ആർ ഉഷ

R Usha
ഉഷ രാജ്
ആലപിച്ച ഗാനങ്ങൾ: 15

സംഗീതപശ്ചാത്തലമുള്ളൊരു കുടുംബത്തിലെ അംഗമാണ് ഉഷാ രാജ്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ വിവിധ സംഗീത മത്സരങ്ങളിൽ വിജയിയായിരുന്ന ഉഷ പിന്നീട് സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി. ആകാശവാണിലെ എ ഗ്രേഡ് കലാകാരിയുമായിരുന്നു ഉഷ. ശ്രീമതി സാവിത്രി മേനോനിൽ നിന്നും ഭജനും, ശ്രീമതി പാർവ്വതി മേനോൻ, മാവേലിക്കര ആർ പ്രഭാകര വർമ്മ എന്നിവരിൽ നിന്നും കർണാടക സംഗീതവും ചെറുപ്പം മുതൽ അഭ്യസിച്ചിട്ടുണ്ട്. ചെന്നൈയിലെ സംഗീതവേദികളിൽ സജീവസാന്നിധ്യമാണ് ഉഷ രാജ് . ഈണം മറന്ന കാറ്റ്, മരിക്കുന്നില്ല ഞാൻ, നീയെത്ര ധന്യ, ദേവദാസ് തുടങ്ങി 20 മലയാള ചിത്രങ്ങൾക്കു വേണ്ടിയും നിരവധി തമിഴ് ചിത്രങ്ങൾക്കു വേണ്ടിയും പിന്നണിഗായികയായിട്ടുള്ള ഉഷ മലയാളം-തമിഴ് ചാനലുകളിലും നിരവധി ആൽബങ്ങളിലും പാട്ടുകൾ പാടിയിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ കുമ്മാട്ടി കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ 1979
സാരിഗാ സാരിഗമാ ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ദർശൻ രാമൻ 1987
കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന് നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ വലചി 1987
കാവിലെ മുരുകനു കാവടിയാട്ടം യാഗാഗ്നി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ 1987
പൊന്നും തേരിലെന്നും - F ഈണം മറന്ന കാറ്റ് ബിച്ചു തിരുമല മോഹൻ സിത്താര 1987
ആകാശപ്പൂക്കള്‍ അധോലോകം ബാലു കിരിയത്ത് രവീന്ദ്രൻ 1988
ചന്ദനമണിവാതിൽ പാതി ചാരി - F മരിക്കുന്നില്ല ഞാൻ ഏഴാച്ചേരി രാമചന്ദ്രൻ രവീന്ദ്രൻ ഹിന്ദോളം 1988
മാലതിപ്പൂവള്ളിക്കുടിലില്‍ - F ആമുഖം ചെമ്പഴന്തി ബാബു അജി സരസ് 1988
ആടാനൊരൂഞ്ഞാലാ ദേവദാസ് പി ഭാസ്ക്കരൻ മോഹൻ സിത്താര 1989
തെക്കേലേക്കുന്നത്തെ ദേവദാസ് പി ഭാസ്ക്കരൻ കെ രാഘവൻ 1989
സ്വപ്നം കണ്ടു നിന്നെമാത്രം ക്രൈം ബ്രാഞ്ച് ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1989
പുഷ്പശയ്യയിൽ വീണുമയങ്ങിയ ക്രൈം ബ്രാഞ്ച് ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1989
സ്വയം മറന്നുവോ വെൽക്കം ടു കൊടൈക്കനാൽ ബിച്ചു തിരുമല രാജാമണി 1992
മെക്കയിലെ വെൺമതി പോലെ കസ്റ്റംസ് ഡയറി ചുനക്കര രാമൻകുട്ടി രവീന്ദ്രൻ 1993
ആ വനിയിൽ തിരുവാതിരയിൽ ഓർമ്മകൾ ജി നിശീകാന്ത് ജി നിശീകാന്ത് 2015