മുകേഷ്

Mukesh (actor)
Date of Birth:
തിങ്കൾ, 5 March, 1956
ആലപിച്ച ഗാനങ്ങൾ: 2

മലയാള ചലച്ചിത്ര നടൻ. 1956 മാർച്ച് 5ന് പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. ഇൻഫാൻട് ജീസസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകേഷ് കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ബി എസ് സി ബിരുദവും നേടി. അതിനുശേഷം തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നും നിയമത്തിൽ ബിരുദവും കരസ്തമാക്കി.

നാടക അഭിനേതാക്കളായിരുന്ന തന്റെ മാതാപിതാക്കളോടൊപ്പം നാടകവേദികളുമായുള്ള പരിചയം അഭിനയത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തിനു പകർന്നുനൽകി. പഠനശേഷം നാടകാഭിനയവുമായി കഴിഞ്ഞുപോന്ന മുകേഷിന് നാടകത്തിലെ അഭിനയപരിചയം സിനിമയിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കി. 1982 ൽ റിലീസ് ചെയ്ത ബലൂൺ ആയിരുന്നു ആദ്യ സിനിമ. ആ വർഷം തന്നെ ഇറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു റോൾ ചെയ്തു. 1985 ൽ റിലീസ് ചെയ്ത മുത്താരം കുന്ന് പി ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ പ്രശസ്തനാക്കി. തുടർന്ന് അദ്ദേഹം ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിച്ചു,

മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി. ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, തൂവൽസ്പർശം, ഗോഡ് ഫാദർ...എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. മുകേഷ് - മോഹൻലാൽ, മുകേഷ് - ജയറാം, മുകേഷ് - ജഗദീഷ് കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിരുന്നു. കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറി കാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതിനേടിയെടുത്തു. മുകേഷ് ഒരു നിർമ്മാണ കമ്പനി തുടങ്ങുകയും 2007 ൽ കഥപറയുമ്പോൾ എന്ന സിനിമ നിർമ്മിയ്ക്കുകയും ചെയ്തു. തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സിനിമ കൂടി നിർമ്മിച്ചു. മുകേഷ് പല ചാനലുകളിലും പ്രശസ്തമായ ഷോകൾ ചെയ്തിട്ടുണ്ട്.

മുകേഷ് രാഷ്ട്രീയത്തിൽ ഒരു ഇടതുപക്ഷ വിശ്വാസിയായിരുന്നു. 2016 ൽ സി പി എം സ്താനാർത്ഥിയായി ഇലക്ഷനുനിന്ന് വിജയിച്ച് അദ്ദേഹം കേരള നിയമസഭയിൽ എം എൽ എ ആയി.

മുകേഷിന് രണ്ടു സഹോദരിമാരാണുള്ളത്. സന്ധ്യ രാജേന്ദ്രൻ, ജയശ്രീ. സന്ധ്യയും ഭർത്താവ് രാജേന്ദ്രനും സിനിമാ നാടക അഭിനേതാക്കളാണ്. 1988ലാണ് മുകേഷ് വിവാഹിതനാവുന്നത്. തെന്നിന്ത്യൻ നടി സരിതയായിരുന്നു വധു. ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്. ശ്രാവൺ, തേജസ്. 2011ൽ മുകേഷും സരിതയും വിവാഹമോചിതരായി. മുകേഷ് പിന്നീട് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബലൂൺ ചന്തു രവി ഗുപ്തൻ 1982
ഒരു കുഞ്ഞു ജനിക്കുന്നു- മാതൃകാ കുടുംബം എം കൃഷ്ണൻ നായർ , പി ആർ എസ് പിള്ള 1982
ഇതു ഞങ്ങളുടെ കഥ പ്രേംകുമാർ എന്ന രാമൻകുട്ടി പി ജി വിശ്വംഭരൻ 1982
പിൻ‌നിലാവ് സാബു പി ജി വിശ്വംഭരൻ 1983
ഓടരുതമ്മാവാ ആളറിയാം ഗോപൻ പ്രിയദർശൻ 1984
കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
മുത്താരംകുന്ന് പി.ഒ ദിലീപ് കുമാർ സിബി മലയിൽ 1985
ബോയിംഗ് ബോയിംഗ് അനിൽ കുമാർ പ്രിയദർശൻ 1985
അകലത്തെ അമ്പിളി ജേസി 1985
അക്കരെ നിന്നൊരു മാരൻ പവിത്രൻ ഗിരീഷ് 1985
കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
സ്നേഹമുള്ള സിംഹം മോഹൻ സാജൻ 1986
ആളൊരുങ്ങി അരങ്ങൊരുങ്ങി തേവലക്കര ചെല്ലപ്പൻ 1986
എന്നു നാഥന്റെ നിമ്മി സാജൻ 1986
നിന്നിഷ്ടം എന്നിഷ്ടം രാമകൃഷ്ണ പിള്ള ആലപ്പി അഷ്‌റഫ്‌ 1986
അയൽ‌വാസി ഒരു ദരിദ്രവാസി ജയൻ പ്രിയദർശൻ 1986
ക്ഷമിച്ചു എന്നൊരു വാക്ക് സതീഷ് ജോഷി 1986
താളവട്ടം പ്രിയദർശൻ 1986
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ ജോണ്‍ പ്രിയദർശൻ 1986
ഒന്നു മുതൽ പൂജ്യം വരെ രഘുനാഥ് പലേരി 1986