പവിത്രൻ

Pavithran
Date of Birth:
ചൊവ്വ, 1 June, 2021
Date of Death:
Sunday, 26 February, 2006
സംവിധാനം: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

1950 ജൂൺ 1 ആം തിയതി തൃശ്ശൂരിലെ ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിൽ വട്ടംപറമ്പിൽ കൃഷ്‌ണന്റെ മകനായി പവിത്രൻ ജനിച്ചു.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു. തുടർന്ന് ആദ്യമായി ഇദ്ദേഹം 1978 ൽ യാരോ ഒരാൾ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ അരവിന്ദനായിരുന്നു.

1980 ൽ ടി.വി. ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ഇദ്ദേഹം വളരെ നാളുകൾക്ക് ശേഷം 1986 ൽ ഉപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രം ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.

തുടർന്ന് അദ്ദേഹം 1989 ൽ ഉത്തരം/1990 ൽ കള്ളിന്റെകഥ/1991 ൽ ബലി/2000 ൽ കുട്ടപ്പന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 1989 ൽ പി ആർ എസ്സ് ബാബു സംവിധാനം ചെയ്ത അനഘ /2006 ൽ ശ്രീ വല്ലഭൻ സംവിധാനം ചെയ്ത ശ്യാമം എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി.

പ്രശസ്ത മോഹിനിയാട്ട നർത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് ഭാര്യ/ കൃത്യം/ദി ക്യാമ്പസ്/ഓണ്‍ ദ റോക്‌സ്/ലോനപ്പന്റെ മാമോദീസ/കൊട്ടിയോളാണെന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെ നായികയായ ഈവ പവിത്രന്‍/ലക്ഷ്മി എന്നിവര്‍ മക്കളാണ്.

2006 ഫെബ്രുവരി 26 ആം തിയതി തന്റെ 56 ആം വയസ്സിൽ കരൾരോഗത്തെത്തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

അഭിനയിച്ച സിനിമകൾ

കഥ

ചിത്രം സംവിധാനം വര്‍ഷം
യാരോ ഒരാൾ പവിത്രൻ 1978

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കുട്ടപ്പൻ സാക്ഷി പവിത്രൻ 2000
യാരോ ഒരാൾ പവിത്രൻ 1978

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
യാരോ ഒരാൾ പവിത്രൻ 1978

നിർമ്മാണം

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കൃഷ്ണൻകുട്ടി ടി വി ചന്ദ്രൻ 1981
Submitted 13 years 2 weeks ago by Dileep Viswanathan.