വിജയാനന്ദ്

Vijayanand

ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയാനന്ദ് 1978 -ൽ മധു. ജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സ്നേഹിക്കാൻ സമയമില്ല എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര സംവിധാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ജയൻ നായകനായ ആവേശം, അങ്കക്കുറി, ശക്തി എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പുതുമയും കെട്ടുറപ്പുമുള്ള തിരക്കഥയുടെ പിൻബലത്തിലല്ല, അക്കാലത്ത് ഏറ്റവും സ്റ്റൈലിഷ് ആയി ചിത്രീകരിച്ച ഉജ്ജ്വലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടായിരുന്നു അന്നത്തെ തുടക്കക്കാരൻ മാത്രമായിരുന്ന വിജയാനന്ദ് തന്റെ സിനിമകൾ ഗംഭീരമാക്കിയത്.

താൻ സംവിധാനം ചെയ്ത രണ്ട് സിനിമകൾക്ക് തിരക്കഥ രചിക്കുകയും മൂന്ന് സിനിമകൾക്ക് എഡിറ്റിംഗ് നടത്തുകയും ചെയ്തിട്ടുള്ള വിജയാനന്ദ്, ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ അസോസിയേറ്റ് കാമറമാനായും, രാജു മഹേന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോളിളക്കം എന്ന സിനിമയുടെ സഹനിർമ്മാതാവുമായിരുന്നു അദ്ദേഹം.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
നദി മുതൽ നദി വരെ പാപ്പനംകോട് ലക്ഷ്മണൻ 1983
ബന്ധം പാപ്പനംകോട് ലക്ഷ്മണൻ 1983
ദീപാരാധന ടി കെ ബാലചന്ദ്രൻ 1983
ചിലന്തിവല വിജയാനന്ദ്, സോമൻ അമ്പാട്ട് 1982
ശക്തി (1980) വിജയാനന്ദ് 1980
അങ്കക്കുറി സി വി ഹരിഹരൻ 1979
ആവേശം സി വി ഹരിഹരൻ 1979
സ്നേഹിക്കാൻ സമയമില്ല ജഗതി എൻ കെ ആചാരി 1978
അടവുകൾ പതിനെട്ട് മാനി മുഹമ്മദ് 1978

കഥ

ചിത്രം സംവിധാനം വര്‍ഷം
ചിലന്തിവല വിജയാനന്ദ് 1982

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ചിലന്തിവല വിജയാനന്ദ് 1982
ശക്തി (1980) വിജയാനന്ദ് 1980

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
മിനിമോൾ വത്തിക്കാനിൽ ജോഷി 1984

Assistant Editor

തലക്കെട്ട് സംവിധാനം വര്‍ഷം
ഭാര്യ ഒരു മന്ത്രി രാജു മഹേന്ദ്ര 1986
Submitted 13 years 11 months ago by Achinthya.