ബാല
തെന്നിന്ത്യൻ ചലച്ചിത്ര നടൻ. ചെന്നൈയിലാണ് ബാല ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ് ബാല. ബാലകുമാർ എന്നായിരുന്നു ബാലയുടെ യഥാർത്ഥ നാമം. ബാലയുടെ മുത്തശ്ശന്റെ ഉടമസ്ഥതയയിലുള്ളതായിരുന്നു അരുണാചലം സ്റ്റുഡിയൊ. ബാലയുടെ സഹോദരൻ ശിവ ചലച്ചിത്ര ഛായാഗ്രാഹകനാണ്. 2003-ൽ Anbu എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2006-ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലെത്തുന്നത്. തുടർന്ന് നിരവധി മലയാളസിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 2009-ൽ പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിൽ ബാലയുടെ വില്ലൻ വേഷം പ്രേക്ഷക പ്രീതി നേടി. ബിഗ് ബി, എന്നു നിന്റെ മൊയ്തീൻ, പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിലെല്ലാം ബാല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ബാല സംവിധായകനായത് 2012-ൽ റിലീസ് ചെയ്ത ദി ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ബാലയായിരുന്നു. നാല്പതോളം മലയാള സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർസിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ബാല - അമൃത ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അവന്തിക ബാലകുമാർ. 2019-ൽ ബാലയും അമൃതയും വിവാഹ മോചിതരായി.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ദി ഹിറ്റ് ലിസ്റ്റ് | ബാല | 2012 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കളഭം | ഷാജഹാൻ | പി അനിൽ | 2006 |
| ബിഗ് ബി | മുരുഗൻ ജോൺ കുരിശിങ്കൽ | അമൽ നീരദ് | 2007 |
| ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | വിനയൻ | 2007 | |
| ആയുധം | അൻവർ | എം എ നിഷാദ് | 2008 |
| എസ് എം എസ് | കിച്ചൻ | സർജുലൻ | 2008 |
| സൗണ്ട് ഓഫ് ബൂട്ട് | രാഹുൽ കൃഷ്ണ | ഷാജി കൈലാസ് | 2008 |
| ചെമ്പട | 2008 | ||
| വേനൽമരം | മോഹനകൃഷ്ണൻ | 2009 | |
| പത്താം അദ്ധ്യായം | അച്ചു | പി കെ രാധാകൃഷ്ണൻ | 2009 |
| പുതിയ മുഖം | ദീപൻ | 2009 | |
| ബ്ലാക്ക് സ്റ്റാലിയൻ | ആമിർ ഉസ്മാൻ | പ്രമോദ് പപ്പൻ | 2010 |
| ചാവേർപ്പട | വിശാൽ സഭാപതി എൻ എസ് ജി ഓഫീസർ | ടി എസ് ജസ്പാൽ | 2010 |
| സഹസ്രം | എസ് ജനാർദ്ദനൻ | 2010 | |
| ദ്രോണ | ഷാജി കൈലാസ് | 2010 | |
| അലക്സാണ്ടർ ദ ഗ്രേറ്റ് | മനു | മുരളി നാഗവള്ളി | 2010 |
| അവൻ | നന്ദകുമാർ കാവിൽ | 2010 | |
| പ്രിയപ്പെട്ട നാട്ടുകാരേ | ശ്രീജിത്ത് പലേരി | 2011 | |
| മകരമഞ്ഞ് | രാജരാജവർമ്മ (രവിവർമ്മയുടെ അനിയൻ) | ലെനിൻ രാജേന്ദ്രൻ | 2011 |
| കയം | ശശിക്കുട്ടൻ | അനിൽ കെ നായർ | 2011 |
| വയലറ്റ് | എം ശബരീഷ് | 2012 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ഹിറ്റ് ലിസ്റ്റ് | ബാല | 2012 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ഹിറ്റ് ലിസ്റ്റ് | ബാല | 2012 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |