ഇന്ദ്രൻസ്
മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരത്ത് ജനനം. സുരേന്ദ്രൻ കൊച്ചുവേലു എന്നായിരുന്നു യഥാർത്ഥ പേര്. അച്ഛൻ പളവിള കൊച്ചുവേലു, അമ്മ ഗോമതി കുമാരപുരം. ഇന്ദ്രൻസിന് നാലു സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഗവണ്മെന്റ് ഹൈസ്കൂൾ കുമാരപുരത്താണ് ഇന്ദ്രൻസ് പഠിച്ചത്. നാലാംഫോറം വരെ മാത്രമേ അദ്ദേത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. പഠിപ്പുനിർത്തിയ ഇന്ദ്രൻസ് തന്റെ അമ്മാവന്റെ തുന്നൽക്കടയിൽ ജോലിയെടുക്കാൻ തുടങ്ങി. നാടകങ്ങളോട് താത്പര്യമുണ്ടായിരുന്ന ഇന്ദ്രൻസ് അമച്വർ നാടക സമിതികളിൽ ചേർന്നു നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.
1981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. "സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്" എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 1990-കളിൽ നിരവധി സിനിമകളിൽ ഇന്ദ്രൻസ് അഭിനയിച്ചു. ആ കാലത്തെ സിനിമകളിലെ ഒരു അവിഭാജ്യഘടകമായിരുന്നു ഇന്ദ്രൻസ്.
2004-ൽ കഥാവശേഷൻ എന്ന സിനിമയിലെ അഭിനയം ഒരു സ്വഭാവനടൻ എന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഹാസ്യവേഷങ്ങൾ മാത്രമല്ല ഏതു റോളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ൽ 'അപ്പോത്തിക്കരി'യിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 2018 ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. 350-ൽ അധികം സിനിമകളിലും കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഥാനായകൻ എന്ന സിനിമയിൽ ഇന്ദ്രൻസ് പാടിയിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രൻസിന്റെ ഭാര്യ ശാന്തകുമാരി. രണ്ട് മക്കൾ- മഹിത, മഹേന്ദ്രൻ.
കൂട്ടിച്ചേർക്കൽ : വിക്കിയിൽ മാർച്ച് 16 -ആണ് ഡേറ്റ് ഓഫ് ബർത്ത് എങ്കിലും, ഇന്ദ്രൻസ് ഫിലിം ജേർണലിസ്റ്റ് റിജു അത്തോളിയെ നേരിട്ട് അറിയിച്ചത് പ്രകാരം മാർച്ച് 12 ആണ് തിയ്യതി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വൃന്ദാവനം | ഡോക്ടർ സി വി രഞ്ജിത്ത് | ||
| അമ്പമ്പോ ഇതെന്തൊരു തൊന്തരവ് | കെ എം രാജ് | ||
| മുന്ന | സുരേന്ദ്രൻ കല്ലൂർ | ||
| ചൂതാട്ടം | കെ സുകുമാരൻ നായർ | 1981 | |
| സമ്മേളനം | സി പി വിജയകുമാർ | 1985 | |
| നൊമ്പരത്തിപ്പൂവ് | ഹോട്ടൽ ജീവനക്കാരൻ | പി പത്മരാജൻ | 1987 |
| അപരൻ | പി പത്മരാജൻ | 1988 | |
| ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 | |
| മാലയോഗം | കൊച്ചുരാമൻ | സിബി മലയിൽ | 1990 |
| ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 | |
| ഇന്നലെ | അറ്റൻഡർ | പി പത്മരാജൻ | 1990 |
| ധനം | സിബി മലയിൽ | 1991 | |
| എഴുന്നള്ളത്ത് | ഹരികുമാർ | 1991 | |
| ഉത്സവമേളം | ഗോപാലൻ | സുരേഷ് ഉണ്ണിത്താൻ | 1992 |
| ആധാരം | ജോർജ്ജ് കിത്തു | 1992 | |
| കാഴ്ചയ്ക്കപ്പുറം | വി ആർ ഗോപാലകൃഷ്ണൻ | 1992 | |
| അയലത്തെ അദ്ദേഹം | അബു | രാജസേനൻ | 1992 |
| അപർണ്ണ | പി കെ രാധാകൃഷ്ണൻ | 1993 | |
| ആഗ്നേയം | രാജപ്പൻ | പി ജി വിശ്വംഭരൻ | 1993 |
| ജനം | വിജി തമ്പി | 1993 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കൂകു കൂകു ജയബാല | ഹായ് | ബീയാർ പ്രസാദ് | ബി ജെ പ്രകാശ് | 2005 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാട്ടുമാക്കാൻ | ഷാലിൽ കല്ലൂർ | 2016 |
| ഭാര്യ സ്വന്തം സുഹൃത്ത് | വേണു നാഗവള്ളി | 2009 |
| കോളേജ് കുമാരൻ | തുളസീദാസ് | 2008 |
| ഇമ്മിണി നല്ലൊരാൾ | രാജസേനൻ | 2004 |
| വരും വരാതിരിക്കില്ല | പ്രകാശ് കോളേരി | 1999 |
| കല്യാണ ഉണ്ണികൾ | ജഗതി ശ്രീകുമാർ | 1997 |
| സാദരം | ജോസ് തോമസ് | 1995 |
| സ്ഫടികം | ഭദ്രൻ | 1995 |
| തോവാളപ്പൂക്കൾ | സുരേഷ് ഉണ്ണിത്താൻ | 1995 |
| ഭാഗ്യവാൻ | സുരേഷ് ഉണ്ണിത്താൻ | 1994 |
| വാരഫലം | താഹ | 1994 |
| വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | ബാലു കിരിയത്ത് | 1994 |
| കുലപതി | നഹാസ് ആറ്റിങ്കര | 1993 |
| ആകാശദൂത് | സിബി മലയിൽ | 1993 |
| ആഗ്നേയം | പി ജി വിശ്വംഭരൻ | 1993 |
| ചെങ്കോൽ | സിബി മലയിൽ | 1993 |
| മേലേപ്പറമ്പിൽ ആൺവീട് | രാജസേനൻ | 1993 |
| ചെപ്പടിവിദ്യ | ജി എസ് വിജയൻ | 1993 |
| ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
| ജനം | വിജി തമ്പി | 1993 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഇളയരാജ | മാധവ് രാംദാസൻ | 2019 |
അവാർഡുകൾ
ബാക്കിംഗ് വോക്കൽ
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ചിറകേ ചിറകേ | ആശാൻ | വിനായക് ശശികുമാർ | ജോൺപോൾ ജോർജ്ജ് | 2026 |