താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Nizzar
Date of Death:
തിങ്കൾ, 18 August, 2025
സംവിധാനം: 26

തൃക്കൊടിത്താനം പുലിക്കോട്ടുപടി അബ്ദുൽഖാദറിന്റെ മകനായി 1960 -ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. 1994 -ൽ ജയറാമിനെ നായകനാക്കി സുദിനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് നിസ്സാർ ചലച്ചിത്ര സംവിധാനരംഗത്ത് തുടക്കം കുറിച്ചു. അടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകന്മാരാക്കി ത്രീ മെൻ ആർമി. മുകേഷ് നായകനായ അച്ഛൻ രാജാവ് അപ്പൻ ജേതാവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

തുടർന്ന് മലയാളമാസം ചിങ്ങം ഒന്നിന്, പടനായകൻ, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, അപരന്മാർ നഗരത്തിൽ, ബുള്ളറ്റ്... എന്നിങ്ങനെ ഇരുപത്തിയഞ്ച് സിനിമകൾ നിസ്സാർ സംവിധാനം ചെയ്തു. 2024 -ൽ ഇറങ്ങിയ ടൂ മെൻ ആർമി ആർമിയായിരുന്നു അവസാന ചിത്രം. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നിസ്സാർ സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത ടൂ ഡേയ്‌സ് എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. ടു ഡെയ്‌സ്’-ന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്..

2025 ആഗസ്റ്റിൽ നിസ്സാർ അന്തരിച്ചു. റുക്കിയ ബീഗമാണ് ഭാര്യ. സൗമ്യ, സിമി എന്നിവരാണ് മക്കൾ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ടൂ മെൻ ആർമി പ്രസാദ് ഭാസ്കരൻ 2024
ടൂ ഡേയ്‌സ് പി പാറപ്പുറം 2018
ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ പി പാറപ്പുറം 2018
ഡാൻസ് ഡാൻസ് കൊല്ലം സിറാജ് 2017
6 വിരലുകൾ റാഫി മാന്നാർ 2017
ബുള്ളറ്റ് 2008
താളമേളം ടൈറ്റസ് മജു 2004
ജഗതി ജഗദീഷ്‌ ഇൻ ടൗൺ ടൈറ്റസ് മജു 2002
കായംകുളം കണാരൻ കോട്ടയം നസീർ 2002
ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് സിറാജ്, പി എസ് എം അലി 2001
അപരന്മാർ നഗരത്തിൽ ടൈറ്റസ് മജു 2001
ഗോവ ഷാജി ടി നെടുങ്കല്ലേൽ 2001
ഓട്ടോ ബ്രദേഴ്സ് അൻസാർ കലാഭവൻ 2000
മേരാ നാം ജോക്കർ കലൂർ ഡെന്നിസ് 2000
ക്യാപ്റ്റൻ തൃശൂർ കണ്ണൻ 1999
ജനനായകൻ ശശിധരൻ ആറാട്ടുവഴി 1999
ചേനപ്പറമ്പിലെ ആനക്കാര്യം ബി രവികുമാർ 1998
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് ബി രവികുമാർ 1997
ന്യൂസ് പേപ്പർ ബോയ് ബാബു ജനാർദ്ദനൻ 1997
നന്ദഗോപാലന്റെ കുസൃതികൾ ഭാസി മാങ്കുഴി 1996
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.