മോഹിനി

Mohini

തെന്നിന്ത്യൻ ചലച്ചിത്ര നടി. കോയമ്പത്തൂരിലെ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച മോഹിനിയുടെ യഥാർത്ഥ നാമം മഹാലക്ഷ്മി എന്നായിരുന്നു. 1991- ൽ Eeramana Rojave എന്ന തമിഴ് ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് മോഹിനി സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് മലയാളസിനിമയിലേയ്ക്കുള്ള പ്രവേശനം. 1992- ൽ മോഹൻലാലിന്റെ നായികയായി നാടോടി എന്ന സിനിമയിലാണ് മോഹിനി മലയാളത്തിൽ ആദ്യമായി അഭിനയിയ്ക്കുന്നത്.

താമസിയാതെ മലയാള സിനിമയിലെ മുൻനിര നായികയായി മോഹിനി മാറി. ഗസൽ, ഈ പുഴയും കടന്ന്, കണാക്കിനാവ്, ഉല്ലാസപ്പൂങ്കാറ്റ്, ഒരു മറവത്തൂർ കനവ്, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം എന്നിവയുൾപ്പെടെ നിരവധി വിജയചിത്രങ്ങളിൽ മോഹിനി നായികയായി. മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട നായകൻമാരുടെയും നായികയായി മോഹിനി അഭിനയിച്ചു. വിവിധഭാഷകളിലായി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹിനി 1999- ൽ അമേരിക്കൻ മലയാളിയായ ഭരത് പോളിനെ വിവാഹം ചെയ്തു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഇപ്പോൾ അമേരിയ്ക്കയിലാണ് മോഹിനി താമസിയ്ക്കുന്നത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നാടോടി സോഫി തമ്പി കണ്ണന്താനം 1992
വരം ഹരിദാസ് 1993
ഗസൽ സെറീന കമൽ 1993
പരിണയം ഉണ്ണിമായ ടി ഹരിഹരൻ 1994
സൈന്യം ലക്ഷ്മി ജോഷി 1994
ചന്ത മെർലിൻ ജോസഫ് സുനിൽ 1995
ഈ പുഴയും കടന്ന് അശ്വതി കമൽ 1996
കാണാക്കിനാവ് സിബി മലയിൽ 1996
മാന്ത്രികക്കുതിര സോണിയ ചെറിയാൻ വിജി തമ്പി 1996
കുടുംബ കോടതി പഞ്ചമി പണിക്കർ വിജി തമ്പി 1996
മയൂരനൃത്തം വിജയകൃഷ്ണൻ 1996
കുടമാറ്റം സുന്ദർദാസ് 1997
മായപ്പൊന്മാൻ നന്ദിനി തുളസീദാസ് 1997
ഉല്ലാസപ്പൂങ്കാറ്റ് മായ വിനയൻ 1997
ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് 1997
മീനാക്ഷി കല്യാണം മീനാക്ഷി ജോസ് തോമസ് 1998
ആയുഷ്മാൻ ഭവ പ്രിയ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1998
ഒരു മറവത്തൂർ കനവ് മേരി ലാൽ ജോസ് 1998
പഞ്ചാബി ഹൗസ് പൂജ റാഫി - മെക്കാർട്ടിൻ 1998
കുടുംബ വാർത്തകൾ അലി അക്ബർ 1998