്ച് 21 നു കോട്ടയം ജില്ലയിൽ ജനനം. പ്രസിദ്ധ നർമ്മലേഖകനായ എം. എൻ. ഗോവിന്ദൻ നായരുടെയും പി ജി തങ്കമ്മയുടേയും മകനായി ജനനം . മലയാളസിനിമയിൽ ഒരു പുതിയ ശൈലിയുടെ വ്യക്താവായിരുന്ന അരവിന്ദൻ നിരവധി ദേശീയ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1974 ൽ ആദ്യ സിനിമയായ ഉത്തരായനത്തിലൂടെ സിനിമാസംവിധാനത്തിലേക്ക് കടന്ന അരവിന്ദന്റെ പ്രധാന കേളീരംഗം നാടകവും സംഗീതവുമായിരുന്നു. സോപാനം, നവരംഗം എന്നീ സംഗീതക്ലബ്ബുകൾ വഴിയായിരുന്നു അരവിന്ദന്റെ ആദ്യകാല പ്രവർത്തനം. കാവാലം നാരായണപ്പണിക്കരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയ അരവിന്ദൻ ക്രമേണ നാടകരംഗത്തേക്ക് ചുവടുമാറി. കാളി, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ നിർമ്മിച്ചുകൊണ്ട് അദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തേക്ക് വന്നു.

രാമായണത്തെ ആസ്പദമാക്കി നിർമ്മിച്ച ‘കാഞ്ചനസീത’ എന്ന രണ്ടാമത്തെ സിനിമ പുറത്തുവരുന്നത് 1977 ൽ ആണ്. 'സ്വതന്ത്രസിനിമ’ എന്ന സംരംഭത്തിനു തുടക്കം കുറിച്ച ഈ സിനിമ ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ഒരു സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ‘തമ്പ്’ 1978 ൽ പുറത്തു വന്നു. 1979 ലെ ചിത്രങ്ങളായ ‘കുമ്മാട്ടി’യും ‘എസ്തപ്പാനും’ നിരവധി അന്താരാഷ്ട്ര സിനിമാ മേളകളിൽ പ്രദർശിപ്പിച്ചൂ.

പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആദ്യമായി അഭിനയിപ്പിച്ച ‘പോക്കുവെയിൽ’ 1981ൽ പുറത്തിറങ്ങി. അതിനുശേഷം നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു ചിത്രം പിറക്കുന്നത്. 1985 ൽ അദ്ദേഹത്തിന്റെ സൂര്യകാന്തി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ‘ചിദംബരം’ നിരവധി പുരസ്ക്കാരങ്ങൾ നേടുകയുണ്ടായി. പിന്നീട് ‘ഒരിടത്ത്’, ‘ഉണ്ണി’, ‘വാസ്തുഹാര’ എന്നീ ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ശ്രദ്ധേയമായി. രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളുടെ സാഹസികതകളിലൂടെ സാമൂഹിക രംഗങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ആവിഷ്കരിച്ച ഈ പരമ്പരയ്ക്ക് ശേഷം രാമുവിന്റെ സാഹസികയാത്രകൾ, ഗുരുജി, എന്നീ പരമ്പരകൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1990ൽ പത്മശ്രീ പുരസ്കാര ജേതാവായി.

റവന്യൂ ബോർഡിൽ ഉദ്ദ്യോഗസ്ഥനായിരുന്ന അരവിന്ദൻ തന്റെ സിനിമാസംവിധാന സംരഭങ്ങളോടൊപ്പം തന്നെ സംഗീതസംവിധാനത്തിലും പ്രതിഭ തെളിയിച്ചിരുന്നു. ‘ആരോ ഒരാൾ’, ‘പിറവി’, ‘ഒരേ തൂവൽ‌പ്പക്ഷികൾ’ എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച അരവിന്ദൻ 1991 മാർച്ച് 15നു തിരുവനന്തപുരത്തു വച്ച് അന്തരിച്ചു.

ഭാര്യ കൗമുദി, മകൻ രാമു അരവിന്ദൻ

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വാസ്തുഹാര ജി അരവിന്ദൻ 1991
ഉണ്ണി വില്യം റോത്ത്‌മാന്‍, കിറ്റി മോര്‍ഗന്‍ 1989
മാറാട്ടം കാവാലം നാരായണപ്പണിക്കർ 1988
ഒരിടത്ത് ജി അരവിന്ദൻ 1986
ചിദംബരം ജി അരവിന്ദൻ 1986
പോക്കുവെയിൽ ജി അരവിന്ദൻ, ഡോ എസ് പി രമേശ് 1982
എസ്തപ്പാൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി, ജി അരവിന്ദൻ, കാവാലം നാരായണപ്പണിക്കർ 1980
കുമ്മാട്ടി ജി അരവിന്ദൻ, കാവാലം നാരായണപ്പണിക്കർ 1979
കാഞ്ചനസീത ജി അരവിന്ദൻ 1978
തമ്പ് ജി അരവിന്ദൻ 1978
ഉത്തരായനം ജി അരവിന്ദൻ, തിക്കോടിയൻ 1975

കഥ

ചിത്രം സംവിധാനം വര്‍ഷം
തമ്പ് ജി അരവിന്ദൻ 1978
ഒരിടത്ത് ജി അരവിന്ദൻ 1986

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഒരിടത്ത് ജി അരവിന്ദൻ 1986
ചിദംബരം ജി അരവിന്ദൻ 1986

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഓടിയോടിക്കളി ആനന്ദക്കുട്ടികളോ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ കാവാലം നാരായണപ്പണിക്കർ 1979
ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ കാവാലം നാരായണപ്പണിക്കർ 1979
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ കെ എസ് ചിത്ര, ആർ ഉഷ, കോറസ് 1979
ആണ്ടിയമ്പല മോന്തായത്തുമ്മേല് കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ കാവാലം നാരായണപ്പണിക്കർ 1979
മാനത്തേ മച്ചോളം കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ കാവാലം ശ്രീകുമാർ 1979

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1988 ഒരേ തൂവൽ‌പ്പക്ഷികൾ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1987 ഒരിടത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1986 ഒരിടത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1986 ഒരിടത്ത്
വെനീസ് ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം (നോമിനേഷൻ) 1986 ഒരിടത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1985 ചിദംബരം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1985 ചിദംബരം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1985 ചിദംബരം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 1982 പോക്കുവെയിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1981 പോക്കുവെയിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1979 എസ്തപ്പാൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കുട്ടികളുടെ ചിത്രം 1979 കുമ്മാട്ടി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1979 എസ്തപ്പാൻ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1978 തമ്പ്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1978 തമ്പ്
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1978 കാഞ്ചനസീത
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം 1977 കാഞ്ചനസീത
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1974 ഉത്തരായനം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1974 ഉത്തരായനം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1974 ഉത്തരായനം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 1974 ഉത്തരായനം

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരിടത്ത് ജി അരവിന്ദൻ 1986
Submitted 15 years 6 months ago by Dileep Viswanathan.
Contributors:
Contribution
http://anoopmrthoughts.blogspot.in/2013/09/blog-post_815.html