ജി എസ് വിജയൻ

G. S. Vijayan

മലയാള ചലച്ചിത്ര സംവിധായകൻ. പ്രശസ്ത സംവിധായകൻ ടി. ഹരിഹരന്റെ സംവിധാന സഹായിയായിട്ടായിരുന്നു ജി. എസ്. വിജയന്റെ സിനിമാപ്രവേശം. തുടർന്ന് പ്രിയദർശൻ, ഭദ്രൻ, വേണു നാഗവള്ളി തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനുശേഷം 1989-ൽ മമ്മൂട്ടി നായകനായ ചരിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ആറ് സിനിമകൾ ജി എസ് വിജയൻ സംവിധാനം ചെയ്തു. 2000- ത്തിൽ സുരേഷ്ഗോപി നായകനായ കവർ സ്റ്റോറി സംവിധാനം ചെയ്തതിനുശേഷം പന്ത്രണ്ടുവർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന വിജയൻ രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് തിരിച്ചുവന്നു.

അഭിനയിച്ച സിനിമകൾ

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അമൃതം ഗമയ ടി ഹരിഹരൻ 1987
ധീം തരികിട തോം പ്രിയദർശൻ 1986
സുഖമോ ദേവി വേണു നാഗവള്ളി 1986
നഖക്ഷതങ്ങൾ ടി ഹരിഹരൻ 1986
അക്കരെ നിന്നൊരു മാരൻ ഗിരീഷ് 1985
ബോയിംഗ് ബോയിംഗ് പ്രിയദർശൻ 1985
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ഭദ്രൻ 1984
എന്റെ മോഹങ്ങൾ പൂവണിഞ്ഞു ഭദ്രൻ 1982
കാളിയമർദ്ദനം ജെ വില്യംസ് 1982
ജിമ്മി മേലാറ്റൂർ രവി വർമ്മ 1979