പിറൈസൂടൻ

Piraisoodan
Date of Birth:
തിങ്കൾ, 6 February, 1956
Date of Death:
Friday, 8 October, 2021
പിറൈചൂഢൻ
പിറൈ സൂടൻ
പിറൈ ചൂഢൻ
എഴുതിയ ഗാനങ്ങൾ: 3

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് പിറൈസൂടൻ എന്ന ചന്ദ്രശേഖർ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ കവിതകൾ എഴുതി തുടങ്ങിയ അദ്ദേഹം 1984 -ൽ Sirai എന്ന തമിഴ് സിനിമയിൽ ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ചലച്ചിത്രഗാന രചനാ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ പിറൈസൂടൻ ഗാനങ്ങൾ എഴുതി.

എം എസ്. വിശ്വനാഥൻ, ഇളയരാജ, എ ആർ.റഹ്മാൻ തുടങ്ങിയ പ്രശസ്തരായ നിരവധി സംഗീത സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. 1992 -ൽ മാന്യന്മാർ എന്ന സിനിമയിൽ എസ് പി.വെങ്കിടേഷിന്റെ സംഗീതത്തിൽ ഒരു തമിഴ് ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറുന്നത്. അതിനുശേഷം ഔസേപ്പച്ചന്റെ സംഗീതത്തിൽ ഹംസങ്ങൾ എന്ന സിനിമയിലും അലക്സ് പോളിന്റെ സംഗീതത്തിൽ ബ്ലാക്ക് എന്ന ചിത്രത്തിലും തമിഴ് ഗാനങ്ങൾ രചിച്ചു. ചില തമിഴ് സിനിമകൾക്ക് സംഭാഷണങ്ങൾ രചിക്കുകയും ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1991, 1996, 2010 വർഷങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2021 ഒക്റ്റോബറിൽ പിറൈസൂടൻ അന്തരിച്ചു.