ജോൺസൺ

Johnson master
Date of Birth:
Thursday, 26 March, 1953
Date of Death:
Thursday, 18 August, 2011
ജോൺസൻ
സംഗീതം നല്കിയ ഗാനങ്ങൾ: 643
ആലപിച്ച ഗാനങ്ങൾ: 13

എന്റെ ശബ്ദം ശരിയല്ല, ചികിത്സയിലാണ്..എങ്കിലും പാടാം". ദീർഘകാലം ശബ്ദചികിത്സയിലായിരുന്നിട്ടും മലയാള സിനിമക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് തയ്യാറാവുന്നു എന്ന് കണ്ട് അത്തരമൊരു സംരംഭത്തിനെ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ,സദസ്യരുടെ നിർബന്ധത്തിനു വഴങ്ങി വരുതിക്കു വരാതിരുന്ന ശബ്ദമെടുത്ത് ആവേശപൂർവ്വം അദ്ദേഹം പാടി "കഹീ ദൂറ് ജബ് ദിൻ ഢൽ ജായേ..സാഞ്ച് കി ദുൽഹൻ"..

പ്രൊഫൈൽ വിവരങ്ങൾ :- തൃശൂർ നെല്ലിക്കുന്നിലാണ് മലയാളത്തിന്റെ ജോൺ വില്യംസ് എന്ന് അറിയപ്പെടുന്ന ജോൺസൻ ജനിച്ചത്.ബാങ്ക് ജീവനക്കാരനായിരുന്ന ശ്രീമാൻ ആന്റണിയുടെയും ശ്രീമതി മേരിയുടെയും പുത്രനായി 1953 മാർച്ച് 26ന് ജനിച്ച ജോൺസണ് കുട്ടിക്കാലത്തു തന്നെ നെല്ലിക്കുന്നിലെ സെന്റ് സെബാസ്ത്യൻ ഇടവകപ്പള്ളിയിൽ ഗാനങ്ങൾ അവതരിപ്പിക്കാനും ഗിത്താർ,ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുവാനും അവസരം ലഭിച്ചു. സ്കൂൾ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാർമോണിയം വായിക്കാനും തുടങ്ങിയ ജോൺസൻ ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. 1968ൽ സുഹൃത്തുക്കളുമൊത്ത് "വോയിസ് ഓഫ് തൃശ്ശൂർ" എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോൾ ജോൺസനു പ്രായം പതിനഞ്ച്. ഇക്കാലയളവിൽ ഹാർമോണിയം, ഗിത്താർ, ഫ്ലൂട്ട് , ഡ്രംസ്, വയലിൻ എന്നീ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ ജോൺസന്റെ നേതൃത്വത്തിൽ,കുറഞ്ഞ കാലം കൊണ്ടു തന്നെ "വോയിസ് ഓഫ് തൃശൂർ" കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി. ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രൻ, മാധുരി എന്നിവരുടെ ഗാനമേളകൾക്ക് പിന്നണി വാദ്യം വായിച്ചിരുന്ന സംഗീത ക്ലബ്ബിന്റെ നേതൃത്വം ജോൺസനായിരുന്നു. ജയചന്ദ്രനിലൂടെ ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോൺസനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. ജോൺസനിലെ പ്രതിഭയെ വളരെപ്പെട്ടെന്ന് മനസിലാക്കിയ ദേവരാജൻ മാസ്റ്റർ ജോൺസനെ തന്റെ വർക്കുകളിൽ അസിസ്റ്റ് ചെയ്യാൻ ചെന്നെയിലെത്തിച്ചു. ഇക്കാലയളവിൽ ദേവരാജൻ മാസ്റ്ററുടെ കൂടെത്തന്നെ അർജ്ജുനൻ മാസ്റ്റർ,എ.ടി ഉമ്മർ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവർത്തിച്ചു.

ചെന്നൈയിലെത്തി ഏകദേശം നാലുവർഷക്കാലത്തിനു ശേഷം 1978ൽ ഭരതന്റെ "ആരവ"ത്തിൽ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു കൊണ്ട് സ്വതന്ത്രസംഗീത സംവിധായകനായി മാറി. ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത് 1981ൽ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തിൽ ആർ.കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിനവാടിക കുയിലുതേടി.' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടർന്ന് നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1982ൽ ഓർമ്മക്കായ്, 1989ൽ മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, 1999ൽ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങൾ ജോൺസന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു.1993ൽ പൊന്തന്മാടയും '94ൽ സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡുകളും നേടാൻ കാരണമായി. 1993ലെ പൊന്തന്മാടക്ക് മികച്ച പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡും ലഭ്യമായി. കുറഞ്ഞ സമയത്തിനുള്ളിൽ സിനിമകൾക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോൺസനോളം കഴിവ് മറ്റൊരു സംഗീതസംവിധായകനും മലയാളത്തിൽ കാണിച്ചിരുന്നില്ല. വ്യത്യസ്തമായ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവാണ് സംഗീത സംവിധായകൻ എന്നതിനു പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റർ-ഓർഗനൈസർ, ഓർക്കസ്ട്രേഷൻ വിദഗ്ധൻ എന്ന നിലകളിൽ ജോൺസന് പ്രശസ്തി നേടിക്കൊടുത്തിരുന്നത്.

പത്മരാജൻ,ഭരതൻ,മോഹൻ,സിബി മലയിൽ,ലോഹിതദാസ്, കമൽ എന്നിവരുടെ ചിത്രങ്ങളിൽ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോൺസൻ,സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയത്. കൈതപ്രം-ജോൺസൻ കൂട്ടുകെട്ടിന്റേതായി അനവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറങ്ങി. വർഷത്തിൽ മുപ്പതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്ന ജോൺസൻ,തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമാ സംഗീത മേഖലയിൽ നിന്ന് പതുക്കെ മാറി നിന്നിരുന്നു. 2004ൽ "കൺകളാൽ കൈത് സെയ് " എന്ന ഭാരതിരാജാ ചിത്രത്തിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ "തീക്കുരുവി" എന്ന ഗാനം ആലപിച്ചു. 2006ൽ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചു വരവ് തന്നെ നടത്തിയെങ്കിലും തുടർന്നും സിനിമാ സംഗീതത്തിലെ മുഖ്യധാരയിൽ നിന്ന് ബോധപൂർവ്വമോ അല്ലാതെയോ മാറി നിന്നു. 2011 ഓഗസ്റ്റ് പതിനെട്ടിന് തന്റെ അമ്പത്തിയെട്ടാം വയസ്സിൽ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടിൽവച്ച് മരണമടഞ്ഞു. ഷാൻ ജോൺസൻ (മകൾ) റെൻ ജോൺസൻ (മകൻ) എന്നിവരായിരുന്നു മക്കൾ. ചെന്നൈയിൽ ഡാറ്റാ കണക്റ്റ് സിസ്റ്റത്തിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്ന മകൻ റെൻ 2012 ഫെബ്രുവരി 25ആം തീയതി ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു . ഗായികയായ മകൾ ഷാൻ തന്റെ സംഗീത ആൽബം പുറത്തിറക്കി ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവെങ്കിലും അകാലത്തിൽത്തന്നെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ഭാര്യ റാണി ജോൺസൻ തൃശൂരിൽ താമസിക്കുന്നു

[フレーム]

ജോൺസൺ എന്ന പ്രതിഭാശാലിയേപ്പറ്റി ജോൺസന്റെ ആദ്യ ഗാനരചയിതാവായ ആർ.കെ ദാമോദരൻ പറയുന്നതിവിടെ.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആശാനേ പൊന്നാശാനേ ഫുട്ബോൾ ശ്യാംകൃഷ്ണ ജോൺസൺ 1982
അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട് ഒഴിവുകാലം ജോൺസൺ 1985
നീലക്കുറുക്കൻ കാസർ‌കോട് കാദർഭായ് ബിച്ചു തിരുമല ജോൺസൺ 1992
കള്ളൻ കള്ളൻ കള്ളൻ ചെപ്പടിവിദ്യ ബിച്ചു തിരുമല എസ് പി വെങ്കടേഷ് 1993
പാടിപ്പോകാം സമയതീരം സമാഗമം ഒ എൻ വി കുറുപ്പ് ജോൺസൺ 1993
നാടോടീ കൂത്താടാന്‍ വാ പാമരം കൈതപ്രം ജോൺസൺ 1993
മാദകമായ് രാത്രി പാമരം കൈതപ്രം ജോൺസൺ 1993
തോവാളപ്പൊൻ പൂവോ - D2 തോവാളപ്പൂക്കൾ ബിച്ചു തിരുമല ജോൺസൺ 1995
കോഴിപ്പൂവന്റെ കൊടിയടയാളം ഋഷ്യശൃംഗൻ എസ് രമേശൻ നായർ ജോൺസൺ 1997
മൂക്കില്ലാ നാക്കില്ലാ വായില്ലാ വിസ്മയം രഘുനാഥ് പലേരി ജോൺസൺ 1998
ഹിമബിന്ദുവായ് പിറന്നു സൂസന്ന കെ ജയകുമാർ ജോൺസൺ 2000
പച്ചപ്പുൽച്ചാടീ ഫോട്ടോഗ്രാഫർ കൈതപ്രം ജോൺസൺ 2006
അമ്മാനം ചെമ്മാനം കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ഗിരീഷ് പുത്തഞ്ചേരി ജോൺസൺ 2006

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
വിടർന്നിടുന്ന പുഞ്ചിരി Snehadeepika കെ ജെ യേശുദാസ്
തകതിന്തിമി പാർവതി എം ഡി രാജേന്ദ്രൻ വാണി ജയറാം 1981
നന്ദസുതാവര തവജനനം പാർവതി എം ഡി രാജേന്ദ്രൻ വാണി ജയറാം ശ്രീ, ധർമ്മവതി 1981
കുറുനിരയോ മഴ മഴ പാർവതി എം ഡി രാജേന്ദ്രൻ പി ജയചന്ദ്രൻ, വാണി ജയറാം ശുദ്ധധന്യാസി, ചന്ദ്രകോണ്‍സ്, ഹിന്ദോളം 1981
നീ നിറയൂ ജീവനിൽ പ്രേമഗീതങ്ങൾ ദേവദാസ് കെ ജെ യേശുദാസ് യമുനകല്യാണി 1981
മുത്തും മുടിപ്പൊന്നും പ്രേമഗീതങ്ങൾ ദേവദാസ് കെ ജെ യേശുദാസ്, വാണി ജയറാം 1981
സ്വപ്നം വെറുമൊരു സ്വപ്നം പ്രേമഗീതങ്ങൾ ദേവദാസ് കെ ജെ യേശുദാസ്, എസ് ജാനകി പീലു 1981
കളകളമൊഴീ പ്രഭാതമായി പ്രേമഗീതങ്ങൾ സുഭാഷ് ചന്ദ്രൻ ജെ എം രാജു, പി സുശീല യമുനകല്യാണി 1981
മഞ്ഞിൽ ചേക്കേറും രക്തം ആർ കെ ദാമോദരൻ കെ ജെ യേശുദാസ്, വാണി ജയറാം മോഹനം 1981
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു രക്തം ആർ കെ ദാമോദരൻ കെ ജെ യേശുദാസ്, വാണി ജയറാം 1981
സുഖം ഒരു ഗീഷ്മമിറങ്ങിയ രക്തം ആർ കെ ദാമോദരൻ കെ ജെ യേശുദാസ് 1981
വിപിന വാടിക ഇണയെത്തേടി ആർ കെ ദാമോദരൻ പി ജയചന്ദ്രൻ 1981
എന്റെ കഥ ഇത് നിന്റെ കഥ ഇതു ഞങ്ങളുടെ കഥ പി ഭാസ്ക്കരൻ ഉണ്ണി മേനോൻ, കൃഷ്ണചന്ദ്രൻ, ജെ എം രാജു 1982
സ്വർണ്ണമുകിലേ സ്വർ‌ണ്ണമുകിലേ ഇതു ഞങ്ങളുടെ കഥ പി ഭാസ്ക്കരൻ എസ് ജാനകി കാപി 1982
നവവർഷത്തിൻ രജനി ഇതു ഞങ്ങളുടെ കഥ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1982
കുമ്മിയടിക്കുവിൻ കൂട്ടുകാരേ ഇതു ഞങ്ങളുടെ കഥ പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1982
ഇത്തിരിയിത്തിരി തിരയിളകുന്നു സൂര്യൻ കാവാലം നാരായണപ്പണിക്കർ വാണി ജയറാം 1982
പൂന്തേൻ കുളിരുറവയിൽ സൂര്യൻ കാവാലം നാരായണപ്പണിക്കർ കെ ജെ യേശുദാസ് 1982
ഉള്ളിൽ പൂക്കും സൂര്യൻ കാവാലം നാരായണപ്പണിക്കർ പി ജയചന്ദ്രൻ, വാണി ജയറാം 1982
കണ്ണല്ലാത്തതെല്ലാം സൂര്യൻ കാവാലം നാരായണപ്പണിക്കർ ഉണ്ണി മേനോൻ, സി ഒ ആന്റോ, പി പത്മ 1982

Music Assistant

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കടാക്ഷം ശശി പരവൂർ 2010
ആയിരത്തിൽ ഒരുവൻ സിബി മലയിൽ 2009
ഗുൽമോഹർ ജയരാജ് 2008
ഏകാന്തം മധു കൈതപ്രം 2006
അമൃതം സിബി മലയിൽ 2004
പാഠം ഒന്ന് ഒരു വിലാപം ടി വി ചന്ദ്രൻ 2003
മിഴി രണ്ടിലും രഞ്ജിത്ത് ബാലകൃഷ്ണൻ 2003
ഉത്തര സനിൽ കളത്തിൽ 2003
പുത്തൂരം പുത്രി ഉണ്ണിയാർച്ച പി ജി വിശ്വംഭരൻ 2002
സ്നേഹിതൻ ജോസ് തോമസ് 2002
വാൽക്കണ്ണാടി പി അനിൽ, ബാബു നാരായണൻ 2002
സ്റ്റോപ്പ് വയലൻസ് എ കെ സാജന്‍ 2002
എന്റെ ഹൃദയത്തിന്റെ ഉടമ ഭരത് ഗോപി 2002
കൃഷ്ണപക്ഷക്കിളികൾ എബ്രഹാം ലിങ്കൺ 2002
ചിത്രത്തൂണുകൾ ടി എൻ വസന്തകുമാർ 2001
ഡാനി ടി വി ചന്ദ്രൻ 2001
സൂസന്ന ടി വി ചന്ദ്രൻ 2000
കാറ്റ് വന്ന് വിളിച്ചപ്പോൾ സി ശശിധരൻ പിള്ള 2000
ഒരു ചെറുപുഞ്ചിരി എം ടി വാസുദേവൻ നായർ 2000
അരയന്നങ്ങളുടെ വീട് എ കെ ലോഹിതദാസ് 2000

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച സംഗീതസംവിധാനം 2008 ഗുൽമോഹർ
മാതൃഭൂമി അവാർഡ് മികച്ച സംഗീതസംവിധാനം 2006 ഫോട്ടോഗ്രാഫർ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1999 അങ്ങനെ ഒരവധിക്കാലത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച പശ്ചാത്തല സംഗീതം 1996 സല്ലാപം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പശ്ചാത്തല സംഗീതം 1995 സുകൃതം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1994 പൊന്തൻ‌മാ‍ട
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പശ്ചാത്തല സംഗീതം 1994 പൊന്തൻ‌മാ‍ട
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച പശ്ചാത്തല സംഗീതം 1992 സദയം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1989 വടക്കുനോക്കിയന്ത്രം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1989 മഴവിൽക്കാവടി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1982 ഓർമ്മയ്ക്കായി