സ്വർണ്ണലത

Swarnnalatha
Date of Birth:
Sunday, 29 April, 1973
Date of Death:
Sunday, 12 September, 2010
ആലപിച്ച ഗാനങ്ങൾ: 53

Swarnalatha - Playback Singer

മലയാളിയായ സ്വർണ്ണലത തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാരതിരാജയുടെ 'കറുത്തമ്മ' എന്ന ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളാണ്. തമിഴില്‍ ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് സ്വര്‍ണലതയായിരുന്നു.

1989 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പാലക്കാട് സ്വദേശിനിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലും ചെന്നൈയിലുമായാണ് .ചെറുപ്പത്തിൽത്തന്നെ സംഗീതം അഭ്യസിച്ച സ്വർണ്ണലത കഴിഞ്ഞ 21 വര്‍ഷമായി ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

പ്രശസ്ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥനാണു ചലച്ചിത്രഗാന പിന്നണിഗായികയായി സ്വർണ്ണലതയെ വളർത്തിയെടുത്തത്. കണ്ണൂർ രാജന്റെ സംഗീത സംവിധാനത്തിലാണ് സ്വർണ്ണലത ആദ്യമായി മലയാളത്തിൽ പാടിയത്.

തമിഴിലാണു കൂടുതൽ അവസരങ്ങൾ ലഭിച്ചതെങ്കിലും ഇന്‍ഡിപെന്‍ഡന്‍സ്, ലങ്ക, വര്‍ണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിര്‍ണയം, വണ്‍മാന്‍ഷോ,പുന്നാരം, കർമ്മ,ഏഴരക്കൂട്ടം തുടങ്ങിയ മലയാള സിനിമയിലും പാടിയിട്ടുണ്ട്.

മലയാളിയായിരുന്നെങ്കിലും മലയാളസിനിമാ ഗാനരംഗത്ത് അധികം പാട്ടുകൾ സ്വർണ്ണലതയുടേതായി ഉണ്ടാവുന്നതിനു മുൻപേ തന്നെ ലത ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു.മലയാളത്തില്‍ 'മോഹം' എന്ന ആല്‍ബത്തിലാണ് ഏറ്റവും ഒടുവില്‍ പാടിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ 2010 സെപ്റ്റംബർ 12 ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
രാഗവതീ അനുരാഗവതി ആയിരം ചിറകുള്ള മോഹം ജോർജ് തോമസ്‌ കണ്ണൂർ രാജൻ 1989
താരമേ വെള്ളിപ്പൂ നുള്ളി ന്യൂസ് കൈതപ്രം രാജാമണി ഷണ്മുഖപ്രിയ 1989
പ്രായം നെഞ്ചിനുള്ളിൽ മന്മഥശരങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ണൂർ രാജൻ 1991
ഈ രാവിൽ ഋഷി പൂവച്ചൽ ഖാദർ, രാമചന്ദ്രൻ പൊന്നാനി എസ് പി വെങ്കടേഷ് 1992
ആരുവാമൊഴി ചുരം പന്തയക്കുതിര ബിച്ചു തിരുമല കെ ജെ ജോയ് 1992
തിങ്കളാഴ്ച നൊയമ്പിരുന്നു പന്തയക്കുതിര ബിച്ചു തിരുമല കെ ജെ ജോയ് 1992
സംഗമം എപ്പോള്‍... ചിരഞ്ജീവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജ് കോട്ടി 1994
ഒരു മോഹമഞ്ജിമയിൽ ചിരഞ്ജീവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജ് കോട്ടി 1994
സംഗമം എപ്പോൾ ചിരഞ്ജീവി മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജ് കോട്ടി 1994
പൊന്നിൻമുത്തേ പറക്കും അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
ഇല്ലിക്കാടും മാലേയമണിയും ഏഴരക്കൂട്ടം ഷിബു ചക്രവർത്തി ജോൺസൺ മോഹനം 1995
ഒരു തരി കസ്തൂരി ഹൈവേ ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
പീലിക്കൊമ്പിൽ ഹൈജാക്ക് ഗിരീഷ് പുത്തഞ്ചേരി രാജാമണി 1995
എല്ലാം ഇന്ദ്രജാലം കർമ്മ എസ് രമേശൻ നായർ എസ് പി വെങ്കടേഷ് 1995
ജും ജും രാവിൽ കർമ്മ ഐ എസ് കുണ്ടൂർ എസ് പി വെങ്കടേഷ് 1995
ഹോലി ഹോലി കാട്ടിലെ തടി തേവരുടെ ആന ഗിരീഷ് പുത്തഞ്ചേരി ജോൺസൺ 1995
കന്നിക്കിനാവിന്റെ (F) കൊക്കരക്കോ ഗിരീഷ് പുത്തഞ്ചേരി കണ്ണൂർ രാജൻ 1995
അക്കുത്തിക്കുത്താന മംഗല്യസൂത്രം ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് 1995
മഞ്ഞിൽ പൂത്ത സന്ധ്യേ മിന്നാമിനുങ്ങിനും മിന്നുകെട്ട് ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1995
മധുചന്ദ്രികേ നീ മറയുന്നുവോ (F) സാദരം കൈതപ്രം ജോൺസൺ 1995