മനോ

Mano
Date of Birth:
ചൊവ്വ, 26 October, 1965
ആലപിച്ച ഗാനങ്ങൾ: 48

റസൂൽ ബാബുവിന്റെയും ഷഹീദ ബാബുവിന്റെയും മകനായി ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ സത്തേനപ്പള്ളിയിലാണ് നാഗൂർ ബാബു എന്ന മനോ ജനിച്ചത്. ഇളയരാജയാണ് ഇദ്ദേഹത്തിന്റെ പേര് മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്നുമാണ് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചത്.

1986 -ൽ വിക്രം എന്ന തെലുഗു ചിത്രത്തിലും പൂവിഴി വാസലിലെ എന്ന തമിഴ് ചിത്രത്തിലുംപാടിക്കൊണ്ട് മനോ ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തു -വിലെ "തില്ലാന.." എന്നീ ഗാനങ്ങൾ ഇദ്ദേഹം പാടിയവയിൽ ജനപ്രീതി ആർജിച്ചവയാണ്. 1992-ലാണ് മനോ മലയാള സിനിമയിൽ എത്തുന്നത്. സൂര്യമാനസം, മാന്യന്മാർ എന്നീ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. അതിനുശേഷം സൈന്യം ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. കന്നഡ, ബംഗാളി, ഹിന്ദി സിനിമകളിലും മനോ പാടിയിട്ടുണ്ട്. കൂടാതെ സംഗീതസംവിധാനം, അഭിനയം, ചലച്ചിത്ര നിർമ്മാണം, ഡബിങ്ങ് എന്നീ രംഗങ്ങളിലും മനോ സജീവമാണ്.

ജമീല ബാബുവാണ് ഭാര്യ, സോഫിയ ബാബു, ഷക്കീർ ബാബു, റാഫി ബാബു എന്നിവർ മക്കളാണ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തീരാത്ത ദാഹമോ മാന്യന്മാർ പിറൈസൂടൻ എസ് പി വെങ്കടേഷ് 1992
കണ്ണിൽ നിലാവ് സൂര്യമാനസം കൈതപ്രം കീരവാണി 1992
നഗുമോമു കലവാണി സോപാ‍നം ശ്രീ ത്യാഗരാജ ശ്രീ ത്യാഗരാജ മധ്യമാവതി 1994
മൂവന്തി നേരത്താരോ പാടീ മാനത്തെ വെള്ളിത്തേര് ഷിബു ചക്രവർത്തി ജോൺസൺ 1994
മെർക്കുറി ലാമ്പു വീണു സൈന്യം ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് 1994
പൊന്നിൻമുത്തേ പറക്കും അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
ഹമ്മ ഹേയ് അറേബ്യ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1995
ഉന്നം നോക്കി ബോക്സർ എസ് രമേശൻ നായർ ടോമിൻ ജെ തച്ചങ്കരി 1995
തീരത്ത് ചെങ്കതിര് വീഴുമ്പം ഏഴരക്കൂട്ടം ഷിബു ചക്രവർത്തി ജോൺസൺ 1995
ഡോൽ ഡോലക് ഹൈവേ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
ഓസ്കാർ മ്യൂസിക് കുസൃതിക്കാറ്റ് ഗിരീഷ് പുത്തഞ്ചേരി ടോമിൻ ജെ തച്ചങ്കരി 1995
മനസ്സ് പോലെ മഴയെത്തും മുൻ‌പേ ബിച്ചു തിരുമല ആനന്ദ് രാജ് 1995
പൗർണ്ണമിരാവിന്‍ പൂവനിയില്‍ പാർവ്വതീ പരിണയം ഗിരീഷ് പുത്തഞ്ചേരി രാജാമണി 1995
കള്ളിപ്പെണ്ണേ കണ്ണേ പാർവ്വതീ പരിണയം ഗിരീഷ് പുത്തഞ്ചേരി രാജാമണി 1995
തങ്കത്തേരിതാ നിറക്കൂട്ട് തക്ഷശില കെ ജയകുമാർ എം ജി രാധാകൃഷ്ണൻ 1995
കൊമ്പും വിളിച്ച് വൃദ്ധന്മാരെ സൂക്ഷിക്കുക ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് 1995
നമ്മ ഊരുക്ക് അരമനവീടും അഞ്ഞൂറേക്കറും ഗിരീഷ് പുത്തഞ്ചേരി രാജാമണി, ബി എ ചിദംബരനാഥ് 1996
ചെണ്ടുമല്ലി ചെമ്പകമലരേ നാലാം കെട്ടിലെ നല്ല തമ്പിമാർ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1996
അയാം മാൻ വിത്ത് ദി ഗോൾഡൻ ഗൺ സാമൂഹ്യപാഠം ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് 1996
കരിമഷി കണ്ണാളേ തുമ്പിപ്പെണ്ണേ വാ പി കെ ഗോപി അഷ്‌റഫ് 1996