ജോമോൾ

Jomol
Date of Birth:
തിങ്കൾ, 4 October, 1982

കെ എ ജോൺ(ബിസിനസ്സ്)ന്റേയും അൽഫോൻസ(നേഴ്സ്)ന്റേയും മകളായി കോഴിക്കോട് ജനിച്ചു. 1989 -ൽ എം ടി, ഹരിഹരൻ ചിത്രമായ ഒരു വടക്കൻ വീരഗാഥ ‌‌-യിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ജോമോൾ അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ സിനിമകളിലും ബാലനടിയായി അഭിനയിച്ചു.

1998 -ൽ എം ടി ഹരിഹരൻ ചിത്ര എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ജോമോൾ നായികയായി. തുടർന്ന് മയിൽപ്പീലിക്കാവ്, സ്നേഹം, നിറം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായികയായും സഹനായികയായും അഭിനയിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയ ജോമോൾ നാഷണൽ ഫിലിം അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജോമോൾ ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം കെയർഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ജോമോൾ സിനിമയിലേക്ക് തിരിച്ചുവന്നു. അതിനുശേഷം കാതൽ - ദി കോർ എന്ന സിനിമയിൽ നായികയായ ജ്യോതികയ്ക് ശബ്ദം പകർന്നുകൊണ്ട് ഡബ്ബിംഗ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചു. വിവാഹശേഷം ഹിന്ദുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചു

മർച്ചന്റ് നേവിയിൽ എഞ്ചിനിയറായ ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ജോമോൾ ഗൗരി ചന്ദ്രശേഖർ എന്ന് പേരും സ്വീകരിച്ചു. രണ്ടു പെൺകുട്ടികളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ 1989
അനഘ ബാബു നാരായണൻ 1989
മൈ ഡിയർ മുത്തച്ഛൻ മായ സത്യൻ അന്തിക്കാട് 1992
ചിത്രശലഭം ദീപ കെ ബി മധു 1998
എന്ന് സ്വന്തം ജാനകിക്കുട്ടി ജാനകിക്കുട്ടി ടി ഹരിഹരൻ 1998
മയില്‍പ്പീലിക്കാവ് ഗായത്രി / കുട്ടിമാണി പി അനിൽ, ബാബു നാരായണൻ 1998
പഞ്ചാബി ഹൗസ് സുജാത റാഫി - മെക്കാർട്ടിൻ 1998
സ്നേഹം മനിക്കുട്ടി ജയരാജ് 1998
നിറം വർഷ കമൽ 1999
ഉസ്താദ് സറീന സിബി മലയിൽ 1999
ദീപസ്തംഭം മഹാശ്ചര്യം കെ ബി മധു 1999
അരയന്നങ്ങളുടെ വീട് സുജ എ കെ ലോഹിതദാസ് 2000
സായാഹ്നം ആർ ശരത്ത് 2000
രാക്കിളിപ്പാട്ട് പ്രിയദർശൻ 2000
മേലേവാര്യത്തെ മാലാഖക്കുട്ടികൾ തുളസീദാസ് 2000
പുത്തൂരം പുത്രി ഉണ്ണിയാർച്ച കന്നിപ്പെണ്ണ് പി ജി വിശ്വംഭരൻ 2002
തില്ലാന തില്ലാന മാളവിക ടി എസ് സജി 2003
കെയർഫുൾ വി കെ പ്രകാശ് 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കാതൽ - ദി കോർ ജിയോ ബേബി 2023 ജ്യോതിക