വിജയ് മേനോന്‍

Vijay Menon

മലയാള ചലച്ചിത്ര നടൻ. ലണ്ടനില്‍ ജനിച്ച വിജയ് മേനോന്‍ ഊട്ടി ലോറന്‍സ് സ്കൂളിലാണു പഠിച്ചത്. പഠന ശേഷം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടില്‍ സംവിധാനം പഠിയ്ക്കാൻ ചേർന്നു. ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ വിജയ് മേനോൻ സഹസംവിധായകനാകുവാൻ വേണ്ടി പ്രശസ്ത സംവിധായകൻ ഭരതന്റെ അടുത്തു ചെന്നു. വിജയ്മേനോനെ തന്റെ അസിസ്റ്റന്റ് ആക്കുന്നതിനുപകരം ഭരതൻ തന്റെ സിനിമയിലെ നായകനാക്കി മാറ്റി. 1981-ൽ ഭരതന്റെ നിദ്ര എന്ന ചിത്രത്തിൽ നായകനായിക്കൊണ്ട് വിജയ് മേനോൻ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഹേയ് ജൂഡ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സ്പെഷൽ ജൂറി പുരസ്കാരത്തിന് വിജയ്മേനോൻ അർഹനായി.
പ്രേം നസീർ, ഭരത്‌ഗോപി എന്നിവരെ ഒക്കെ വെച്ച് നിലാവിന്റെ നാട്ടിൽ എന്ന സിനിമയിലൂടെ രചന,സംവിധാനം എന്നിവയിലും വിജയ് മേനോൻ തന്റെ കഴിവുതെളിയിച്ചു. കൂടാതെ പ്രണയാക്ഷരങ്ങൾ,വിളക്കുമരം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിനു പുറമെ നല്ലയൊരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. FIR ലെ നരേന്ദ്ര ഷെട്ടി, ദ് പ്രിൻസിലെ വിശ്വനാഥ് എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രം, മേൽ വിലാസം - കേണൽ സുറാട് സിങ്.. ഒക്കെ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് സംസാരിച്ചത്. ഒപ്പം സിനിമയിൽ സമുദ്രക്കനി അവതരിപ്പിച്ച വാസുവിനു കരുത്തു നൽകിയതും ഇദ്ദേഹത്തിന്റെ ശബ്ദമാണ്.

നിരവധി ടെലിവിഷൻ സീരിയലുകളിലും വിജയ് മേനോൻ അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ-

Kerala state film awards

2011 Kerala State Film Award for Best Dubbing Artist - Melvilasom[2]
2017 Kerala State Film Award for Best Dubbing Artist - Oppam
2018 -Special Jury Mention - Hey Jude

Kerala State Television Awards

2017-Second Best Actor-Nilavum Nakshathrangalum
2018- Special jury mention - Kshnaprabhachanchalam

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിദ്ര രാജു ഭരതൻ 1981
ഇല കൊഴിയും കാലം 1982
രചന രാജഗോപാൽ (രാജൻ ) മോഹൻ 1983
പ്രേംനസീറിനെ കാണ്മാനില്ല കിഡ്നാപ്പ് സംഘാംഗം ലെനിൻ രാജേന്ദ്രൻ 1983
അസ്തി ദിലീപ് രവി കിരൺ 1983
പറന്നു പറന്നു പറന്ന് അരവിന്ദൻ ( ശ്രീകണ്ഠൻ നായരുടെ അനന്തിരവൻ ) പി പത്മരാജൻ 1984
ചൂടാത്ത പൂക്കൾ സുരേഷ് എം എസ് ബേബി 1985
മീനമാസത്തിലെ സൂര്യൻ ചിരുകണ്ടൻ ലെനിൻ രാജേന്ദ്രൻ 1986
ഇസബെല്ല റിസപ്ഷനിസ്റ്റ് രവി മോഹൻ 1988
അയ്യർ ദി ഗ്രേറ്റ് ഡോക്ടർ ഭദ്രൻ 1990
അനന്തവൃത്താന്തം ഫ്രാങ്കി പി അനിൽ 1990
പൊന്നരഞ്ഞാണം ബാബു നാരായണൻ 1990
മുഖം വിജയ് മോഹൻ 1990
കഥാനായിക മനോജ് ബാബു 1990
ഉത്തരകാണ്ഡം തുളസീദാസ് 1991
നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി 1994
സൈന്യം ജോഷി 1994
ബോക്സർ തമ്പിയുടെ മകൻ ബൈജു കൊട്ടാരക്കര 1995
പ്രോസിക്യൂഷൻ തുളസീദാസ് 1995
ദി കിംഗ്‌ ഷാജി കൈലാസ് 1995

കഥ

ചിത്രം സംവിധാനം വര്‍ഷം
നിലാവിന്റെ നാട്ടിൽ വിജയ് മേനോന്‍ 1986

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ദുബായ് ജോഷി 2001
ലേലം ജോഷി 1997

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
മാമാങ്കം (2019) എം പത്മകുമാർ 2019
ഉയരെ മനു അശോകൻ 2019
ലൂക്ക അരുൺ ബോസ് 2019 തലൈവാസൽ വിജയ്
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
സോളോ ബിജോയ് നമ്പ്യാർ 2017 ദിനോ മോറിയ
ഒപ്പം പ്രിയദർശൻ 2016 സമുദ്രക്കനി
സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ പേരരശ് 2015 കെ സി ശങ്കർ
ചാർലി മാർട്ടിൻ പ്രക്കാട്ട് 2015
അപ്പോത്തിക്കിരി മാധവ് രാംദാസൻ 2014
കളിമണ്ണ് ബ്ലെസ്സി 2013 തമ്പി ആന്റണി
മേൽവിലാസം മാധവ് രാംദാസൻ 2011
കലണ്ടർ മഹേഷ് പത്മനാഭൻ 2009 പ്രതാപ് പോത്തൻ
വാണ്ടഡ് മുരളി നാഗവള്ളി 2004
കഥാവശേഷൻ ടി വി ചന്ദ്രൻ 2004
ദി ഫയർ ശങ്കർ കൃഷ്ണൻ 2003 ബോബൻ ആലുമ്മൂടൻ
ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ 1999 കിറ്റി
നിറം കമൽ 1999
എഫ്. ഐ. ആർ. ഷാജി കൈലാസ് 1999 രാജീവ്
ദി പ്രിൻസ് സുരേഷ് കൃഷ്ണ 1996 ഗിരീഷ് കർണാട്
പൊന്തൻ‌മാ‍ട ടി വി ചന്ദ്രൻ 1994