തലൈവാസൽ വിജയ്

Thalaivasal Vijay

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1962 ഓഗസ്റ്റിൽ ചെന്നൈയിൽ ജനിച്ചു. ചെന്നെയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേറ്ററിംഗ് കോഴ്സിലും മാർക്കറ്റിങ്ങ് മാനേജ്മെന്റിലും. പഠനം നടത്തി. പിന്നീട് ഡാൻസർ, കോറിയോഗ്രാഫർ ജോലികൾ നോക്കിയിട്ടുണ്ട്. ഇതിനു ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന വിജയ് സ്വർണ്ണമെഡലോടെ പഠനം പൂർത്തിയാക്കി. 1992-ൽ Thalaivaasal എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. വളരെ ശ്രദ്ധിയ്ക്കപ്പെട്ട വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ പേരിനൊപ്പം തലൈവാസൽ എന്ന സിനിമയുടെ പേര് കൂടി ചേർത്ത് വിളിയ്ക്കാൻ തുടങ്ങി. കാരക്ടർ റോളുകളിലായിരുന്നു അദ്ദേഹം തിളങ്ങിയത്. നിരവധി തമിഴ് സിനിമകളിൽ തലൈവാസൽ വിജയ് ശ്രദ്ധേയമായ വേഷങ്ങളിലഭിനയിച്ചു.

തലൈവാസൽ വിജയ് 2000- ത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. കമൽ സംവിധാനം ചെയ്ത മധുര നൊമ്പരക്കാറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. 2010- ൽ യുഗപുരുഷൻ എന്ന സിനിമയിൽ ശ്രീ നാരായണഗുരുവായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ശ്രീ നാരായണ ഗുരു. ശിക്കാർ, കർമ്മയോഗി, ഹീറോ, സെല്ലുലോയ്ഡ്.. എന്നിവയുൾപ്പെടെ അൻപതോളം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ തലൈവാസൽ വിജയ് അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയാണ് തലൈവാസൽ വിജയ്. മുകേഷ് തിവാരി, അതുൽ കുൽക്കർണി, മുരളി, ബാബു ആന്റണി.. തുടങ്ങി പല നടൻമാർക്കുവേണ്ടിയും തമിഴിലിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അവാർഡുകൾ-

Kerala State Film Awards:

2010 – Special Jury Award -Yugapurushan

South Indian International Movie Awards

2012 – Best Actor in a Supporting Role for Karmayogi

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലേഡീസ് ഓൺലി സിംഗീതം ശ്രീനിവാസറാവു 1994
മധുരനൊമ്പരക്കാറ്റ് കല്കി പരമേശ്വർ കമൽ 2000
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് പെരിയ തേവർ താഹ 2003
യുഗപുരുഷൻ ശ്രീനാരായണ ഗുരു ആർ സുകുമാരൻ 2010
ശിക്കാർ മുഹമ്മദ് റാവുത്തർ എം പത്മകുമാർ 2010
ഫിലിം സ്റ്റാർ സഖാവ് രാഘവൻ സഞ്ജീവ് രാജ് 2011
സൈലന്റ് വാലി സയദ് ഉസ്മാൻ 2011
മേൽവിലാസം കേണൽ സൂരത് സിംഗ് മാധവ് രാംദാസൻ 2011
തേജാഭായ് & ഫാമിലി ദാമോദർജി ദീപു കരുണാകരൻ 2011
ആഗസ്റ്റ് 15 ഡി ജി പി രഘുറാം ഷാജി കൈലാസ് 2011
ഹീറോ സ്റ്റണ്ട് മാസ്റ്റർ ധർമ്മരാജ് ദീപൻ 2012
അച്ഛന്റെ ആൺമക്കൾ ചന്ദ്രശേഖരൻ 2012
ഒരു കുടുംബചിത്രം രമേഷ് തമ്പി 2012
916 (നയൻ വൺ സിക്സ്) കരുണൻ വൈദ്യൻ (ഹരികൃഷ്ണന്റെ അച്ഛൻ) എം മോഹനൻ 2012
നിദ്ര ശങ്കരമേനോൻ സിദ്ധാർത്ഥ് ഭരതൻ 2012
ദി ഹിറ്റ് ലിസ്റ്റ് റോബർട്ട് ബാല 2012
കർമ്മയോഗി ഭൈരവൻ വി കെ പ്രകാശ് 2012
മാറ്റിനി മൂസ്സാഹാജി അനീഷ് ഉപാസന 2012
ഒളിപ്പോര് അജയന്റെ അപ്പൂപ്പൻ എ വി ശശിധരൻ 2013
റേഡിയോ 2013