വേലായുധൻ കീഴില്ലം

Velayudhan Keezhillam

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് വേലായുധന്റെ ജന്മദേശം കെ ജി ജോർജി​ന്‍റെ ഉൾക്കടൽ എന്ന ചിത്രത്തിൽ വസ്​ത്രാലങ്കാര സഹായിയായി തുടക്കം കുറിച്ച അദ്ദേഹം മലയാള സിനിമയിലെ ഒട്ടു മിക്ക സം‌വിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്.

1981 -ൽ പ്രേമഗീതങ്ങൾ എന്ന സിനിമയിലൂടെ സ്വതന്ത്ര വസ്താലങ്കാരകനായി. തുടർന്ന് താരാട്ട്, ഒരു മാടപ്രാവിന്റെ കഥ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കരിയിലക്കാറ്റുപോലെ, ധ്വനി, ആലിലക്കുരുവികൾ, റാംജി റാവ് സ്പീക്കിംഗ്, ഗോഡ്‌ഫാദർ, പപ്പയുടെ സ്വന്തം അപ്പൂസ്, മാനത്തെ വെള്ളിത്തേര്, പഞ്ചാബി ഹൗസ്... എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചു. 1994 -ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ വേലായുധൻ കീഴില്ലത്തിന് ലഭിച്ചു. 2020 -ൽ ഇറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ്​ അവസാനമായി അദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചത്​.

2020 ഏപ്രിലിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. വേലായുധൻ കീഴില്ലത്തിന്റെ ഭാര്യ പരേതയായ ശാന്തകുമാരി. മക്കൾ - വൈശാഖ്, അശ്വതി.

മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)

ചമയം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
ഇൻ ഹരിഹർ നഗർ സിദ്ദിഖ്, ലാൽ 1990

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
അമ്മച്ചിക്കൂട്ടിലെ പ്രണയകാലം റഷീദ് പള്ളുരുത്തി 2021
ബിഗ് ബ്രദർ സിദ്ദിഖ് 2020
ജനാധിപൻ തൻസീർ മുഹമ്മദ് 2019
ജെമിനി പി കെ ബാബുരാജ് 2017
ഫയർമാൻ ദീപു കരുണാകരൻ 2015
ഉത്തരചെമ്മീൻ ബെന്നി ആശംസ 2015
അന്നും ഇന്നും എന്നും രാജേഷ് നായർ 2013
റേഡിയോ 2013
ലക്കി സ്റ്റാർ ദീപു അന്തിക്കാട് 2013
വല്ലാത്ത പഹയൻ!!! നിയാസ് റസാക്ക് 2013
കലികാലം റെജി നായർ 2012
നിദ്ര സിദ്ധാർത്ഥ് ഭരതൻ 2012
ചൈനാ ടൌൺ റാഫി - മെക്കാർട്ടിൻ 2011
കഥയിലെ നായിക ദിലീപ് 2011
ഉലകം ചുറ്റും വാലിബൻ രാജ്ബാബു 2011
കൊരട്ടിപ്പട്ടണം ഹാഫിസ് എം ഇസ്മയിൽ 2011
ലിവിംഗ് ടുഗെദർ ഫാസിൽ 2011
കോക്ക്ടെയ്ൽ അരുൺ കുമാർ അരവിന്ദ് 2010
കാൻവാസ് ഷാജി രാജശേഖർ 2010
അലക്സാണ്ടർ ദ ഗ്രേറ്റ് മുരളി നാഗവള്ളി 2010

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
വെള്ളത്തൂവൽ ഐ വി ശശി 2009

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കലിക ബാലചന്ദ്ര മേനോൻ 1980
Submitted 15 years 7 months ago by danildk.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/1436049326453647/